Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എത്ര പ്രതിഫലം തരാമെന്നു പറഞ്ഞാലും നരസിംഹം പോലൊരു ചിത്രം ചെയ്യാൻ എനിക്കിനി കഴിയില്ല; കിരീടം പോലൊരു ചിത്രം ഈ തലമുറയെ ആകർഷിച്ചു എന്ന് വരില്ല; ക്ലാര എന്ന കോൾ ഗേളിനെ കാണണമെന്ന് ഭാവി വധുവിനോട് പറയുന്ന തൂവാനത്തുമ്പികളിലെ ജയകൃഷ്ണനെ അവർക്ക് ഒരുപക്ഷെ തിരിച്ചറിയാനായേക്കും: രഞ്ജിത്തിന് പറയാനുള്ളത്

എത്ര പ്രതിഫലം തരാമെന്നു പറഞ്ഞാലും നരസിംഹം പോലൊരു ചിത്രം ചെയ്യാൻ എനിക്കിനി കഴിയില്ല; കിരീടം പോലൊരു ചിത്രം ഈ തലമുറയെ ആകർഷിച്ചു എന്ന് വരില്ല; ക്ലാര എന്ന കോൾ ഗേളിനെ കാണണമെന്ന് ഭാവി വധുവിനോട് പറയുന്ന തൂവാനത്തുമ്പികളിലെ ജയകൃഷ്ണനെ അവർക്ക് ഒരുപക്ഷെ തിരിച്ചറിയാനായേക്കും: രഞ്ജിത്തിന് പറയാനുള്ളത്

കൊച്ചി: എത്ര പ്രതിഫലം തരാമെന്നു പറഞ്ഞാലും നരസിംഹം പോലൊരു ചിത്രം ഇനി താൻ ചെയ്യില്ലെന്ന് സംവിധായകൻ രഞ്ജിത്ത്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് രഞ്ജിത്ത് മനസ്സ് തുറക്കുന്നത്. ഒരേ തരത്തിലുള്ള ചിത്രങ്ങൾ ചെയ്തു കൊണ്ടിരുന്നാൽ ഒരു സംവിധായകൻ എന്ന നിലയ്ക്ക് തനിക്ക് സ്വയം ബോറടിക്കുമെന്നും വ്യത്യസ്തങ്ങളായ സിനിമകൾ ഒരുക്കാനുള്ള പുതിയതായുള്ള ശ്രമങ്ങൾ തന്നെ എപ്പോഴും ത്രില്ലടിപ്പിക്കാറുണ്ടെന്നും രഞ്ജിത് പറയുന്നു.

'പലപ്പോഴും ആളുകൾ ചോദിച്ചിട്ടുണ്ട്, പാലേരിമാണിക്യം, തിരക്കഥ തുടങ്ങിയ ചിത്രങ്ങൾ എന്തിനാണ് ചെയ്യുന്നതെന്നും നരസിംഹം പോലുള്ള സിനിമകൾ ചെയ്തു കൂടെ എന്നും. പക്ഷേ അത്തരത്തിലുള്ള ശൈലികൾ മാത്രം പിന്തുടരുന്നവർ പെട്ടെന്നു തന്നെ വിസ്മൃതിയിലാണ്ട് പോകും. എത്ര പ്രതിഫലം തരാമെന്നു പറഞ്ഞാലും നരസിംഹം പോലൊരു ചിത്രം ചെയ്യാൻ എനിക്കിനി കഴിയില്ല. ' മലയാള സിനിമ കണ്ട എക്കാലത്തേയും വലിയ ബ്ലോക്ക്‌ബസ്റ്ററായിരുന്നു നരസിംഹം. എന്നാൽ അത്തരം സിനിമകളിൽ നിന്ന് മലയാള സിനിമ പതിയെ മാറിക്കൊണ്ടിരിക്കുകയാണെന്നും രഞ്ജിത് അഭിപ്രായപ്പെട്ടു.

'എഴുതിവച്ച സംഭാഷണങ്ങൾ അതുപോലെ പറയുന്ന മുൻകാല ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ഡയലോഗ് ഇംപ്രോവൈസ് ചെയ്യുന്ന രീതിയാണ് ഇപ്പോൾ ഉള്ളത്. എന്നാൽ ചിലപ്പോൾ ഈ ഫ്‌ളക്‌സിബിലിറ്റി അല്പം കൂടിപ്പോകുന്നോ എന്നും തോന്നും. ചില സംഭാഷണങ്ങൾ നല്ല ഉച്ചാരണത്തിൽ, മുഴക്കത്തോടെ പറയേണ്ടി വരും. മാത്രമല്ല, പുതിയ തലമുറയിൽ പെട്ടവർ വികാരപരമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നത് ചുരുക്കമാണ്. കിരീടം പോലൊരു ചിത്രം ഈ തലമുറയെ ആകർഷിച്ചു എന്ന് വരില്ല. എല്ലാ വിഷയങ്ങളും വളരെ ലളിതമായും ലൈറ്റായും കാണുന്ന ഒരു അവസ്ഥയാണിപ്പോൾ. എന്നാൽ, കല എപ്പോഴും യാഥാർഥ്യത്തെ പ്രതിഫലിപ്പിക്കുന്നുണ്ടെങ്കിലും കുടുംബബന്ധങ്ങൾക്ക് തീവ്രത കുറയുകയാണ്. പകരം സൗഹൃദങ്ങൾക്ക് ഇപ്പോൾ ജീവിതത്തിൽ പ്രാധാന്യം ഉള്ളത്.

പ്രണയത്തിന്റെയും തീവ്രത ഇന്ന് കുറഞ്ഞിരിക്കുകയാണ്. പുതിയ തലമുറയിലുള്ളവർ പഴയ ചിത്രം കാണുന്നില്ല എന്നല്ല പറയുന്നത്. ക്ലാര എന്ന കോൾ ഗേളിനെ കാണണമെന്ന് ഭാവി വധുവിനോട് പറയുന്ന തൂവാനത്തുമ്പികളിലെ ജയകൃഷ്ണനെ അവർക്ക് ഒരുപക്ഷെ തിരിച്ചറിയാനായേക്കും. പക്ഷെ സർഗം, നഖക്ഷതങ്ങൾ പോലെയുള്ള ചിത്രങ്ങളിലെ തീവ്രത അവർക്ക് ഒരുപക്ഷേ മനസിലാക്കാനായെന്ന് വരില്ല'-രഞ്ജിത്ത് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP