Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

തടയണയിൽ കുളിക്കുന്നതിനിടെ ഒഴുകിവന്ന തേങ്ങ പിടിക്കാൻ ശ്രമിച്ചു; ഒഴുക്കിൽപ്പെട്ടതോടെ തോർത്തുമുണ്ടിട്ട് ഒപ്പമുണ്ടായിരുന്നവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല; ഗായത്രിപ്പുഴയിൽ കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി; തരൂർ സ്വദേശിയുടെ മൃതദേഹം കണ്ടെത്തുന്നത് നാലു നാളുകൾക്ക് ശേഷം

തടയണയിൽ കുളിക്കുന്നതിനിടെ ഒഴുകിവന്ന തേങ്ങ പിടിക്കാൻ ശ്രമിച്ചു; ഒഴുക്കിൽപ്പെട്ടതോടെ തോർത്തുമുണ്ടിട്ട് ഒപ്പമുണ്ടായിരുന്നവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല; ഗായത്രിപ്പുഴയിൽ കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി; തരൂർ സ്വദേശിയുടെ മൃതദേഹം കണ്ടെത്തുന്നത് നാലു നാളുകൾക്ക് ശേഷം

ആലത്തൂർ: തടയണയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽ പെട്ട് കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി. തരൂർ കുരുത്തിക്കോട് വീട്ടിൽ രാജന്റെ (71) മൃതദേഹമാണ് ഞായറാഴ്ച പാലക്കാട്ടുനിന്ന് എത്തിയ അഗ്നിശമന സേനയുടെ സ്‌കൂബ ഡൈവിങ് ടീം നടത്തിയ തിരച്ചിലിൽ കണ്ടെത്തിയത്. ഗായത്രിപ്പുഴയും മംഗലം പുഴയും ചേരുന്ന തരൂർ പൂവ്വത്തിങ്കൽ കൂട്ടിലമുക്കിന് സമീപം മൃതദേഹം കണ്ടെത്തുകയായിരുന്നു. 

കുളിക്കുന്നതിനിടൊണ് വയോധികൻ ഒഴുക്കിൽപെട്ടത്. തടയണക്ക് സമീപം കുളിക്കുമ്പോൾ ഒഴുകിവന്ന തേങ്ങ പിടിക്കാൻ നോക്കിയപ്പോൾ വെള്ളത്തിൽ പെടുകയായിരുന്നു.

കഴിഞ്ഞ ബുധനാഴ്‌ച്ച രാവിലെ 11.30 നാണ് കുരുത്തിക്കോട് പാലത്തിന് സമീപം കുളിക്കുന്നതിനിടെ പുഴയിലൂടെ ഒഴുകി വന്ന തേങ്ങ പിടിക്കാൻ ശ്രമിക്കുന്നതിനിടെ നിലതെറ്റി പുഴയിൽ വീണ് രാജനെ കാണാതായത്. ഒപ്പമുണ്ടായിരുന്ന മൂന്നുപേർ മുണ്ടിട്ട് രക്ഷപ്പെടുത്താൻ ശ്രമിച്ചുവെങ്കിലും കഴിഞ്ഞില്ല. തുടർന്ന് ആലത്തൂർ പൊലീസും, അഗ്നിശമനസേനയും പ്രദേശവാസികളും ചേർന്ന് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയില്ല.

ഇതിനിടെ കനത്ത മഴയും കരകവിഞ്ഞൊഴുകുന്ന പുഴയിലെ കുത്തൊഴുക്കും രക്ഷാപ്രവർത്തനത്തിന് തടസ്സമായി. ഒഴുക്ക് തുടർന്നതോടെ മൂന്ന് ദിവസമായി തിരച്ചിൽ നടന്നില്ല. ഡ്രോൺ ഉപയോഗിച്ച് പുഴയിൽ ക്യാമറ നീരീക്ഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിയാത്തതിനെ തുടർന്ന് ഞായറാഴ്ച പാലക്കാട്ടുനിന്ന് അഗ്നി ശമന സേനയുടെ സ്‌കൂബ ഡൈവിങ് ടീമിന്റെ നേതൃത്വത്തിൽ രാവിലെ ഒൻപതര മുതൽ തെരച്ചിൽ നടത്തിയത്. അപകട സ്ഥലത്തു നിന്ന് മൂന്നു കിലോമീറ്റർ മാറി പുഴയോരത്തുള്ള മുളങ്കൂട്ടത്തിനിടയിൽ ഉച്ചയ്ക്ക് രണ്ടരയോടെ മൃതദേഹം കണ്ടെത്തി ഭാര്യ: രാധ. മകൾ: രജിത. മരുമകൻ: സതീഷ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP