Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സൗദിയിൽ മലപ്പുറം സ്വദേശികളായ രണ്ട് യുവാക്കൾ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് താമസസ്ഥലത്ത് പഴക്കം ചെന്ന നിലയിൽ; മരണം വിവരം പുറം ലോകം അറിയുന്നത് റൂമിൽ നിന്നും ദുർഗന്ധം ഉണ്ടായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ

ജിദ്ദ: സൗദിയിൽ താമസസ്ഥലത്ത് രണ്ടു മലയാളികളെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സൗദിയിലെ ഷറൂറയിലാണ് മലപ്പുറം നിലമ്പൂർ ചുങ്കത്തറ സ്വദേശി മല്ലിശേരി വീട്ടിൽ ഓമനകുട്ടൻ (42), തിരൂർ കുറ്റിപ്പാല, ആദൃശ്ശേരി സ്വദേശി പറമ്പൻ വീട്ടിൽ ബീരാൻ(40) എന്നിവരെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് കരുതുന്നു. ഇവർ താമസിച്ച റൂമിൽ നിന്നും ദുർഗന്ധം ഉണ്ടായതിനെ തുടർന്ന് സ്‌പോൺസറെ അറിയിക്കുകയും തുടർന്ന് പൊലീസ് വിവരറിയിക്കുകയുമായിരുന്നു.

പൊലീസ് എത്തി റൂം തുറന്നപ്പോഴാണ് രണ്ട് പേരുടേയും മൃതദേഹം കണ്ടെത്തിയത്. അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു ഇവർ താമസിച്ച റൂമിന്റെ വാതിൽ. വാതിൽ ചവിട്ടി പൊളിച്ചാണ് പൊലീസ് അകത്ത് കയറിയത്. മരണ കാരണം വ്യക്തമല്ല. പൊലീസ് അന്വേഷം ആരംഭിച്ചിട്ടുണ്ട്.

ആറുവർഷത്തോളമായി ഓമനകുട്ടൻ ഷറൂറയിൽ ജോലിചെയ്യുന്നു. പിതാവ്: ഭാസ്‌ക്കരൻ. മാതാവ്: കല്യാണി. ഭാര്യ: രജനി. മക്കൾ: അരുൺ, ധന്യ, ഐഷര്യ. ഏഴ് വർഷമായി ഷറൂറയിൽ ജോലിചെയ്തു വരികയായിരുന്ന ബീരാൻ മൂന്നര വർഷമമായി നാട്ടിൽ അവധിക്ക് പോയി വന്നിട്ട്. ഈ മാസം നാട്ടിൽ പോകാനിരുന്നതാണ്. പിതാവ്: പരേതനായ കുഞ്ഞഹമ്മദ്. മാതാവ്: ഫാത്തിമ. ഭാരൃ: സകീനത്ത്. മകൾ: മിന്ഹ ഫാത്തിമ. സഹോദരന്മാ്ര്: കുഞ്ഞഹമ്മദ് ഷാഫി, നസീർ, സഹോദരിമാർ: ഫായിസ, സൈനബ.മൃതദേഹങ്ങൾ ഷറൂറ ജനറൽ ആശുപത്രി മോർച്ചറിയിൽ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP