Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മഞ്ഞൾ ഉപയോഗിക്കാൻ മറ്റൊരു കാരണംകൂടി കണ്ടെത്തി അമേരിക്കൻ ശാസ്ത്രജ്ഞർ; മഞ്ഞളിൽനിന്നും കാൻസറിനെ പ്രതിരോധിക്കാൻ പറ്റിയ മരുന്നുണ്ടാക്കാൻ ഇനി ഒരു ചുവടുകൂടി; ഇന്ത്യയുടെ പരമ്പരാഗത ഭക്ഷ്യവസ്തു ലോകത്തിന്റെ ഹീറോ ആകുന്നതിങ്ങനെ

മഞ്ഞൾ ഉപയോഗിക്കാൻ മറ്റൊരു കാരണംകൂടി കണ്ടെത്തി അമേരിക്കൻ ശാസ്ത്രജ്ഞർ; മഞ്ഞളിൽനിന്നും കാൻസറിനെ പ്രതിരോധിക്കാൻ പറ്റിയ മരുന്നുണ്ടാക്കാൻ ഇനി ഒരു ചുവടുകൂടി; ഇന്ത്യയുടെ പരമ്പരാഗത ഭക്ഷ്യവസ്തു ലോകത്തിന്റെ ഹീറോ ആകുന്നതിങ്ങനെ

ഡൽഹി: ശരീരത്തിലെ വിഷപദാർഥങ്ങളെ ഇല്ലാതാക്കാൻ ശേഷിയുള്ള ഔഷധമാണ് മഞ്ഞളെന്നാണ് നമ്മുടെ പൂർവികന്മാർ പഠിപ്പിച്ചിരുന്നത്. മഞ്ഞൾ നമ്മുടെ ഭക്ഷണത്തിലെ മുഖ്യഘടകങ്ങളിലൊന്നായതും അതുകൊണ്ടുതന്നെ. ഇപ്പോൾ മഞ്ഞളിന് കൂടുതൽ ഗുണങ്ങളുണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് അമേരിക്കയിലെ ഒരുസംഘം ഇന്ത്യൻ-അമേരിക്കൻ ഗവേഷകർ. 

കാൻസറിനെ പ്രതിരോധിക്കാൻശേഷിയുള്ള കുർക്കുമിൻ എന്ന ഘടകം മഞ്ഞളിലുണ്ടെന്നാണ് ഇവരുടെ കണ്ടെത്തൽ. ഇല്ലിനോയി സർവകലാശാലയിലെയും ഉട്ട സർവകലാശാലയിലെയും ഗവേഷകരാണ് ഈ കണ്ടെത്തലിന് പിന്നിൽ. വെള്ളത്തിൽ അലിയില്ലെന്നതാണ് കുർക്കുമിനെ മരുന്നിന്റെ രൂപത്തിൽ അവതരിപ്പിക്കുന്നതിലുള്ള പ്രധാന തടസ്സം. വെള്ളത്തിൽ അലിയാത്ത വസ്തു രക്തത്തിലും അലിയില്ലെന്നതാണ് അതിനെ മരുന്നാക്കി ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിലാക്കുന്നത്.

രക്തത്തിൽ കലർന്നാൽ മാത്രമേ മരുന്ന് ശരീരത്തിലാകെ വ്യാപിക്കൂ. ദശാബ്ദങ്ങളായി പരീക്ഷണവും ഗവേഷണവും തുടരുന്നുണ്ടെങ്കിലും കുർക്കുമിനെ വെള്ളത്തിൽ അലിയിക്കുന്ന രൂപത്തിലാക്കാനുള്ള പരീക്ഷണങ്ങൾ വിജയിച്ചിട്ടില്ല. എന്നാൽ, ഈ പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്തുന്ന കാര്യത്തിലാണ് ഗവേഷകർ മുന്നോട്ടുപോയിട്ടുള്ളത്. ഇല്ലിനോയി സർവകലാശാലയിലെ ദിപഞ്ജൻ പാനിന്റെയും ഉട്ടാ സർവകലാശാലയിലെ പീറ്റർ സ്റ്റാങ്ങിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് ഗവേഷണത്തിന് പിന്നിൽ.

ട്യൂമറുകളിലും കാൻസർ കോശങ്ങളിലും കുർക്കുമിൻ ഉപയോഗിച്ച് ചികിത്സ ഫലപ്രദമായി നടത്താനാകുമെന്ന് ഗവേഷകർ പറയുന്നു. കാൻസർ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന പ്ലാറ്റനവുമായി ചേർത്ത് കുർക്കുമിൻ ഉപയോഗിക്കുന്നതിനെക്കുറിച്ചാണ് ഗവേഷകർ ചിന്തിക്കുന്നത്. പ്ലാറ്റിനവും കുർക്കുമിനും സംയോജിപ്പിച്ച് ഉപയോഗിക്കുമ്പോൾ അത് ശരീരത്തിൽ എളുപ്പത്തിൽ വ്യാപിക്കുന്ന തരത്തിലുള്ള്ള മരുന്നായി മാറ്റാനാകുമെന്നും ഗവേഷകർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP