Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രണത്തിന്റെ ട്രാക്ക് പുറത്തിറങ്ങി; ബോളിവുഡ് സ്‌റ്റൈൽ ആക്ഷനുമായി പൃഥ്വി; സസ്‌പെൻസ് ബാക്കിയാക്കി രണം

രണത്തിന്റെ ട്രാക്ക് പുറത്തിറങ്ങി; ബോളിവുഡ് സ്‌റ്റൈൽ ആക്ഷനുമായി പൃഥ്വി; സസ്‌പെൻസ് ബാക്കിയാക്കി രണം

മറുനാടൻ ഡെസ്‌ക്‌

പൃഥ്വിരാജ് നായകനായി എത്തുന്ന രണത്തിന്റെ ടൈറ്റിൽ ട്രാക്ക് പുറത്തുവിട്ടു. മനോജ് കുറൂരിന്റെ വരികൾക്ക് ജേക്‌സ് ബിജോയിയാണ് സംഗീതം പകർന്നിരിക്കുന്നത്. ഇഷ തൽവാറാണ് രണത്തിലെ നായിക. റഹ്മാനും അശ്വിൻ കുമാറും ഒപ്പം വിദേശ നടീ നടന്മാരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.ശ്യാമപ്രസാദ് സംവിധാനം ചെയ്ത് നിവിൻപോളി നായകനായ ഹേയ് ജൂഡിന്റെ തിരക്കഥാകൃത്തും നിർമ്മലായിരുന്നു. അമേരിക്കൻ മലയാളികളുടെ കഥ പറയുന്ന രണം, ഭൂരിപക്ഷവും അമേരിക്കൻ പശ്ചാത്തലത്തിലാണ് ചിത്രീകരിച്ചത്.

പേര് സൂചിപ്പിക്കുന്നത് പോലെ യുദ്ധസമാനമായ അന്തരീക്ഷമാണ് 'രണ'ത്തിന്റേതും. അമേരിക്കൻ നഗരത്തിലേക്ക് ചേക്കേറുന്ന ഗുണ്ടാഗാങ്ങുകൾ തമ്മിലുള്ള പ്രതികാരത്തിന്റെ കഥയാണ് രണമെന്നാണ് പ്രാഥമിക വിവരം. ഹോളിവുഡിൽ നിന്നുള്ള സംഘട്ടന സംവിധായകരാണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങളൊരുക്കുന്നത്. ഹൗസ് ഓഫ് കാർഡ്സ്, മർഡർ കോൾസ് എന്നീ സിനിമകൾക്ക് സംഘട്ടന രംഗങ്ങളൊരുക്കിയ ക്രിസ്റ്റിയൻ ബ്രൂനെറ്റിയാണ് രണത്തിലെ സംഘട്ടന രംഗങ്ങളൊരുക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. തമിഴ്, ഇംഗ്ലീഷ്, മലയാളം കലർന്ന ടച്ചിലാണ് പാട്ടിലെ വരികൾ.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP