Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ശതകോടികൾ ആസ്തിയുള്ള ബജാജ് സാമ്രാജ്യത്തിന്റെ ഏക അവകാശി; ഇട്ടു മൂടിയാലും മിച്ചം വരുന്ന സ്വത്തുക്കളുള്ള വ്യവസായി; കഠിനാധ്വാനവും ഉന്നത വിദ്യാഭ്യാസവും മൂലം ഇന്ത്യൻ ഇരുചക്ര വാഹന വിപണിയിൽ തിളങ്ങിയ നക്ഷത്രം; എന്നിട്ടും കോമാളിയെപ്പോലെ മരണം എത്തിയത് 41ാം വയസ്സിൽ; ഇന്നലെ ഹൃദയാഘാതം മൂലം മരിച്ച ആനന്ദ് ബജാജിനെ ഓർത്ത് വിലപിച്ച് മുംബൈ വിപണി

ശതകോടികൾ ആസ്തിയുള്ള ബജാജ് സാമ്രാജ്യത്തിന്റെ ഏക അവകാശി; ഇട്ടു മൂടിയാലും മിച്ചം വരുന്ന സ്വത്തുക്കളുള്ള വ്യവസായി; കഠിനാധ്വാനവും ഉന്നത വിദ്യാഭ്യാസവും മൂലം ഇന്ത്യൻ ഇരുചക്ര വാഹന വിപണിയിൽ തിളങ്ങിയ നക്ഷത്രം; എന്നിട്ടും കോമാളിയെപ്പോലെ മരണം എത്തിയത് 41ാം വയസ്സിൽ; ഇന്നലെ ഹൃദയാഘാതം മൂലം മരിച്ച ആനന്ദ് ബജാജിനെ ഓർത്ത് വിലപിച്ച് മുംബൈ വിപണി

മുംബൈ: ബജാജ് ഇലക്ട്രിക്കൽസ് മാനേജിങ് ഡയറക്ടറും ചെയർമാൻ ശേഖർ ബജാജിന്റെ ഏകമകനുമായ ആനന്ദ് ബജാജ് (41) മുബൈയിൽ ഹൃദയസ്തംഭനത്തെ തുടർന്നു മരിച്ച ആഘാതത്തിലാണ് മുംബൈ ബിസിനസ് ലോകം. പ്രോജക്ട് കോഓർഡിനേറ്ററായി പ്രവർത്തിച്ചുതുടങ്ങിയ ആനന്ദ് 2006 ലാണ് കമ്പനിയുടെ ഡയറക്ടറായത്. ജോയിന്റ് മാനേജിങ് ഡയറക്ടറായിരുന്ന അദ്ദേഹം രണ്ടു മാസം മുൻപാണ് എംഡിയായത്. സ്‌പോർട്‌സിലും യാത്രയിലും തൽപരനായിരുന്ന ആനന്ദ് പ്രകൃതിസംരക്ഷണവുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങളിൽ പങ്കാളിയായിരുന്നു.

ഇന്ത്യൻ മർച്ചന്റ്‌സ് ചേംബർ യുവ സംരംഭക വിഭാഗം, ഗ്രീൻപീസ് എന്നിവയിലും അംഗമായി. ശേഖർ കിരൺ ദമ്പതികളുടെ മകനായി 1977 മെയ്‌ 18 നു മുംബൈയിൽ ജനിച്ചു. എച്ച്.ആർ കോളജിലും എസ്‌പി. ജെയിൻ ഇൻസ്റ്റിറ്റ്യൂട്ടിലും വിദ്യാഭ്യാസം പൂർത്തിയാക്കി. സ്വാതന്ത്ര്യസമര സേനാനി കൂടിയായ ജംനലാൽ ബജാജ് 90 വർഷം മുൻപ് തുടങ്ങിയ സംരംഭമാണ് ഓട്ടമൊബീൽ, ഇലക്ട്രിക് തുടങ്ങി വൈവിധ്യമാർന്ന വ്യവസായ സ്ഥാപനങ്ങളായി വളർന്നത്.

ഹാർവാർഡ് ബിസിനസ് സ്‌കൂളിൽ നിന്നും ബിരുദം നേടിയ അദ്ദേഹം തന്റെ കരിയറിലെ 19 വർഷങ്ങൾ ബബാജിലെ ഉയരത്തിലേക്ക് എത്തിക്കുന്നതിൽ വലിയ പങ്ക് വഹിച്ചു. 90കളിൽ സെയ്ൽസ് ട്രെയ്‌നിയായിട്ടാണ് ആനന്ദ് തന്റെ കരിയർ തുടങ്ങിയത് പിന്നീട് പ്രോജക്റ്റ് മാനേജറായി പ്രവർത്തിക്കുകയും ഒക്കെ ചെയ്തതിന് ശേഷമാണ് മാനേജിങ് ഡയറക്ടർ പദവിയിലേക്ക് ഉയർന്നത്. രഞ്ചൻ ഗോണിലെ 45കോടി ചെലവിൽ നിർമ്മിച്ച ഉൽപാദന ഫാക്ടറിയും ഐടി, സോളാർ മേഖലയിലേക്കുള്ള കമ്പനിയുടെ ചുവട് വയ്‌പ്പും എല്ലാം തന്നെ ആനന്ദിന്റെ ശ്രമഫലമായിട്ടാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP