Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബലി പെരുന്നാൾ; യുഎഇയിൽ 704 തടവുകാർക്ക് മോചനം നല്കാൻ ഉത്തരവിട്ട് പ്രസിഡന്റ്; മോചനം ലഭിക്കുന്നവരിൽ വിദേശികളും

ബലി പെരുന്നാൾ; യുഎഇയിൽ 704 തടവുകാർക്ക് മോചനം നല്കാൻ ഉത്തരവിട്ട് പ്രസിഡന്റ്; മോചനം ലഭിക്കുന്നവരിൽ വിദേശികളും

അബൂദബി: ബലി പെരുന്നാൾ പ്രമാണിച്ച് രാജ്യത്തെ വിവിധ ജയിലുകളിൽ കഴിയുന്ന 704 തടവുകാരെ മോചിപ്പിക്കാൻ യു.എ.ഇ. പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു. വിദേശികൾക്കും ഉത്തരവ് ഏറെ പ്രതീക്ഷ നല്കുകയാണ്.

ചെറിയ കുറ്റകൃത്യങ്ങൾ, സാമ്പത്തിക കുറ്റകൃത്യങ്ങൾ എന്നിവയിൽ ശിക്ഷിക്കപ്പെട്ടവർക്കാണ് മോചനം ലഭിക്കുക.മോചിപ്പിക്കപ്പെടുന്നവർക്ക് രണ്ടാം ജീവിതം സാധ്യമാകുന്നതിന് അവരുടെ സാമ്പത്തിക ബാധ്യതകൾ പരിഹരിക്കുമെന്നും പ്രസിഡന്റ് ഉറപ്പു നൽകി. എല്ലാ ഈദാഘോഷങ്ങൾക്കും യു.എ.ഇ പ്രസിഡന്റും വിവിധ എമിറേറ്റുകളിലെ ഭരണാധികാരികളും തടവുകാർക്ക് മോചനം നൽകുകയും അവരുടെ സാമ്പത്തിക ബാധ്യതകൾ പരിഹരിക്കുകയും ചെയ്യാറുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP