Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വൃഷ്ടിപ്രദേശത്ത് കനത്ത മഴ പെയ്യുന്നതോടെ വീണ്ടും ജലനിരപ്പ് ഉയർന്ന് ഇടമലയാർ; നീരൊഴുക്ക് കൂടിയതിനാൽ നാലു ഷട്ടറും തുറന്നു; ജലനിരപ്പ് 168.92 മീറ്റർ ആയി; ഇടുക്കിയിൽ ജലനിരപ്പ് 2398.52 അടിയായി കുറഞ്ഞു

വൃഷ്ടിപ്രദേശത്ത് കനത്ത മഴ പെയ്യുന്നതോടെ വീണ്ടും ജലനിരപ്പ് ഉയർന്ന് ഇടമലയാർ; നീരൊഴുക്ക് കൂടിയതിനാൽ നാലു ഷട്ടറും തുറന്നു; ജലനിരപ്പ് 168.92 മീറ്റർ ആയി; ഇടുക്കിയിൽ ജലനിരപ്പ് 2398.52 അടിയായി കുറഞ്ഞു

ഇടുക്കി: ഇടമലയാർ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയരുന്നു. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴയാണ് അനുഭവപ്പെടുന്നത്. ഇതോടെ നീരൊഴുക്ക് കൂടിയ സാഹചര്യത്തിൽ അണക്കെട്ടിലെ നാലാം ഷട്ടറും തുറന്നു. ആദ്യം രണ്ടു ഷട്ടറുകൾ ഉയർത്തിയിരുന്നെങ്കിലും നീരൊഴുക്ക് കുറയാതിരുന്നതോടെ മൂന്നാമത്തേയും നാലാമത്തേയും ഷട്ടറുകൾ കൂടി ഉയർത്തുകയായിരുന്നു. സെക്കൻഡിൽ 300 ഘനമീറ്റർ വെള്ളമായിരുന്നു അണക്കെട്ടിൽനിന്നു പുറത്തേക്ക് ഒഴുക്കിയിരുന്നതെങ്കിലും നാലു ഷട്ടറും ഉയർത്തി ഇത് ഇരട്ടിയോളമാക്കിയെന്നാണ് ലഭിക്കുന്ന വിവരം.

അണക്കെട്ടിലെ ജലനിരപ്പ് പരമാവധി സംഭരണശേഷിയായ 169 മീറ്ററിൽ എത്താൻ തുടങ്ങിയതോടെയാണ് കൂടുതൽ ജലം പുറത്തേക്ക് ഒഴുക്കാൻ തീരുമാനിച്ചത്. ശനിയാഴ്ച ജലനിരപ്പ് ഉയർന്നതോടെ അടച്ച മൂന്നു ഷട്ടറുകളിൽ ഒരെണ്ണം തുറന്നിരുന്നു. ആകെയുള്ള നാലു ഷട്ടറുകളും തുറക്കാൻ തീരുമാനിച്ചത് ജലനിരപ്പ് 168.92 മീറ്റർ ആയി ഉയർന്നതോടെയാണ്. നിലവിൽ പരമാവധി സംഭരണ ശേഷിയുടെ തൊട്ടടുത്താണ് പരമാവധി ജലനിരപ്പ്.

അതേസമയം, ഇടുക്കിയിൽ ജലനിരപ്പ് കുറയുന്നുണ്ട്. ഡാമിലേക്ക് നീരൊഴുക്ക് കുറയുന്നതായാണ് സൂചന. എന്നാൽ വരുംദിവസങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് പ്രവചിച്ചിട്ടുള്ള സാഹചര്യത്തിൽ നാലു ഷട്ടറുകളും ഉയർത്തിത്തന്നെ വെള്ളം തുറന്നുവിടുന്നുണ്ട്. ഇടുക്കിയിലെ ജലനിരപ്പ് 2400 അടിക്ക് താഴെയായിയെങ്കിലും കുറച്ചുകൂടെ വെള്ളം തുറന്നുവിടാൻ തന്നെയാണ് തീരുമാനമെന്നാണ് വിവരം. നിലവിൽ 2398.52 അടിയാണ് ഡാമിലെ ജലനിരപ്പ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP