Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യാ-ഇംഗ്ലണ്ട് ഇന്നിങ്‌സിൽ ഇന്ത്യയ്ക്ക് ദയനീയ തോൽവി; ഒൻപത് വിക്കറ്റ് വീഴ്‌ത്തിയ ആൻഡേഴ്‌സൺ കളിയിലെ താരം

ഇന്ത്യാ-ഇംഗ്ലണ്ട് ഇന്നിങ്‌സിൽ ഇന്ത്യയ്ക്ക് ദയനീയ തോൽവി; ഒൻപത് വിക്കറ്റ് വീഴ്‌ത്തിയ ആൻഡേഴ്‌സൺ കളിയിലെ താരം

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ഇന്ത്യാ-ഇംഗ്ലണ്ട് ഇന്നിങ്‌സിൽ ഇന്ത്യയ്ക്ക് ദയനീയ തോൽവി. 159 റൺസിനാണ് ഇന്ത്യയെ തോൽപ്പിച്ചത്. അഞ്ച് ടെസ്റ്റുകളുള്ള പരമ്പരയിൽ 2-0ത്തിനാണ് ഇംഗ്ലണ്ടിന്റെ ജയം. രണ്ടാം ഇന്നിങ്‌സിൽ 289 റൺസിന്റെ കടവുമായി ഇറങ്ങിയ ഇന്ത്യ 130 റൺസിനു എല്ലാവരും പുറത്തായി.

44 പന്തിൽ അഞ്ചു ബൗണ്ടറികൾ ഉൾപ്പെടെ 30 റൺസെടുത്ത അശ്വിനാണ് രണ്ടാം ഇന്നിങ്‌സിൽ ഇന്ത്യൻ ടോപ് സ്‌കോറർ. ഇംഗ്ലണ്ടിനായി ജയിംസ് ആൻഡേഴ്‌സനും സ്റ്റുവാർട്ട് ബ്രോഡും നാലു വിക്കറ്റ് വീതം വീഴ്‌ത്തി. മൽസരത്തിലാകെ ആൻഡേഴ്‌സൻ ഒൻപതു വിക്കറ്റ് സ്വന്തമാക്കി. എജ്ബാസ്റ്റനിൽ നടന്ന ആദ്യ ടെസ്റ്റിൽ 31 റൺസിനു തോറ്റ ഇന്ത്യ, അഞ്ചു മൽസരങ്ങളടങ്ങിയ പരമ്പരയിൽ 20ന് പിന്നിലായി. മൂന്നാം ടെസ്റ്റ് 18ന് ആരംഭിക്കും.

മഴമൂലം ആദ്യദിനം പൂർണമായും രണ്ടാം ദിനവും നാലാം ദിനവും മണിക്കൂറുകളും നഷ്ടമായ മൽസരത്തിൽ ഇംഗ്ലണ്ട് ഇന്നിങ്‌സ് വിജയം സ്വന്തമാക്കുമ്പോൾ, ഒരു ദിവസത്തെ കളി ഇനിയും ബാക്കി. ആറു വിക്കറ്റ് നഷ്ടത്തിൽ 357 റൺസെന്ന നിലയിൽ നാലാം ദിനം ബാറ്റിങ് പുനഃരാരംഭിച്ച ഇംഗ്ലണ്ട് അതിവേഗം സ്‌കോറുയർത്തി ഇന്നിങ്‌സ് ഡിക്ലയർ ചെയ്യാനുള്ള തയ്യാറെടുപ്പിലായിരുന്നു. ദ്രുതഗതിയിൽ റൺസ് കണ്ടെത്തിയ ക്രിസ് വോക്‌സ്‌സാം കറൻ സഖ്യം ഇംഗ്ലണ്ട് സ്‌കോർ 396ൽ എത്തിച്ചതിനു പിന്നാലെ കറൻ പുറത്തായി. കറൻവോക്‌സ് സഖ്യം ഏഴാം വിക്കറ്റിൽ 76 റൺസ് കൂട്ടിച്ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP