Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പതഞ്ജലി ഡയറക്ടറുടെ പേരിൽ വ്യാജ ഫേസ്‌ബുക്ക് അക്കൗണ്ട് നിർമ്മിച്ച് അശ്ലീല പ്രചരണം; സഹാരൺപൂർ സ്വദേശിയായ യുവാവ് പിടിയിലായി

പതഞ്ജലി ഡയറക്ടറുടെ പേരിൽ വ്യാജ ഫേസ്‌ബുക്ക് അക്കൗണ്ട് നിർമ്മിച്ച് അശ്ലീല പ്രചരണം; സഹാരൺപൂർ സ്വദേശിയായ യുവാവ് പിടിയിലായി

മറുനാടൻ ഡെസ്‌ക്‌

നോയിഡ: ജീവനകലാചാര്യൻ ബാബാ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടർറുടെ പേരിൽ വ്യാജ ഫേസ്‌ബുക്ക് ഐഡി ഉപോഗിച്ച യുവാവ് പൊലീസ് പിടിയിലായി. മാനേജിങ് ഡയറക്ടർ ആചാര്യ ബാലകൃഷ്ണയുടെ പേരിൽ വ്യാജ ഫേസ്‌ബുക്ക് അക്കൗണ്ട് നിർമ്മിച്ച സഹാരൺപൂർ ചിൽഖാന സ്വദേശി മുഹമ്മദ് സിഷാനെയാണ് നോയിഡ പൊലീസ് അറസ്റ്റു ചെയ്തത്.

ആചാര്യ ബാലകൃഷ്ണയുടെ പേരിൽ വ്യജ അക്കൗണ്ട് സൃഷ്ടിക്കുകും ആശ്ലില സന്ദേശങ്ങൾ പ്രചരിപ്പികുകയും ചെയ്തതിന് ഓഗസ്റ്റ് നാലിനാണ് കേസ് രജിസ്റ്റർ ചെയ്യുന്നത്. കേസ് രജിസ്റ്റർ ചെയ്തതുമുത്ൽ സിഷാൻ പൊലീസ് നിരീക്ഷണത്തിലായിരുന്നുവെന്നും എന്നാൽ അറസ്റ്റുചെയ്യാൻ കുറച്ചു കാത്തിരുന്നെന്നും സ്റ്റേഷൻ ഹൗസ് പൊലീസ് ഓഫിസർ മനീഷ് കുമാർ സക്സേന പറഞ്ഞു

ഐ.പി.സി 419, 420, 500 വകുപ്പുകൾ പ്രകാരവും ഐ.ടി ആക്ട് 66ഡി പ്രകാരവും കേസ് എടുത്തിട്ടുണ്ട് സിഷാന്റെ പക്കൽ നിന്നും മോബൈൽഫോണും സിം കാർഡുകളും പൊലീസ് പിടിച്ചെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP