Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വൈക്കത്തുകാരി ഫാർമസിസ്റ്റിനെ മതപരിവർത്തനം നടത്തി ദുബായിലേയ്ക്ക് കടത്തിയെന്നതിന് സ്ഥിരീകരണം; യുവതിയെ ലൈംഗിക ബന്ധത്തിന്റെ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും കണ്ടെത്തൽ; ഭീകരവാദികളുടെ ഫോൺ ചോർത്തൽ ഉപകരണങ്ങളടക്കം ഉപയോഗിച്ചെന്നും സൂചന; ഇടപ്പള്ളി അൾ ഷിഫ ഹോസ്പിറ്റൽ ഫോർ പൈൽസ് ഉടമയെ കുടുക്കി എൻഐഎ അന്വേഷണവും; ഷാജഹാൻ യൂസഫ് ഊരാക്കുടുക്കിലേക്ക്

വൈക്കത്തുകാരി ഫാർമസിസ്റ്റിനെ മതപരിവർത്തനം നടത്തി ദുബായിലേയ്ക്ക് കടത്തിയെന്നതിന് സ്ഥിരീകരണം; യുവതിയെ ലൈംഗിക ബന്ധത്തിന്റെ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും കണ്ടെത്തൽ; ഭീകരവാദികളുടെ ഫോൺ ചോർത്തൽ ഉപകരണങ്ങളടക്കം ഉപയോഗിച്ചെന്നും സൂചന; ഇടപ്പള്ളി അൾ ഷിഫ ഹോസ്പിറ്റൽ ഫോർ പൈൽസ് ഉടമയെ കുടുക്കി എൻഐഎ അന്വേഷണവും; ഷാജഹാൻ യൂസഫ് ഊരാക്കുടുക്കിലേക്ക്

അർജുൻ സി വനജ്

കൊച്ചി: ഇടപ്പള്ളി അൾ ഷിഫ ഹോസ്പിറ്റൽ ഫോർ പൈൽസ് ഉടമ ഷാജഹാൻ യൂസഫ് സാഹിബിനെതിരെ എൻ.ഐ.എയുടെ പ്രാഥമിക അന്വേഷണം പൂർത്തിയായി. അന്വേഷണ സംഘം വിശദമായ അന്വേഷണത്തിന് ശുപാർശ ചെയ്തുവെന്നാണ് വിവരം. പരാതികളിൽ ശക്തമായ അന്വേഷണം വേണമെന്ന് എൻ.ഐ.എയ്ക്ക് ആഭ്യന്തര മന്ത്രാലയം കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

ജീവനക്കാരികളായ യുവതികളെയടക്കം മതപരിവർത്തനം നടത്തി വിദേശത്തേയ്ക്ക് കയറ്റി അയച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പ്രാഥമിക അന്വേഷണം നടന്നത്. അറുപതിലധികം പരാതികളാണ് കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നായി ഷാജഹാൻ യൂസഫ് സാഹിബിനെതിരെ ലഭിച്ചതെന്നാണ് അനൗദ്യോഗിക വിവരം. ഭീകരവാദ സംഘടനകൾ ഉപയോഗിക്കുന്ന ഫോൺ ചോർത്തൽ ഉപകരണങ്ങളടക്കം ഷാജഹാൻ ഉപയോഗിച്ചുവെന്നാണ് പരാതികളിൽ ചൂണ്ടിക്കാട്ടുന്നത്.

ചികിത്സ തട്ടിപ്പ് നടത്തിയതടക്കം കൊച്ചി അൾ ഷിഫ ആശുപത്രി ഉടമ ഷാജഹാൻ യൂസഫ് സാഹിബിനെതിരെ കൊച്ചി എളമക്കര പൊലീസ് 3 കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. ഇതിന് പുറമേയാണ് എൻ.ഐ.എയും ഷാജഹാനെതിരെ വിശദമായ അന്വേഷണം നടത്താൻ ഒരുങ്ങുന്നത്. അൾഷിഫ ആശുപത്രിയുടെ മറവിൽ ഷാജഹാൻ ഹിന്ദു,ക്രിസ്ത്യൻ മതസ്ഥരായ യുവതികളെ മതം മാറ്റി വിദേശത്തേയ്ക്ക് കടത്തിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി ലഭിച്ചിരുന്നു.

ഈ പരാതി ആഭ്യന്തരമന്ത്രാലയം എൻ.ഐ.എ യ്ക്ക് കൈമാറുകയും ഉദ്യോഗസ്ഥർ പ്രാഥമിക വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. ഫാർമസിസ്റ്റായ വൈക്കം സ്വദേശിനിയെ ഷാജഹാൻ മതപരിവർത്തനം നടത്തി ദുബായിലേയ്ക്ക് കടത്തിവിട്ടതായി എൻ.ഐ.എയ്ക്ക് ഇതിനകം മനസിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇതോടെയാണ് ഷാജഹാനെതിരെ വിശദമായ അന്വേഷണം നടത്താൻ എൻ.ഐ.എ തീരുമാനിച്ചിരിക്കുന്നത്.

മുൻപ് ലോക്കൽ പൊലീസിന്റെ അന്വേഷണം ശക്തമായതോടെ ഷാജഹാൻ അൾ ഷിഫ ആശുപത്രി അടച്ച് പൂട്ടിയിരുന്നു. പിന്നീട് ഇദ്ദേഹം വിദേശത്തേയ്ക്ക് കടക്കാൻ ശ്രമം നടത്തുകയും ചെയ്തു. ഷാജഹാനെതിരെ രംഗത്ത് വന്ന ജീവനക്കാരുടെ ഫോൺ സംഭാഷണം റെക്കോർഡ് ചെയ്ത് പിന്നീട് അവരെ ഭീഷണിപ്പെടുത്തിയതായി കഴിഞ്ഞ ഒക്ടോബറിൽ ആശുപത്രിയിലെ ജീവനക്കാർ ആരോപണം ഉന്നയിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് അനുമതിയില്ലാതെ ഫോൺ ചോർത്തുന്നുവെന്ന പരാതി കേന്ദ്രസർക്കാരിന് അയച്ചത്. വാട്ടർ കണക്ഷനില്ലാത്ത ആശുപത്രി ഇടപ്പള്ളി റെയിൽവെ സ്റ്റേഷനിലേക്കുള്ള കുടിവെള്ള പൈപ്പ് തുളച്ച് വെള്ളം ചോർത്തുന്നവെന്ന ഗുരുതര ആരോപണവും പരാതികളിൽ ഉണ്ട്. ഷാജഹാനും യുവതിയും തമ്മിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും, പിന്നീട് ഈ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയാണ് വൈക്കം സ്വദേശിനിയെ മതം മാറ്റിയതെന്നും ആരോപണമുണ്ട്.

മുൻപ് അൽ ഫിഷയ്ക്കെതിരെ ചികിത്സ തട്ടിപ്പ് ആരോപിച്ച് കഴിഞ്ഞ വർഷം ഒക്ടോബറിൽ യുവമോർച്ച ജില്ലാ സെക്രട്ടറി അനിൽ കെ ഇടപ്പള്ളിയുടെ നേതൃത്വത്തിൽ നിരാഹാര സമരം നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സമരം ആരംഭിച്ച് 12 ആം ദിവസം ആശുപത്രി പൂട്ടിയത്. പിന്നാലെ പൊലീസ് ആശുപത്രി റെയ്ഡ് ചെയ്ത് രേഖകൾ പിടിച്ചെടുത്തിരുന്നു. തപാലിൽ ഹോമിയോപതി പഠിച്ചതിന്റെ മറവിലാണ്, ഷാജഹാൻ പൈൽസ് സർജ്ജറികൾ ചെയ്തിരുന്നതെന്നാണ് അന്ന് ഉയർന്ന പ്രധാന ആരോപണം.

ആരോപണങ്ങളും, പൊതുജന പ്രക്ഷോഭവും ശക്തിപ്രാപിച്ചതോടെയാണ്, ആശുപത്രി പൂട്ടി ഷാജഹാൻ നാടുവിട്ടത്. അനുമതികൾ ഇല്ലാതെ പ്രവർത്തിക്കുന്ന ആശുപത്രിക്കെതിരെ ഐ.എം.എയും ക്രിമിനൽ നടപടിക്ക് ശുപാർശ ചെയ്തിരുന്നു. എം.ബി.ബി.എസ് പഠനം പൂർത്തിയായ മകന്റെ പേരിൽ ലൈസൻസുകൾ സമ്പാദിച്ച് ആശുപത്രി വീണ്ടും തുറക്കാനുള്ള ഷാജഹാന്റെ ശ്രമങ്ങൾക്കിടെയാണ് എൻ.ഐ.എയുടെ വിശദമായ അന്വേഷണം ആരംഭിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP