Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

താണ്ഡവമാടി മഴ; കണ്ണൂരിൽ വീണ്ടും ഉരുൾപൊട്ടൽ; ഉരുൾപൊട്ടിയത് അയ്യൻ കുന്ന് ഉരുപ്പുംകുറ്റി വനമേഖലയിൽ; ഏഴാംകടവ് പ്രദേശത്ത് രണ്ട് നടപ്പാലങ്ങൾ തകർന്നു; പാലക്കാടും, മലപ്പുറത്തും കോഴിക്കോടും ഉരുൾപൊട്ടൽ

താണ്ഡവമാടി മഴ; കണ്ണൂരിൽ വീണ്ടും ഉരുൾപൊട്ടൽ; ഉരുൾപൊട്ടിയത് അയ്യൻ കുന്ന് ഉരുപ്പുംകുറ്റി വനമേഖലയിൽ; ഏഴാംകടവ് പ്രദേശത്ത് രണ്ട് നടപ്പാലങ്ങൾ തകർന്നു; പാലക്കാടും, മലപ്പുറത്തും കോഴിക്കോടും ഉരുൾപൊട്ടൽ

മറുനാടൻ ഡെസ്‌ക്‌

കണ്ണൂർ: ജന ജീവിതത്തെ ആശങ്കയിലാഴ്കത്തി വീണ്ടും മഴക്കെടുതി രൂക്ഷമാകുന്നു. കണ്ണൂരിൽ വീണ്ടും ഉരുൾ പൊട്ടലുണ്ടായത് ഈ ഭാഗത്ത് വീണ്ടും ആശങ്കയുയർത്തിയിരിക്കുകയാണ്. അയ്യൻകുന്ന് ഉരകുപ്പുംകുറ്റി വനമേഖലയിലാണ് ഉരുൾപൊട്ടലുണ്ടായത്. കനത്ത മഴയിൽ ഏഴാം കടവ് പ്രദേശത്ത് രണ്ട് നടപ്പാലങ്ങളും തകർന്നു. മഴ ആരംഭിച്ചതോടെ അയ്യൻ കുന്ന്, ആറളം, ഉളിക്കൽ എന്നീ പഞ്ചായത്തുകളിലായി 27 സ്ഥലത്താണ് ഉരുൾപൊട്ടിയത്. ഇതിൽ രണ്ടു പേർ മരിക്കുകയും ഏക്കർ കണക്കിന് കൃഷി ഭൂമി ഒലിച്ചു പോകുകയും ചെയ്തിരുന്നു. നിരവധി വീടുകളാണ് കനത്ത മഴയിൽ തകർന്നു വീണത്. കൊട്ടിയൂർ പഞ്ചായത്തിലെ ചപ്പമലയിലും നേരത്തെ ഉരുൾപൊട്ടലുണ്ടായിരുന്നു. 5.6 കിലോമീറ്റർ ദൂരത്തിൽ 20 മീറ്ററോളം വീതിയിലാണ് കൃഷി സ്ഥലം ഒഴുകി പോയകത്. ഈ ഭാഗങ്ങളിൽ ഉരുൾ പൊട്ടിയതിന് കാരണം അനിയന്ത്രിതമായി പ്രവർത്തിക്കുന്ന ക്വാറികളാണെന്നും നാട്ടുകാർ ആരോപിക്കുന്നു. നാലു ക്വാറികളാണ് അയ്യൻകുന്നിലെ പാാറക്കാമലയിൽ പ്രവർത്തിക്കുന്നത്.

ഉരുൾപൊട്ടലുണ്ടാകുന്നതിന്റെ കാരണം എന്തെന്ന് എന്നതിൽ ജനങ്ങൾക്ക് കാര്യമായ വിവരം അധികൃതർ നൽകിയിട്ടില്ല. കണ്ണൂരിന്റെ മലയോര മേഖലയിലെ മണ്ണിന്റെ ഘടനയിൽ മൂന്നു പാളികളാണുള്ളത്. ഏറ്റവും മുകളിൽ ചെങ്കല്ല്, അതിനടിയിൽ കളിമണ്ണ്, മൂന്നാമത്തെ പാളിയിൽ കരിങ്കല്ല്. കനത്ത മഴ പെയ്യുമ്പോൾ സംഭരണശേഷിയിൽ കൂടുതൽ വെള്ളം മണ്ണിലേക്കിറങ്ങും. മണ്ണിലെ സൂക്ഷ്മസുഷിരങ്ങൾക്ക് ആഗിരണം ചെയ്യാൻ കഴിയുന്നതിലും കൂടുതൽ വെള്ളം മണ്ണിലേക്കിറങ്ങുമ്പോൾ മണ്ണിനടിയിൽ മർദം വർധിക്കുന്നു. ഈ മർദത്തിന്റെ ഫലമായി വെള്ളം പുറത്തേക്കു ശക്തിയിൽ കുതിച്ചൊഴുകുന്നു. ഇതിനൊപ്പം ഒന്നാം പാളി ഇളകി മണ്ണും കല്ലും പാറകളും ഒഴുകുന്നു. രണ്ടാം പാളിയായ കളിമണ്ണ് ഈ ഒഴുക്കിനു പ്രതലമായി പ്രവർത്തിക്കും. കല്ലും മണ്ണും ചേർന്ന് ഒഴുകിയിറങ്ങുന്ന വഴികളിലെ വീടുകളും കൃഷിസ്ഥലങ്ങളും നശിക്കുന്നു. ഉരുൾപൊട്ടൽ സാധ്യതയുള്ള ചെരിഞ്ഞ പ്രദേശങ്ങളിൽ ഭൂമിയിലുള്ള ചെറിയ കുലുക്കം പോലും ഉരുൾപൊട്ടലിനു കാരണമാകും. കനത്ത മഴയിൽ മണ്ണിനടിയിൽ മർദം വർധിക്കുന്ന സമയത്ത് ക്വാറി പൊട്ടിക്കുമ്പോഴുണ്ടാകുന്ന കുലുക്കം ഉരുൾപൊട്ടലുണ്ടാക്കും. പാറ പൊട്ടിക്കുമ്പോഴുണ്ടാകുന്ന കുലുക്കത്തിന്റെ ആഘാതത്തിൽ ഭൂമിയുടെ മൂന്നാമത്തെ പാളിയിലെ കരിങ്കല്ലുകളിൽ വിള്ളലുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്.

ഭൂമിയുടെ ചെരിവിനു സമാന്തരമായാണ് ഈ വിള്ളലുകളെങ്കിൽ ഇവ അടർന്നു വീണും ഉരുൾപൊട്ടൽ ഉണ്ടാകാം. ഇത് ഉരുൾപൊട്ടലിന്റെ വ്യാപ്തി വർധിപ്പിക്കും. കൂടുതൽ നാശനഷ്ടങ്ങൾക്കു കാരണമാകും. അടിയിലെ പാളിയിലെ പാറകളിൽ ഉണ്ടാകുന്ന വിള്ളലുകളിൽ മഴക്കാലത്തു പരിധിയിൽ കൂടുതൽ വെള്ളം നിറഞ്ഞാൽ മർദം വർധിക്കുന്നതിന്റെ ഫലമായി ഉരുൾപൊട്ടലുണ്ടാകും. മണ്ണിൽ വെള്ളം നിറഞ്ഞുണ്ടാകുന്ന ഉരുൾപൊട്ടലിനേക്കാൾ പതിന്മടങ്ങു ശക്തമായിരിക്കും ഈ ഉരുൾപൊട്ടൽ. കണ്ണൂരിന് പുറമേ പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളിലും ഉരുൾപൊട്ടിയിരുന്നു. പാലക്കാട് മലമ്പുഴയിലെ വനപ്രദേശത്താണ് ഉരുൾപൊട്ടിയത്. ഇവിടെ മൂന്ന്ഏക്കർ കൃഷിയിടം ഒലിച്ചുപോയി. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് ഉണ്ടായ ഉരുൾപൊട്ടലിൽ പുഴയിലും അണക്കെട്ടിലും ജലനിരപ്പുയർന്നു. രാത്രി മഴ വർധിച്ചാൽ അണക്കെട്ടിന്റെ ഷട്ടർ വീണ്ടുമുയർത്തേണ്ടി വരുമെന്ന് അധികൃതർ അറിയിച്ചു.

മലപ്പുറം ജില്ലയിൽ നിലമ്പൂരിലെ ആഢ്യൻപാറയിലാണ് ഉരുൾപൊട്ടിയത്. ജനവാസ മേഖലയിലല്ലാത്തതിനാൽ ആളപായമില്ല. തേൻപാറ വനമേഖലയിൽ മലയ്ക്കു മുകളിലാണ് ഉരുൾപൊട്ടലുണ്ടായത്. നേരത്തേ ആറ് പേരുടെ മരണത്തിനിടയാക്കിയ ഉരുൾപൊട്ടലുണ്ടായ ചെട്ടിയാൻപാറയ്ക്കു സമീപമാണിത്. കോഴിക്കോട് ആനക്കാംപൊയിൽ മുത്തപ്പൻപുഴയിലാണ് വീണ്ടും മലവെള്ളപ്പാച്ചിലുണ്ടായത്. മുക്കം മലയോര മേഖലകളിൽ നിന്നുള്ള മലവെള്ളപ്പാച്ചിലിന്റെ ഫലമായി ഇരുവഞ്ഞിപ്പുഴയിലും മുത്തപ്പൻ പുഴയിലും ജലനിരപ്പുയർന്നിട്ടുണ്ട്. മുത്തപ്പൻ പുഴയിലെ മലവെള്ളപ്പാച്ചിലിലാണ് തിരുവമ്പാടിയിലെ മറിപ്പുഴപ്പാലം ഒലിച്ചുപോയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP