Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സണ്ടക്കോഴി സിനിമാ ഷൂട്ടിങ്ങിന്റെ അവസാന ദിവസം സർപ്രൈസുമായി നടി കീർത്തി സുരേഷ്; സെറ്റിലെ 150ൽ അധികം ആളുകൾക്ക് വിതരണം ചെയ്തത് ഒരു ഗ്രാം ഗോൾഡ് കോയിൻ; വിമർശനവും പരിഹാസവുമായി കീർത്തിയെ തളർത്തിയവർ ഇപ്പോൾ നടിയെ വാഴ്‌ത്തിപ്പാടുന്നു

സണ്ടക്കോഴി സിനിമാ ഷൂട്ടിങ്ങിന്റെ അവസാന ദിവസം സർപ്രൈസുമായി നടി കീർത്തി സുരേഷ്; സെറ്റിലെ 150ൽ അധികം ആളുകൾക്ക് വിതരണം ചെയ്തത് ഒരു ഗ്രാം ഗോൾഡ് കോയിൻ; വിമർശനവും പരിഹാസവുമായി കീർത്തിയെ തളർത്തിയവർ ഇപ്പോൾ നടിയെ വാഴ്‌ത്തിപ്പാടുന്നു

മറുനാടൻ ഡെസ്‌ക്‌

തമിഴ് സിനിമാ മേഖലയിൽ താരങ്ങൾ സെറ്റിലുള്ളവർക്ക് സമ്മാനങ്ങൾ നൽകുന്നത് പതിവാണ്. മലയാളത്തിൽ അത് അത്ര കണ്ട് പരിചിതമായ കാര്യമല്ല. എന്നാൽ മലയാളത്തിന്റെ പ്രിയ നടിമാരിലൊരാൾ ഇക്കാര്യത്തിൽ തമിഴ് സിനിമാ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. തെന്നിന്ത്യൻ സൂപ്പർ നായികയായി വളർന്ന കീർത്തി സുരേഷാണ് സിനിമാ സെറ്റിലുള്ളവരെ ഞെട്ടിച്ചത്. അതും വെറുതെയല്ല നല്ല ഒന്നാന്തരം ഒരു ഗ്രാം ഗോൾഡ് കോയിൻ സമ്മാനിച്ച്. നടൻ വിശാൽ നായകനായ സണ്ടക്കോഴിയുടെ രണ്ടാം ഭാഗത്തിൽ കീർത്തിയാണ് നായിക. സിനിമാ ഷൂട്ടിങ്ങിന്റെ അവസാന ദിവസം സെറ്റിലെ 150 ഓളം ആളുകൾക്ക് നടി സ്വർണ്ണ നാണയം സമ്മാനിച്ചു. സിനിമാ ചിത്രീകരണത്തിനിടെ കീർത്തിയുടെ സമർപ്പണവും ആത്മാർത്ഥയും മറ്റുള്ളവരോടുള്ള പെരുമാറ്റവും ഏവരെയും അത്ഭുതപ്പെടുത്തിയിരുന്നു.

അവസാന ദിവസം നായകനേക്കാൾ കീർത്തിക്കൊപ്പം സെൽഫി എടുക്കാനും പരിചയപ്പെടാനുമാണ് സെറ്റിലുള്ളവർ ഓടിയെത്തിയത്. കീർത്തിക്ക് വേണ്ടി അവർ പ്രത്യേകമായി കേക്ക് മുറിക്കുകയും ചെയ്തു. അതിനെടെയായിരുന്നു സ്വർണ നാണയം നൽകി സഹപ്രവർത്തകരെ കീർത്തി ഞെട്ടിച്ചത്. ഇതിന് മുമ്പ് മഹാനടി സിനിമയുടെ ഷൂട്ടിങ് അവസാനദിവസം അണിയറപ്രവർത്തകർക്ക് നടി സ്വർണ നാണയം സമ്മാനമായി നൽകിയിരുന്നു. കരിയറിന്റെ ആദ്യകാലഘട്ടങ്ങളിൽ ഏറെ വിമർശനങ്ങൾ കേൾക്കേണ്ടി വന്ന താരമാണ് കീർത്തി. പിന്നീട് സ്വയപ്രയത്‌നത്താൽ നടി ഉയരത്തിലെത്തി. മഹാനടിയുടെ വമ്പൻ വിജയത്തോടെ നടിക്ക് ആരാധകരും ഏറി. നടിയെ ഒന്ന് നേരിട്ട് കാണുവാൻ ആയിരക്കണക്കിന് ആളുകളാണ് ഓരോ സ്ഥലത്തും എത്തുന്നത്. മുമ്പ് വിമർശിച്ചും പരിഹസിച്ചും വന്നവരൊക്കെ നടിയെ പ്രശംസിച്ച് എത്തുകയാണ് ഇപ്പോൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP