Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഓഗസ്റ്റ് മൂന്നാംവാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ഓഗസ്റ്റ് മൂന്നാംവാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ജയശ്രീ

എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ, അധികാരികൾ, ജീവിത മാർഗം, എംപ്ലോയർ, ഉല്ക്കര്‌ഷേച്ഛ എന്നീ വിഷയങ്ങളെ ഇനി ഉള്ള ദിവസങ്ങളിൽ ചൊവ്വ വിപരീത രീതിയിൽ സ്വാധീനിക്കും. നിലവിൽ ഉള്ള ജോലിയിൽ കൂടുതൽ തിരുത്തലുകൾ ആവശ്യമാകും. ശാരീരിക അധ്വാനം ആവശ്യമായ അവസരങ്ങൾ. ജോലിയെ കുറിച്ചുള്ള ആശങ്ക, ജോലി സംബന്ധമായ ബന്ധങ്ങളിൽ ഉള്ള ആശങ്ക, വാഗ്വാദങ്ങൾ എന്നിവയ്ക്കുള്ള സാധ്യതകളും ഉണ്ടാകാം. പുതിയ അവസരങ്ങൾക്ക് വേണ്ടി ഉള്ള കഠിന ശ്രമം ഉണ്ടാകും. ജോലി പുതിയ ദിശയിലേക്ക് നീങ്ങുന്നതിനു വേണ്ടി ഉള്ള ശ്രമം എന്നിവയും പ്രതീക്ഷിക്കുക.

ചൊവ്വ മാതാപിതാക്കൾ, സ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളർച്ച, ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ എന്നീ മേഖലയെയും സ്വാധീനിക്കും. വീടുമായി ബന്ധപ്പെട്ട പല പ്രധാന വിഷയങ്ങളും ഉണ്ടാകും. വീട് മാറ്റം, വില്പന, മാതാപിതാക്കൾ, ബന്ധുക്കൾ എന്നിവരോടുള്ള സീരിയസ് ചർച്ചകൾ, ബന്ധുക്കളെ കുറിച്ചുള്ള പരിഗണന, ബന്ധു ജന സമാഗമം എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക. റിയൽ എസ്റ്റേറ്റ് ഡീലുകൾ, ജീവിത ശൈലി മെച്ചപ്പെടുത്താനുള്ള ശ്രമം എന്നിവയ്ക്കും അവസരം ഉണ്ടാകാം.

ടോറസ് (ഏപ്രിൽ 20 - മെയ് 20)

ദൂരയാത്രകൾ, ആത്മീയത, വിദേശബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നീ മേഖലയിലേക്ക് ചൊവ്വ സ്ലോ ഡൗൺ അവസ്ഥയിൽ ഈ ആഴ്ച എത്തും. മേൽ പറഞ്ഞ വിഷയങ്ങളിൽ അതീവ ശ്രദ്ധ ആവശ്യമാകും എന്ന സൂചനയാണ് ലഭിക്കുന്നത്. ദൂര യാത്രകൾക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ, ഈ യാത്രകളിൽ ഉണ്ടാകാവുന്ന ചെറു തടസങ്ങൾ, ആത്മീയ ലേഖനങ്ങൾ വായിക്കാനുള്ള താല്പര്യം, ചാരിറ്റി പ്രവർത്തനങ്ങൾ, നിയമ വശത്തെ കുറിച്ചുള്ള ആലോചന, എഴുത്ത് പ്രസിദ്ധീകരണം എന്നീ മേഖലയിൽ നിന്നുള്ള നിരവധി ജോലികൾ, ഈ ജോലികളിൽ അല്പം തിരുത്തലുകൾ, ഉപരി പഠനത്തെ കുറിച്ചുള്ള ചർച്ചകൾ, വിദേശ സംസ്‌കാരവുമായി ഒത്തു പ്രവര്ത്തിക്കേണ്ട സാഹചര്യങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.

ചൊവ്വ ധൈര്യം, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, ഇലക്ട്രോണിക്‌സ്, ടെക്‌നോളജി, ചെറുയാത്രകള്, ചെറുകോഴ്‌സുകള്, അയല്ക്കാര് എന്നീ മേഖലയിലും സ്വാധീനം ചെലുത്തും. ആശയ വിനിമയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട അവസരമാണ്. എഴുത്ത് എഡിറ്റിങ് എന്നീ ജോലികളിൽ അധിക ഭാരം ഏറ്റെടുക്കേണ്ടി വന്നേക്കാം. സഹോദരങ്ങൾ, സഹോദര തുല്യർ ആയ വ്യക്തികൾ എന്നിവരിൽ നിന്നുള്ള സന്ദേശങ്ങൾ, ഇവയിൽ നിങ്ങളുടെ വേറിട്ട പ്രതികരണം എന്നിവയും പ്രതീക്ഷിക്കുക. യാത്രകളിൽ അല്പം തടസം നേരിടാം. ടെക്‌നോളജി ഉപകരണങ്ങൾ, ഇലക്ട്രോണിക് ഡേറ്റ എന്നിവയിലും സൂക്ഷമത വേണ്ടി വരും.

ജമിനി (മെയ് 21 - ജൂൺ 20)
ഭൗതികവും, ആത്മീയവുമായുള്ള രൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്‌സ്, ഇന്ഷുറന്‌സ്, ലോണുകൾ എന്നീ മേഖലയിലേക്ക് ചൊവ്വ ഈ ആഴ്ച എത്തുന്നതാണ്. സാമ്പത്തിക വിഷയങ്ങളിൽ ശ്രദ്ധ അധികം ആവശ്യമാകും. നിലവിലുള്ള സാമ്പത്തിക ബാധ്യതകളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ, ലോണുകൾ നൽകാനും, ലഭിക്കാനും ഉള്ള അവസ്ഥ, ബിസിനസ്/ജീവിത പങ്കാളിയോടുള്ള ചർച്ചകൾ, ഈ ചർച്ചകളിൽ ഉണ്ടാകാവുന്ന തർക്കങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ജോയിന്റ് പ്രോജക്ടുകളിൽ സംശയ നിവാരണം നടത്തേണ്ട അവസ്ഥ, പാർട്ട് ടൈം ജോലിയെ കുറിച്ചുള്ള ചർച്ചകൾ, വൈകാരികമായ വെല്ലുവിളികൾ എന്നിവ ഇനി ഉള്ള ദിവസം പ്രതീക്ഷിക്കുക.

ധനം, വസ്തുവകകൾ, സംസാരം, നിങ്ങളുടെ മൂല്യം എന്നീ മേഖലയും ഈ അവസരം സ്വാധീനിക്കപ്പെടും. അധിക ചെലവ് പല രീതിയിൽ പ്രത്യക്ഷപ്പെടാം. പുതിയ സാമ്പത്തിക മാർഗങ്ങളെ കുറിച്ചുള്ള ആലോചന, നിലവിൽ ഉള്ള ചിലവുകളെ നിയന്ത്രിക്കാനുള്ള ശ്രമം, ജോലിയിൽ അധിക അധ്വാനം വേണ്ടി വരുന്ന അവസരം, എന്നിവയും പ്രതീക്ഷിക്കുക. വാഗ്വാദങ്ങൾ ഈ അവസരതിന്റെ പ്രത്യേകത ആയിരിക്കും.

കാൻസർ (ജൂൺ 21 - ജൂലൈ 22)
വിവാഹം, പങ്കാളി, നിയമപരമായ ബന്ധങ്ങൾ, ബിസിനാസ് ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കോണ്ട്രാക്ടുകൾ എന്നീ മേഖലയിലേക്ക് ഈ ആഴ്ച ചൊവ്വ എത്തുന്നതാണ്. വിവാഹം, പ്രേമം എന്നീ ബന്ധങ്ങളിൽ നിന്നുള്ള പല വെല്ലുവിളികളും ഈ അവസരം പ്രതീക്ഷിക്കുക. വ്യക്തി ബന്ധത്തിലും, ഔദ്യോഗിക ബന്ധത്തിൽ നിന്നും ഉള്ള നിരവധി വെല്ലുവിളികൾ ഈ അവസരം പ്രകടമാകും. ഭൂതകാലത്തെ കുറിച്ചുള്ള ഓർമ്മപ്പെടുത്തലുകൾ, പഴയ പ്രോജക്ടുകളെ കുറിച്ചുള്ള ആശങ്ക, ഈ വിഷയങ്ങളിൽ എല്ലാം തന്നെ നിരവധി തിരുത്തലുകൾ എന്നിവ ആവശ്യമാകും. പെട്ടന്നുള്ള തീരുമാനങ്ങൾ ഒഴിവാക്കുക.

നിങ്ങളുടെ വ്യക്തിത്വം, ലുക്‌സ്, വീക്ഷണകോൺ, മനോഭാവം, വിചാരധാര, ആരോഗ്യം, ഊർജ്ജസ്വലത എന്നീ മേഖലയിലും ഈ സ്വാധീനം മാറ്റങ്ങൾ കൊണ്ട് വരും. ഒരു പുതിയ വ്യക്തിയായി തീരാനുള്ള ശ്രമം, ഭൂത കാലത്തെ കുറിച്ചുള്ള ഓർമപ്പെടുത്തലുകൾ, ആരോഗ്യം മെച്ചപ്പെടുത്താനുള്ള ശ്രമം, വ്യക്തി ജീവിതത്തെ കുറിച്ചുള്ള പരാതികൾ എന്നിവയും പ്രതീക്ഷിക്കുക.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ജോലിസ്ഥലം, സഹപ്രവര്ത്തകര്, ദിവസേന ഉള്ള ജീവിതം, വളര്ത്തുമൃഗങ്ങൾ, ബാധ്യതകള്, മേഖലയിൽ ഈ ആഴ്ച ചൊവ്വ എത്തുന്നതാണ്. ജോലിസ്ഥലം, സഹപ്രവർത്തകർ എന്നീ വിഷയങ്ങളെ ശ്രദ്ധയോടെ നീങ്ങേണ്ട അവസരമാണ്. പുതിയ ജോലി, അല്ലെങ്കിൽ നിലവിൽ ഉള്ള ജോലിയിൽ റീവർക്ക് ആവശ്യമായിവരും. ജീവിത ശൈലി മെച്ചപ്പെടുത്താനുള്ള ശ്രമം, സഹപ്രവർത്തകരിൽ നിന്നുള്ള വേറിട്ട പ്രതികരണം. ആരോഗ്യകാര്യത്തിൽ പുതിയ തീരുമാനങ്ങൾ എടുക്കും. പുതിയഭക്ഷണക്രമം, ആരോഗ്യക്രമം എന്നിവയും ഉണ്ടാകാം.

രഹസ്യമോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചുവെച്ച കഴിവുകള്, ബെഡ്‌പ്ലെഷേഴ്‌സ്, ഒറ്റപ്പെടല്, ദൂരദേശവാസം, നഷ്ടങ്ങള്, പ്രാര്ത്ഥന, ധ്യാനം, ചാരിറ്റി, നിഗൂഡതാവിഷയങ്ങളും ഇതിനാൽ സ്വാധീനിക്കപ്പെടും. ശാരീരിരിക അസ്വസ്ഥതകൾ ഈ അവസരത്തിന്റെ പ്രത്യേകത ആയിരിക്കും. ദൂര യാത്രകൾക്ക് വേണ്ടി ഉള്ള പ്ലാനുകൾ, മാനസികമായ വെല്ലുവിളികളും ഉണ്ടാകാം. പുതിയ ജോലികൾ ഏറ്റെടുക്കാൻ യോജിച്ച സമയം അല്ല. ബന്ധങ്ങളിലും ഇതേ നിലപാടാണ് ഉത്തമം. ചാരിറ്റി പ്രവർത്തനങ്ങൾ, ഏകാന്തനായി തീരാനുള്ള ആഗ്രഹം, ചിലവുകളെ കുറിച്ചുള്ള ആശങ്ക എന്നിവ പ്രതീക്ഷിക്കുക.

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹക്കച്ചവടം, സെല്ഫ് പ്രൊമോഷന്, നെറ്റുവര്ക്കിങ്, ഹോബികള് എന്നീ മേഖലയിലേക്ക് ചൊവ്വ ഈ ആഴ്ച എത്തും. ക്രിയേറ്റീവ് ജോലികളിൽ നിന്നും തിരുത്തലുകൾ ആവശ്യമാകാം. ടീം ജോലികളിൽ നിന്നുള്ള മാറ്റങ്ങളും ഉണ്ടാകാം. കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ പ്രവർത്തിക്കാനുള്ള അവസരം. സ്വന്തം കഴിവുകളെ പ്രൊമോട്ട് ചെയ്യാനുള്ള നിരവധി അവസരങ്ങൾ എന്നിവ ഉണ്ടാകാം എങ്കിലും ഇവയിൽ എല്ലാം സാവധാനം നീങ്ങേണ്ട അവസ്ഥയാണ്.

മോഹങ്ങള്, പ്രതീക്ഷകള്, ലോങ്ങ്‌ടേം പ്രോജക്ടുകൾ, സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീം ജോലികള്, ഗ്രൂപ്പുകള് എന്നീ മേഖലയിലും ചൊവ്വയുടെ സ്വാധീനം ഉണ്ടാകും. ലോങ്ങ് ടേം ബന്ധങ്ങളിൽ ഈ സ്വാധീനം ദൃശ്യമാകും. ടീം ബന്ധങ്ങളിൽ ഉള്ള വാഗ്വാദങ്ങൾ, ഇവയിൽ തിരുത്തലുകൾ വേണ്ടി വരും. പഴയ സുഹൃത്തുക്കളെ കാണാൻ ഉള്ള അവസരം, നിലവിൽ ഉള്ള ലോങ്ങ് ടേം ജോലികളിൽ തിരുത്തലുകൾ, ഗ്രൂപ്പ് ബന്ധങ്ങളിൽ തിരുത്തലുകൾ വേണ്ടി വരുന്ന അവസരങ്ങൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക.

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
ഒക്ടോബർ 23മാതാപിതാക്കൾ, സ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളർച്ച, ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ, വിഷയങ്ങൾക്ക് മേൽ ചൊവ്വ ഈ ആഴ്ച മുതൽ സ്വാധീനം ചെലുത്തും. കുടുംബ യോഗങ്ങൾ, ബന്ധു ജന സമാഗമം എന്നിവ വളരെ പ്രധാനമാകും. ബന്ധുക്കളുമായുള്ള സീരിയസ് ചർച്ചകൾ, അവരെ കുറിച്ചുള്ള ആശങ്ക, വീട് മാറ്റം, വീട്ടിൽ നിന്നുള്ള യാത്രകൾ, പല തരം റിയൽ എസ്റ്റേറ്റ് ഡീലുകൾ എന്നിവ പ്രതീക്ഷിക്കുക. ബന്ധുക്കളുമായുള്ള സീരിയസ് ചർച്ചകൾ, ജീവിത ശൈലി മെച്ചപ്പെടുത്താനുള്ള ശ്രമം എന്നിവയും പ്രതീക്ഷിക്കാവുന്നതാണ്.

ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ, അധികാരികൾ, ജീവിത മാര്ഗം, എംപ്ലോയർ, സമൂഹത്തിലെ വില, ഉൽക്കര്‌ഷേച്ഛ എന്നീ മേഖലയിലും ഈ നീക്കം സ്വാധീനം ചെലുത്തും. വീടും ജോലിയുമായി ബാലൻസിങ് ആവശ്യമായി വരും. നിലവിൽ ഉള്ള ജോലിയിൽ കൂടുതൽ ഉത്തരവാദിത്തങ്ങൾ, പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം, അധികാരികളോടുള്ള ചർച്ചകൾ, അവർ നൽകുന്ന പുതിയ നിർദ്ദേശം, ജോലിയിൽ ശാരീരിക അധ്വാനം വേണ്ട അവസരങ്ങൾ എന്നിവയും ഉണ്ടാകും.

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ധൈര്യം, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, ഇലക്ട്രോണിക്‌സ്, ടെക്‌നോളജി, ചെറുയാത്രകള്, ചെറുകോഴ്‌സുകള്, മേഖലയിലേക്ക് ഈ ആഴ്ച ചൊവ്വ എത്തുന്നതാണ്. നിങ്ങളുടെ ആശയ വിനിമയങ്ങൾ നേർ ദിശയിൽ ആണെന്ന് ഒന്ന് കൂടി ഉറപ്പ് വരുത്തേണ്ട സമയമാണ്. ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ എന്നിവയും ഉണ്ടാകാം സഹോദരങ്ങളുമായുള്ള കൂടുതൽ സംസാരം, പരസ്പര സഹായം ചെയ്യേണ്ട അവസ്ഥ. സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള കഠിന ശ്രമം ഉണ്ടാകും. പുതിയ സംരംഭങ്ങളിൽ രണ്ടാമത് ആലോചന വേണ്ടി വരും. ആശയ വിനിമയം, ഇലക്ട്രോണിക്‌സ്, ടെക്‌നോളജി മീഡിയ എന്നീ മേഖലകളിൽ നിന്നുള്ള കൂടുതൽ അവസരങ്ങളും, ഈ ജോലികളിൽ ഉള്ള റീ വർക്കുകളും പ്രതീക്ഷിക്കുക ഇലക്ട്രോണിക്‌സ്, ടെക്‌നിക്കൽ ഉപകരണങ്ങളുടെ പ്രവർത്തനവും തടസപ്പെടാം. ഇതു ഗ്രഹം ഈ മേഖലയിലൂടെ നീങ്ങിയാലും, ശാരീരിക അസ്വസ്ഥതകൾ സാധാരണ ആകും.

ദൂരയാത്രകൾ, ആത്മീയത, വിദേശബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നീ മേഖലയിലും ചൊവ്വ സ്വാധീനം ചെലുത്തും. എഴുത്ത് പ്രസിദ്ധീകരണം എന്നീ ജോലികളിൽ അധിക ശ്രദ്ധ വേണ്ടി വരും. ദൂര യാത്രകളിൽ നിന്നും പുതിയ അവസരങ്ങൾ പ്രതീക്ഷിക്കുക. വിദേശത് നിന്നുള്ള പ്രോജക്ടുകൾ, വിദേശീയരുമായി ഒത്തു ചേർന്നു പ്രവർത്തിക്കാനുള അവസരം, ഉപരി പഠനത്തിനു വേണ്ടി ഉള്ള ശ്രമം, ആത്മീയ വിഷയങ്ങളിൽ ഉള്ള താല്പര്യം, തീർത്ഥാടനം എന്നിവയും പ്രതീക്ഷിക്കാവുന്നതാണ്. മീഡിയ മാസ് കമ്മ്യൂണിക്കെഷൻസ് എന്നീ രംഗത്ത് പ്രവർത്തിക്കുന്നവർക്കുള്ള അവസരങ്ങളും ഉണ്ടാകാം.

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
ധനം, വസ്തുവകകൾ, സംസാരം, നിങ്ങളുടെ മൂല്യം എന്നീ മേഖലയിൽ ഈ ആഴ്ച മുതൽ ചൊവ്വയുടെ സ്വാധീനം പ്രതീക്ഷിക്കുക. അധിക ചെലവ് നിയന്ത്രിക്കേണ്ട സാഹചര്യങ്ങൾ ഉണ്ടാകാം. പുതിയ സാമ്പത്തിക ബാധ്യതകൾ കർശനമായും ഒഴിവാക്കേണ്ടതാണ്. പാർട്ട് ടൈം ജോലികളിൽ ആശങ്ക ഉണ്ടാകേണ്ട അവസരമാണ് സാമ്പത്തിക ബാധ്യതകൾ ഇനിയും ഉണ്ടാകാം. അധിക ചെലവ് നിയന്ത്രിക്കാനുള്ള ശ്രമം പെട്ടാണ് ഫലം കണ്ടെത്താനുള്ള സാധ്യതകൾ കുറവാണ്. പുതിയ കോഴ്‌സുകൾ ചെയ്യാനുള്ള ശ്രമം, നിലവിൽ ഉള്ള ജോലിയിൽ പുതിയ പ്രോജക്ടുകൾ, ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള സാധ്യത, അല്പം വിരസമായ ദിവസങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.

സെക്‌സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്‌ദൈര്ഖ്യം, നിഗൂഡ വിഷയങ്ങള്, ഭൗതികവും, ആത്മീയവുമായുള്ള രൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്‌സ്, ഇന്ഷുറന്‌സ്, ലോണുകള്, മേഖലയിലും ഈ അവസരം നീക്കങ്ങൾ പ്രതീക്ഷിക്കുക. സാമ്പത്തിക വിഷയങ്ങളിൽ ശ്രദ്ധ അധികം ആവശ്യമാകും. നിലവിലുള്ള സാമ്പത്തിക ബാധ്യതകളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ, ലോണുകൾ നൽകാനും, ലഭിക്കാനും ഉള്ള അവസ്ഥ, ബിസിനസ്/ജീവിത പങ്കാളിയോടുള്ള ചർച്ചകൾ, ഈ ചർച്ചകളിൽ ഉണ്ടാകാവുന്ന തർക്കങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ജോയിന്റ് പ്രോജക്ടുകളിൽ സംശയ നിവാരണം നടത്തേണ്ട അവസ്ഥ, പാർട്ട് ടൈം ജോലിയെ കുറിച്ചുള്ള ചർച്ചകൾ, വൈകാരികമായ വെല്ലുവിളികൾ എന്നിവ ഈ അവസരം പ്രതീക്ഷിക്കാം.

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
നിങ്ങളുടെ വ്യക്തിത്വം, ലുക്‌സ്, വീക്ഷണകോണ്, മനോഭാവം, വിചാരധാര, ആരോഗ്യം, ഊര്ജ്ജസ്വലത എന്നീ മേഖലയിലേക്ക് ഈ ആഴ്ച ചൊവ്വ എത്തുന്നതാണ്. വ്യക്തി ജീവിതത്തെ കുറിച്ചുള്ള പല സംശയങ്ങളും ഉണ്ടാകും. ചൊവ്വ സ്ലോ ഡൗൺ അവസ്ഥയിൽ നീങ്ങുന്ന ഈ സാഹചര്യം പുതിയ തീരുമാനങ്ങൾ എടുക്കാൻ ഈ അവസരം അത്ര നല്ലതല്ല. ഭൂത കാലത്തെ കുറിച്ചുള്ള ഓര്മപ്പെടുതലുകൾ, ആരോഗ്യം മെച്ചപ്പെടുത്താനുള്ള അവസരം, നിലവിൽ ഉള്ള ജോലിയിൽ കഠിന അധ്വാനം എന്നിവയും പ്രതീക്ഷിക്കുക.

വിവാഹം, പങ്കാളി, നിയമപരമായ ബന്ധങ്ങൾ, ബിസിനസ് ബന്ധങ്ങൾ, തെളിഞ്ഞുനിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കോണ്ട്രാക്ടുകൾ എന്നീ മേഖലയിലും ഈ നീക്കം സ്വാധീനം ചെലുത്തും. വിവാഹം, പ്രേമം എന്നീ ബന്ധങ്ങളിൽ കൂടുതൽ ശ്രദ്ധ വേണ്ട അവസരമാണ്. നിലവിൽ ഉള്ള ബന്ധങ്ങളിൽ തിരുത്തലുകൾ ആവശ്യമാകും. ഇവ വ്യക്തി ജീവിതത്തിൽ നിന്നോ ബിസിനസ് ജീവിതത്തിൽ നിന്നോ ആകാം. നിങ്ങൾ പ്രതീക്ഷിക്കുന്ന ബിസിനസ് ഡീലുകളിൽ കാലതാമസവും നേരിടാം.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
രഹസ്യമോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചുവെച്ച കഴിവുകള്, ബെഡ്‌പ്ലെഷേഴ്‌സ്, ഒറ്റപ്പെടല്, ദൂരദേശവാസം, നഷ്ടങ്ങള്, പ്രാര്ത്ഥന, ധ്യാനം, ചാരിറ്റി, നിഗൂഡത എന്നീ വിഷയങ്ങളെ ചൊവ്വ ഈ ആഴ്ച മുതൽ സ്വാധീനിക്കും. ആരോഗ്യം മെച്ചപ്പെടുത്തേണ്ട സാഹചര്യങ്ങൾ, മാനസികമായ വെല്ലുവിളികൾ, ദൂര യാത്രകൾക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ. ചാരിറ്റി പ്രവർത്തനങ്ങൾ, ഏകാന്തനായി തീരാനുള്ള ആഗ്രഹം, ചിലവുകളെ കുറിച്ചുള്ള ആശങ്ക ധ്യാനം, പ്രാർത്ഥന എന്നിവയോടുള്ള താല്പര്യം, സ്വപ്‌നങ്ങൾ നിറഞ്ഞ ഉറക്കം എന്നിവയും പ്രതീക്ഷിക്കുക.

ജോലിസ്ഥലം, സഹപ്രവര്ത്തകര്, ദിവസേന ഉള്ള ജീവിതം, വളര്ത്തു മൃഗങ്ങൾ, ബാധ്യതകള് എന്നീ മേഖലയിലും ചൊവ്വയുടെ സ്വാധീനം ഉണ്ടാകുന്നതാണ്. സഹ പ്രവർത്തകരുമായുള്ള വാഗ്വാദം, നിലവിൽ ഉള്ള ജോലികളിൽ തടസങ്ങൾ, ശൈലി മെച്ചപ്പെടുത്താനുള്ള ശ്രമം, സഹപ്രവർത്തകരിൽ നിന്നുള്ള വേറിട്ട പ്രതികരണം, ആരോഗ്യകാര്യത്തിൽ പുതിയ തീരുമാനങ്ങൾ എടുക്കും, പുതിയഭക്ഷണക്രമം, ആരോഗ്യക്രമം എന്നിവയുംഉണ്ടാകാം.

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
മോഹങ്ങള്, പ്രതീക്ഷകള്, ലോങ്ങ്‌ടേം പ്രോജക്ടുകൾ, സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീം ജോലികള്, ഗ്രൂപ്പുകള് എന്നീ മേഖലയിലേക്ക് ഈ ആഴ്ച ചൊവ്വ നീങ്ങും. നിലവിൽ ഉള്ള ലോങ്ങ് ടേം പ്രോജക്ടുകളിൽ നിന്നുള്ള ആശങ്കയാണ് ഈ അവസരം കൂടുതൽ ദൃശ്യമാകുക. ഇവയിൽ തിരുത്തലുകൾ വേണ്ടി വരും. പഴയ സുഹൃത്തുക്കളെ കാണാൻ ഉള്ള അവസരം, നിലവിൽ ഉള്ള ലോങ്ങ് ടേം ജോലികളിൽ തിരുത്തലുകൾ, ഗ്രൂപ്പ് ബന്ധങ്ങളിൽ തിരുത്തലുകൾ വേണ്ടി വരുന്ന അവസരങ്ങൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക.

ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹക്കച്ചവടം, സെല്ഫ് പ്രൊമോഷന്, നെറ്റുവർക്കിങ്, ഹോബികള് എന്നീ മേഖലയിലും ഈ നീക്കം സ്വാധീനം ചെലുത്തും. സ്പോർട്സ്, മറ്റു വിനോദ പരിപാടികൾ എന്നിവയിൽ പങ്കെടുക്കാനുള്ള അവസരങ്ങൾ ഉണ്ടാകും. ടീം ബന്ധങ്ങളിൽ നിന്നുള്ള വെല്ലു വിളികൾ ദൃശ്യമാകും. ക്രിയേറ്റീവ് ജോലികളിൽ അധിക ശ്രദ്ധ ആവശ്യമാകും. പുതിയ ക്രിയേറ്റീവ് ജോലികൾക്ക് വേണ്ടി ഉള്ള അന്വേഷണം അല്പം കാല താമസം നേരിടാം. കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ എന്നിവരുടെ ഉന്നമനത്തിനു വേണ്ടി അധിക ഊർജം ചെലവാക്കേണ്ടി വരും. സ്വന്തം കഴിവുകളെ വെളിപ്പെടുത്താനുള്ള നല്ല അവസരങ്ങൽക്കായുള്ള കാത്തിരിപ്പ് തുടരുക. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP