Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വൃഹ്മപാൽ സിങ്ങിന് കീർത്തി ചക്ര; ഔറംഗസേബും മേജർ ആദിത്യയുമടക്കം 18 പേർക്ക് ശൗര്യചക്ര; രാഷ്ട്രീയ റൈഫിൾസിലെ മലയാളിയായ ക്യാപ്റ്റൻ രാകേഷ് നായർക്ക് സേനാ മെഡൽ; രാഷ്ട്രപതിയുടെ പൊലീസ് മെഡലുകളും പ്രഖ്യാപിച്ചു; സ്തുത്യർഹ സേവനത്തിന് കേരള പൊലീസിൽ നിന്ന് ആറ് പേർക്ക് മെഡലുകൾ

വൃഹ്മപാൽ സിങ്ങിന് കീർത്തി ചക്ര; ഔറംഗസേബും മേജർ ആദിത്യയുമടക്കം 18 പേർക്ക് ശൗര്യചക്ര; രാഷ്ട്രീയ റൈഫിൾസിലെ മലയാളിയായ ക്യാപ്റ്റൻ രാകേഷ് നായർക്ക് സേനാ മെഡൽ; രാഷ്ട്രപതിയുടെ പൊലീസ് മെഡലുകളും പ്രഖ്യാപിച്ചു; സ്തുത്യർഹ സേവനത്തിന് കേരള പൊലീസിൽ നിന്ന് ആറ് പേർക്ക് മെഡലുകൾ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചുള്ള രാഷ്ട്രപതിയുടെ സൈനിക മെഡലുകൾ പ്രഖ്യാപിച്ചു. സമാധാനകാലത്ത് നൽകുന്ന ഏറ്റവും ഉയർന്ന രണ്ടാമത്തെ ബഹുമതിയായ കീർത്തിചക്ര ഇത്തവണ ഒരാൾക്കും മൂന്നാമത്തെ ബഹുമതിയായ ശൗര്യചക്ര 20 പേർക്കുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. അശോക ചക്രയ്ക്ക് ഇത്തവണ ആരെയും പരിഗണിച്ചില്ല.

കാഷ്മീരിലെ പുൽവാനയിൽ ഭീകരരുമായുണ്ടായ ഏറ്റമുട്ടലിൽ കൊല്ലപ്പെട്ട ശിപായി വൃഹ്മപാൽ സിംഗിന് മരണാനന്തര ബഹുമതിയായാണ് കീർത്തി ചക്ര സമ്മാനിച്ചത്. ജമ്മുവിൽ അക്രമാസക്തമായ ആൾക്കൂട്ടത്തിനു നേരെ വെടിയുതിർത്ത സംഭവത്തിൽ പ്രതിയാക്കപ്പെട്ട മേജർ ആദിത്യകുമാർ, ക്യാപ്റ്റൻ ജയേഷ് രാജേഷ് വർമ എന്നിവരും ശൗര്യചക്രയുടെ പട്ടികയിലുണ്ട്.ഇതിനു പുറമേ മലയാളിയായ ക്യാപ്റ്റൻ രാകേഷ് നായർക്ക് ഉൾപ്പടെ ധീരതയ്ക്കുള്ള മൂന്നു ബാർ ടു സേനാ മെഡൽ, 93 സേനാ മെഡൽ, 11 നാവികസേന മെഡൽ, മൂന്ന് വായു സേന മെഡലുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

മേജർ ജയിംസ് ജേക്കബ് (8 രാഷ്ട്രീയ റൈഫിൾസ്, മദ്രാസ് റെജിമെന്റ്), മേജർ അരവിന്ദ് ബി. നായർ (രാഷ്ട്രീയ റൈഫിൾ എൻജിനീയേഴ്‌സ് ബറ്റാലിയൻ), ക്യാപ്റ്റൻ കെ. കൃഷ്ണകുമാർ (19 രാഷ്ട്രീയ റൈഫിൾസ്) എന്നിവർ ഉൾപ്പടെ 93 പേർക്കാണ് ധീരതയ്ക്കുള്ള സേനാ മെഡൽ.

വിശിഷ്ട, സ്തുത്യർഹ സേവനങ്ങൾക്കുള്ള രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിന പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു. കേരളാ പൊലീസിൽ നിന്ന് ആറ് പേർ സ്തുത്യർഹ സേവനത്തിനുള്ള മെഡലിന് അർഹരായി. അതേസമയം, ധീരതയ്ക്കും വിശിഷ്ട സേവനത്തിനും കേരളാ പൊലീസിനു മെഡലില്ല. മറ്റ് സർവീസുകളിൽ വിശിഷ്ട സേവനത്തിന് തിരുവനന്തപുരം സിബിഐ യൂണിറ്റിലെ എസ്‌പി കെ.എം.വർക്കിയും ബിഎസ്എഫ് അസിസ്റ്റന്റ് കമാൻഡന്റ് പി.ജി. തമ്പിയും അർഹരായി.

കേരളത്തിൽ നിന്ന് സ്തുത്യർഹ സേവനത്തിന് മെഡൽ നേടിയവർ
പി.ബി. രാജീവ് (എസ്‌പി, കോഴിക്കോട് ക്രൈംബ്രാഞ്ച്)
എ.ഷാനവാസ് (ഡിവൈഎസ്‌പി, കൈംബ്രാഞ്ച്)
ബി.വിപിൻചന്ദ്രൻ ( ഇൻസ്‌പെക്ടർ,എസ്‌സിആർബി)
ഇ.എസ്.ബിജുമോൻ (വിജിലൻസ് ഡിവൈഎസ്‌പി)
റെക്‌സ് ബോബി അരവിന്ദ് (വിജിലൻസ് ഡിവൈഎസ്‌പി)
ആർ.പ്രകാശ് (വിജിലൻസ് എസ്‌ഐ)
മറ്റ് സർവീസുകളിൽ സ്തുത്യർഹ മെഡൽ നേടിയ മലയാളികൾ
കെ.രവി (എഎസ്‌ഐ, സിഐഎസ്എഫ്, തുമ്പ)
കെ.പി.അജിത് കുമാർ (ഇൻസ്‌പെക്ടർ, പള്ളിപ്പുറം, സിആർപിഎഫ്)
എസ്.അശോകൻ (ഇൻസ്‌പെക്ടർ, സിആർപിഎഫ്, റായ്പുർ)
കെ.എ.വേലായുധൻ, (എസ്‌ഐ, സിആർപിഎഫ്, ധൻബാദ്)
അയ്യപ്പൻ സുനിൽ (അസിസ്റ്റന്റ് ഡയറക്ടർ, ആഭ്യന്തര മന്ത്രാലയം, തിരുവനന്തപുരം)
ബാബു അലൻ (ആഭ്യന്തര മന്താലയം, തിരുവനന്തപുരം)
വി.കെ.അബ്ദുൽഖാദർ (ഡിഎസ്‌പി, എൻഐഎ, കൊച്ചി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP