Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എസ്എൻജിഎസ്‌യെയുടെ ഓണാഘോഷങ്ങൾ ഓണവില്ല് 2018 സെപ്റ്റംബർ രണ്ടിന്; ഒരുക്കങ്ങൾ പൂർത്തിയാവുന്നു

എസ്എൻജിഎസ്‌യെയുടെ ഓണാഘോഷങ്ങൾ ഓണവില്ല് 2018 സെപ്റ്റംബർ രണ്ടിന്; ഒരുക്കങ്ങൾ പൂർത്തിയാവുന്നു

മെൽബൺ : ശ്രീ നാരായണ ഗുരുദേവ സൊസൈറ്റി ഓസ്‌ട്രേലിയയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഓണാഘോഷമായ 'ഓണവില്ല് 2018 ന്റെ ഒരുക്കങ്ങൾ അതിവേഗം പൂർത്തിയായി വരുന്നതായി ഭാരവാഹികൾ അറിയിച്ചു. സെപ്റ്റംബർ 2 ഞായറാഴ്ച പ്രെസ്റ്റൺ സിറ്റി ടൗൺ ഹാളിൽ രാവിലെ 11 30 മണി മുതൽ ഉച്ചക്ക് ഒന്നര വരെ 22 വിഭവങ്ങളോടുകൂടിയ പരമ്പരാഗത ഓണസദ്യയും തുടർന്ന് കേരളത്തിന്റെ തനതായ കലാരൂപങ്ങളോടുകൂടിയ ആഘോഷങ്ങൾക്ക് തുടക്കമാവും.

ചെണ്ടമേളത്തിന്റെയും താലപ്പൊലിയേന്തിയ ബാലികമാരുടെയും അകമ്പടിയോടുകൂടി മഹാബലി തമ്പുരാന്റെ എഴുന്നള്ളത്തും തുടർന്നുള്ള ഓണാക്കാഴ്ചയിൽ തിരുവാതിര, വള്ളംകളി,പുലികളി, മോഹിനിയാട്ടം,ഭരതനാട്യം,സിനിമാറ്റിക് ഫ്യൂഷൻ ഡാൻസ്,ഇൻഡോ -ഓസ്ട്രേലിയൻ ജുഗൽബന്ദി,ഇംഗ്ലീഷ് സ്‌കിറ്റും, ഓണവില്ല് 2018 ന്റെ ആഘോഷങ്ങൾ അത്യുന്നതയിൽ എത്തിക്കുവാനായി മെൽബണിലെ പ്രശസ്തരായ ഗായകർ അണിനിരക്കുന്ന സംഗീതവില്ലും ഉണ്ടായിരിക്കുന്നതാണ്.

മലയാളികളുടെ ദേശീയ ഉത്സവമായ തിരുവോണ ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിനായി എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.ഓണവില്ല് 2018 ൽ പങ്കെടുക്കുന്നതിനും മറ്റു വിശദ വിവരങ്ങൾക്കുമായി ബന്ധപ്പെടേണ്ട നമ്പർ 0450964057 0433777682 0413238548 0413257616

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP