Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തമിഴ് നാട്ടിലും കർണാടകത്തിലും ആന്ധ്രയിലും പെയ്യാത്ത മഴയെന്ത് കേരളത്തിൽ മാത്രം? 18 മലകളുടെ അധിപനായ ധർമ്മശാസ്താവ് അതിന്റെ പരിശുദ്ധിക്കു കളങ്കം വരുത്തുവാൻ ശ്രമിച്ച അവിശ്വാസികൾക്ക് നൽകുന്ന മുന്നറിയിപ്പാണ് ഈ പെരുമഴ; 18 തികഞ്ഞ സ്ത്രീകളെ കയറ്റാൻ ശ്രമിക്കുന്നവരോട് അയ്യപ്പൻ പറയുന്നത് ആരും തന്നെ കാണാൻ വരേണ്ട എന്നാണ്; ശബരിമല ക്ഷേത്രത്തിൽ ചടങ്ങുകൾ പോലും മുടങ്ങിയതോടെ സ്ത്രീ പ്രവേശന വിഷയം ആയുധമാക്കി വിശ്വാസികൾ; തന്ത്രിക്ക് പോലും എത്താനാകാത്ത അവസ്ഥ സോഷ്യൽ മീഡിയ ചർച്ചയാക്കുമ്പോൾ

തമിഴ് നാട്ടിലും കർണാടകത്തിലും ആന്ധ്രയിലും പെയ്യാത്ത മഴയെന്ത് കേരളത്തിൽ മാത്രം?  18 മലകളുടെ അധിപനായ  ധർമ്മശാസ്താവ്  അതിന്റെ പരിശുദ്ധിക്കു കളങ്കം വരുത്തുവാൻ ശ്രമിച്ച അവിശ്വാസികൾക്ക് നൽകുന്ന മുന്നറിയിപ്പാണ് ഈ പെരുമഴ; 18 തികഞ്ഞ സ്ത്രീകളെ കയറ്റാൻ ശ്രമിക്കുന്നവരോട് അയ്യപ്പൻ പറയുന്നത് ആരും തന്നെ കാണാൻ വരേണ്ട എന്നാണ്; ശബരിമല ക്ഷേത്രത്തിൽ ചടങ്ങുകൾ പോലും മുടങ്ങിയതോടെ സ്ത്രീ പ്രവേശന വിഷയം ആയുധമാക്കി വിശ്വാസികൾ; തന്ത്രിക്ക് പോലും എത്താനാകാത്ത അവസ്ഥ സോഷ്യൽ മീഡിയ ചർച്ചയാക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: ശബരിമല ശ്രീ അയ്യപ്പനെ കേറി ചൊറിയാൻ പോയി എല്ലാവനും കൂടെ , ദാണ്ടെ കിടക്കുന്നു കേരളം അടുത്ത കാലത്തു കണ്ടിട്ടില്ലാത്ത രീതിയിലുള്ള പ്രകൃതി ദുരന്തം , തമിഴ് നാട്ടിലും , കർണാടകത്തിലും, ആന്ധ്രയിലും എന്തെ ഈ മഴ പെയ്തില്ല? അയ്യപ്പൻ 18 മലകളുടെ അധിപനാണ് , ധർമ്മ ശാസ്താവ് , അവിടെ അതിന്റെ പരിശുദ്ധി ക്കു കളങ്കം വരുത്തുവാൻ കുറെ അവിശ്വാസികൾ ശ്രമിച്ചപ്പോൾ അവർക്കു ഓശാന പാടിയ സർക്കാരിനുള്ള മറുപടിയാണ് ഈ ദുരന്തം എന്നാണു ഒരു പന്തളം നിവാസി ആയ എന്റെ മനസ്സിലാ തോന്നുന്നത്.-സോഷ്യൽ മീഡിയയിൽ പാറിപ്പറക്കുന്ന കമന്റാണ് ഇത്. കേരളത്തിലെ തോരാമഴയേയും ശബരിമലയേയും ബന്ധിച്ചിച്ചാണ് ഒരു കൂട്ടം വിശ്വാസികൾ ചർച്ച മുന്നോട്ട് കൊണ്ടു പോകുന്നത്. കേരളത്തിൽ മഴ തുടങ്ങിയപ്പോഴേ ശബരിമലയെ ഉയർത്തി ചർച്ച തുടങ്ങിയിരുന്നു. എന്നാൽ അതിന് പുതിയ തലം വന്നത് നിറപുത്തരി ചടങ്ങിലെ പ്രശ്‌നങ്ങൾ പുറത്തെത്തിയതോടെയാണ്.

18-നും 52നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനമില്ലെന്നതാണ് ആചാരം. എന്നാൽ ഇതിനെ സ്ത്രീകളുടെ മൗലികാവകാശവുമായി ബന്ധപ്പെടുത്തി ചർച്ചകളെത്തി. ഈ വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലാണ്. സ്ത്രീകളെ പ്രവേശിപ്പിക്കാൻ അനുമതി നൽകണമെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ അറിയിക്കുകയും ചെയ്തു. ഇതിന് തൊട്ട് പിന്നാലെയാണ് കേരളത്തിൽ ദുരിതം വിതച്ച് മഴ പെയ്യാൻ തുടങ്ങിയതെന്ന് തീവ്ര ഹൈന്ദവ വിശ്വാസികൾ ഫെയ്‌സ് ബുക്കിൽ കുറിപ്പിട്ടിരുന്നു. എന്നാൽ ഇത് വലിയ ചർച്ചയായില്ല. ഇന്ന് നിറപുത്തരിക്ക് തന്ത്രിക്ക് പോലും ശബരിമലയിൽ എത്താനായില്ല. പമ്പ നിറഞ്ഞു കവിഞ്ഞൊഴുകിയതോടെ ആർക്കും ശബരമലിയിലേക്ക് പ്രവേശിക്കാൻ പോലും നിറപുത്തരിക്ക് കഴിയാതെ വന്നു. ഇതോടെയാണ് മഴയ്ക്ക് പിന്നിൽ 'അയ്യപ്പന്റെ കോപമാണ്' എന്ന പ്രചരണം ഒരുകൂട്ടർ സോഷ്യൽ മീഡിയയിൽ ഉയർത്തുന്നത്.

ശബരിമലയിൽ ഈയിടെ ദേവ പ്രശ്‌നം നടത്തിയിരുന്നു. ശോഭാ ജോൺ എന്ന ക്രിമനലിനൊപ്പം കുടുങ്ങിയ തന്ത്രിയെ  വീണ്ടും തന്ത്രിയാക്കാനുള്ള നീക്കമായി ദേവ പ്രശ്‌നത്തെ വിലയിരുത്തിയിരുന്നു. ഇതും ദൈവ ഹിതത്തിന് അപ്പുറമുള്ള തീരുമാനമായി ചില വിശ്വാസികൾ കാണുന്നുണ്ട്. ക്ഷേത്രത്തിന് പേരുദോഷമുണ്ടാക്കിയ  തന്ത്രിയെ വീണ്ടും തന്ത്രിയാക്കാൻ ദേവസം ബോർഡും സമ്മതം അറിയിച്ചിട്ടുണ്ട്. ഇതും അയ്യപ്പഭഗവാന് ഇഷ്ടമായില്ലെന്നാണ് ഒരു കൂട്ടം വിശ്വാസികളുടെ നിലപാട്. സ്ത്രീകളേയും തന്ത്രിയെ കയറ്റാനുള്ള നീക്കത്തിലെ അയ്യപ്പന്റെ കോപമാണ് മഴയായി പെയ്തിറങ്ങുന്നതെന്നാണ് പ്രചരണം. ശബരിമലയിലെ ചരിത്രത്തിൽ ഒരിക്കലും നടക്കാത്ത സംഭവങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

പമ്പാനദിയിലെ ജലനിരപ്പുയർന്നതിനെ തുടർന്ന് ശബരിമല പൂർണമായും ഒറ്റപ്പെട്ട അവസ്ഥയാണുള്ളത്. പമ്പയിൽ നടപ്പന്തൽ വരെ വെള്ളം കയറി. ഗണപതി ക്ഷേത്രത്തിൽ പോലും ആർക്കും പോകാനാവാത്ത അവസ്ഥയാണുള്ളത്. ഇതോടെ നിറപുത്തരി ചടങ്ങ് കാണാൻ ഭക്തർക്ക് ആർക്കും പോകാനായില്ല. ചിങ്ങ മാസ പൂജകളേയും പമ്പയിലെ ജലനിരപ്പ് ബാധിച്ചു. അയ്യപ്പ ഭക്തരെ പമ്പയിൽ നിന്ന് മടക്കി അയക്കുകയാണ് പൊലീസ്. സ്ത്രീകളെ കയറ്റാനുള്ള തീരുമാനം സർക്കാരെടുത്തു. എന്നാൽ ആരും വരണ്ടെന്ന് അയ്യപ്പനും തീരുമാനിച്ചുവെന്നാണ് ഇതുയർത്തിയുള്ള പ്രചരണം. സുപ്രീംകോടതിയിലെ സ്ത്രീ പ്രവേശന കേസിൽ സർക്കാരെടുത്ത തീരുമാനത്തിനെതിരെ വിശ്വാസികളുടെ പ്രതിഷേധം ഉയർത്തിക്കൊണ്ടു വരാൻ വ്യാപകമായ രീതിയിൽ ഈ വിഷയം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയാണ്.

സ്ത്രീ പ്രവേശനവും വെള്ളപ്പൊക്കവുമായി ബന്ധപ്പെടുത്തി പ്രചരിക്കുന്ന കമന്റുകൾ ചുവടെ

*ആരും അയ്യപ്പനെ കാണാൻ വരണ്ടാ എന്നു സാരം പത്ത് വയസ്സിനും അൻപത് വയസ്സിനും ഇടയിൽ ഉള്ള സ്ത്രീകൾ അയ്യപ്പനെ കാണണം എന്ന മോഹമുദിച്ചപ്പഴേ മുൻ പൊന്നും ഇല്ലാത്ത രീതിയിൽ ഉള്ള പ്രകൃതിക്ഷോഭം സ്വാമി ശരണം
*Ayyappswamikku ശക്തി ഉണ്ടോയെന്ന് കണ്ട് പഠിക്കട്ടെ.....പെണ്ണും വേണ്ട ആരും വേണ്ട ....വരുമാനവും govindaaa...സ്വാമി ശരണം...
*അയ്യപ്പൻ പറയും ആര് എപ്പോ ചെല്ലണം എന്ന്
*Sabarimala Devaswom has requested devotees not to come to sabarimala for CHINGAM 1 as water level in Pamba river is above danger mark. Also there's no electricity and drinking water. There's no water for toilets... It seems AYYAPAN has boycotted everyone from having a glimpse of him irrespective of whether its a male or a female--..... ....... And there are people who are waiting for the verdict from supreme court....but d verdict came ryt from d supreme power-! Sharanam ayyappa...????????

എന്നാൽ ഈ വാദത്തിനെതിരേയും സോഷ്യൽ മീഡിയയിൽ ചർച്ച സജീവമാണ്. ആലുവ ശിവക്ഷേത്രം വെള്ളത്തിൽ മുങ്ങിയതുയർത്തിയാണ് ഈ വാദത്തെ യുക്തിവാദികളും മറ്റും പൊളിക്കുന്നത്. ഈ പറഞ്ഞ അയ്യപ്പനും ശിവനുമെല്ലാം വെള്ളത്തിനടിയിൽ കിടപ്പുണ്ട്.. നിങ്ങൾ പറയുന്നത് വെച്ച് നോക്കുമ്പോള് ദൈവം ഇത്ര ക്രൂരനാണോ അപ്പൊ..-എന്നാണ് അവിശ്വാസികളുടെ ചർച്ചയിൽ പ്രതിഫലിക്കുന്നത്. സ്വന്തം തന്തയെക്കൂടി മുക്കിയിട്ട് നാട്ടുകാരോട് പ്രതികാരം ചെയ്യുന്ന ദൈവം !-എന്ന് എഴുതുന്നവരുമുണ്ട്. വിശ്വാസം അനുസരിച്ച് ശിവനാണ് അയ്യപ്പന്റെ പിതാവ്. ആലുവ ശിവക്ഷേത്രം വെള്ളത്തിൽ മുങ്ങിയതിന്റെ ചിത്ര സഹിതമാണ് ഇത്തരം കുറിപ്പുകൾ. അങ്ങനെ വിശ്വാസികളും അവിശ്വാസികളും തമ്മിൽ കേരളത്തിലെ വെള്ളപ്പൊക്കെത്തെ സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്ത് തകർക്കുകയാണ്.

നിറപുത്തരി ആഘോഷത്തിനായി നെൽ കതിരുകളുമായി സന്നിധാനത്തേക്ക് തിരിച്ച തന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ യാത്ര നിർത്തിവച്ചിരുന്നു. തന്ത്രിയും സംഘവും ഉപ്പുപാറക്കടുത്തുള്ള വനംവകുപ്പിന്റെ പെരിയാർ കടുവാ സങ്കേതം ക്യാമ്പിൽ താമസിക്കുകയാണ് ചെയ്തത്. കനത്ത മഴയും മൂടൽ മഞ്ഞും വന്യമൃഗങ്ങളുടെ ശല്യവും കണക്കിലെടുത്ത് വനം വകുപ്പിന്റെ നിർദ്ദേശത്തെ തുടർന്നാണ് യാത്ര നിർത്തിവച്ചത്. മാത്രമല്ല തീർത്ഥാടന കാലമല്ലാത്തതിനാൽ പാത ഏറെ ദുർഘടമായിരിക്കുന്നതും യാത്ര നിർത്തിവെക്കാൻ കാരണമായി. ഇതോടെ ഇന്ന് രാവിലെ ആറിന് സന്നിധാനത്ത് നടത്താനിരുന്ന നിറപുത്തരിച്ചടങ്ങുകൾക്ക് തന്ത്രിക്ക് എത്താൻ കഴിയാതെയായി. മേൽശാന്തിയാണ് നിറയും പുത്തരിയും സമർപ്പിച്ചത്. പമ്പാ നദി കടന്ന് ഭക്തരും എത്തിയില്ല. ഇതോടെയാണ് മഴയുടെ പിന്നിലെ അയ്യപ്പ ഇടപെടൽ വിശ്വാസികൾ ചർച്ചയാക്കിയത്.

തന്ത്രിയുടെ സാന്നിധ്യമില്ലാതെ നട തുറക്കുക, ഭക്തർക്ക് മലകയറാൻ തടസ്സംവരിക തുടങ്ങി ഇതുവരെ ഉണ്ടാകാത്ത സംഭവങ്ങൾക്കാണ് ചൊവ്വാഴ്ച ശബരിമല സന്നിധാനം സാക്ഷ്യംവഹിച്ചത്. ശബരിഗിരി പദ്ധതിയുടെ പമ്പ, ആനത്തോട് ഡാമുകൾ തുറന്നതോടെ പമ്പ മണപ്പുറത്തുണ്ടായ വെള്ളപ്പൊക്കമാണ് ശബരിമലയിൽ ഇത്രയേറെ പ്രയാസങ്ങളുണ്ടാക്കിയത്. തടസ്സങ്ങളറിയാതെയെത്തിയ അയ്യപ്പന്മാരെ തിരിച്ചയക്കേണ്ടിവന്നതും ഇതാദ്യം. വണ്ടിപ്പെരിയാർ, പുല്ലുമേട് വഴി സന്നിധാനത്തേക്ക് നടപ്പാതയുണ്ടെങ്കിലും തീർത്ഥാടനകാലത്ത് മാത്രമേ അതു തുറക്കാൻ അനുമതിയുള്ളൂ. ശബരിമല നിറപുത്തിരിക്ക് തന്ത്രി ഉണ്ടാകണമെന്ന ആചാരം പാലിക്കാനാണ് ഈ പാതയിലൂടെ കണ്ഠര് മഹേശ്വരര് മോഹനരെയും സംഘത്തെയും വിടാൻ സർക്കാർ അനുമതി നൽകിയത്. അതും തടസ്സപ്പെട്ടു. ഇതിനെല്ലാം പിന്നിൽ അയ്യപ്പന്റെ ഇടപെടലെന്നാണ് ഉയർത്തുന്ന വാദം.

നിറപുത്തിരിച്ചടങ്ങിന് ചൊവ്വാഴ്ച വൈകീട്ട് മേൽശാന്തി ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയാണ് നടതുറന്നത്. തന്ത്രിയുടെ അനുജ്ഞയോടെയാണിത് ചെയ്തത്. സോപാനത്ത് നടതുറക്കുമ്പോൾ ശംഖുവിളിക്കേണ്ട വാദ്യകലാകാരന്മാരായ രാജീവ്, ബിജു തുടങ്ങിയവർ പമ്പയിൽനിന്ന് മലകയറാൻ കഴിയാതെ കുടുങ്ങി. സാഹസികരായ നാലു തൊഴിലാളികളുടെ നിശ്ചയദാർഢ്യത്തിലാണ് നെൽക്കതിരുകൾ പമ്പയിൽനിന്ന് സന്നിധാനത്തെത്തിച്ചത്. പമ്പയിൽനിന്ന് നെൽക്കതിർ ചാക്കിൽക്കെട്ടി നീന്തിയ നാറാണംതോട് സ്വദേശികളായ ജോബിൻ, കറുപ്പ്, കൊട്ടാരക്കര അമ്പലംകുന്ന് സന്തോഷ്, കണമല സ്വദേശി ജോണി എന്നിവരാണ് പുഴയിലെ കുത്തൊഴുക്കിനെ തോൽപ്പിച്ചത്.

അക്കരെയെത്തിയശേഷം ട്രാക്ടറിൽ കതിരുമായി പോകുമ്പോൾ സ്വാമി അയ്യപ്പൻ റോഡിൽ മരം വീണതും തടസ്സമായി. ഇത് വെട്ടിനീക്കിയശേഷമാണ് യാത്രതുടർന്നത്. രണ്ടുമണിക്കൂർകൊണ്ടാണ് ഇവർ സന്നിധാനത്തെത്തിയത്. ഇതെല്ലാം സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമാവുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP