Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കണ്ണൂർ അടക്കം ഇന്ത്യയിലെ വിവിധയിടങ്ങളിലേക്കുള്ള സർവിസുകൾ സലാം എയറിന്റെ പരിഗണനയിൽ; നേപ്പാളിലെ കാഠ്മണ്ഡുവിലേക്കടക്കും പുതിയതായി സർവ്വീസുകൾ തുടങ്ങി; പ്രവർത്തനം വ്യാപിപ്പിക്കാൻ ഒമാനിലെ ബഡ്ജറ്റ് എയർലൈൻ

കണ്ണൂർ അടക്കം ഇന്ത്യയിലെ വിവിധയിടങ്ങളിലേക്കുള്ള സർവിസുകൾ സലാം എയറിന്റെ പരിഗണനയിൽ; നേപ്പാളിലെ കാഠ്മണ്ഡുവിലേക്കടക്കും പുതിയതായി സർവ്വീസുകൾ തുടങ്ങി; പ്രവർത്തനം വ്യാപിപ്പിക്കാൻ ഒമാനിലെ ബഡ്ജറ്റ് എയർലൈൻ

മസ്‌കത്ത്: ഒമാനിലെ ബഡ്ജറ്റ് എയർലൈനായ സലാംഎയർ പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതൽ സർവ്വീസുകൾ ആരംഭിച്ചു.നേപ്പാളിലെ കാഠ്മണ്ഡു, സുഡാനിലെ ഖാർത്തൂമിലേക്കും ഇറാഖിലെ നജഫിലേക്കും ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലേക്കുമാണ് പുതിയ സർവിസുകൾ ആരംഭിക്കുന്നത്. കണ്ണൂർ അടക്കം ഇന്ത്യയിലെ വിവിധയിടങ്ങളിലേക്കുള്ള സർവിസും സലാം എയറിന്റെ പരിഗണനയിലുണ്ടെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

ഖാർത്തൂം സലാം എയറിന്റെ ആദ്യ ആഫ്രിക്കൻ സർവിസാണ്. ഒമാനിൽനിന്ന് സുഡാന്റെ തലസ്ഥാനത്തേക്കുള്ള ആദ്യ വിമാനവും ഇതാണ്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്കുള്ള അഞ്ചാമത്തെ സർവിസ് ആണ് കാഠ്മണ്ഡുവിലേക്കുള്ളത്. ഇറാഖിലേക്കുള്ള ആദ്യ സർവിസ് ആണ് നജഫിലേക്ക്.നാലു പ്രതിവാര സർവിസുകളാണ് നജഫിലേക്ക് നടത്തുക.

പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി സലാം എയർ നിരയിലേക്ക് ആറ് എയർബസ് എ320 നിയോ വിമാനങ്ങൾ കൂടി എത്തുന്നുണ്ട്. ഒരു വിമാനം സ്വന്തമായി വാങ്ങുകയും അഞ്ചെണ്ണം ലീസിന് എടുക്കുകയുമാണ് ചെയ്യുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP