Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്ത്രീകൾക്ക് പത്തു കല്പനകളുമായി ജ്യോതിക; പുതിയ ചിത്രം 'കാട്രിൻ മൊഴി'യുടെ ഫസ്റ്റ് ലുക്ക് പുറത്ത്; ഭർത്താവിനോട് വീട്ടുജോലികളിൽ പങ്കാളിയാകാൻ പറയാനും, ഇഷ്ടമില്ലാത്ത കാര്യങ്ങളോടു നോ പറയാനും കൽപ്പനയിൽ നിർദ്ദേശം

സ്ത്രീകൾക്ക് പത്തു കല്പനകളുമായി ജ്യോതിക; പുതിയ ചിത്രം 'കാട്രിൻ മൊഴി'യുടെ ഫസ്റ്റ് ലുക്ക് പുറത്ത്;  ഭർത്താവിനോട് വീട്ടുജോലികളിൽ പങ്കാളിയാകാൻ പറയാനും, ഇഷ്ടമില്ലാത്ത കാര്യങ്ങളോടു നോ പറയാനും കൽപ്പനയിൽ നിർദ്ദേശം

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: സ്ത്രീകൾക്കുള്ള പത്തുകല്പനകളുമായി നടി ജ്യോതിക. വിദ്യാ ബാലൻ നായികയായെത്തിയ 'തുമാരി സുലു' എന്ന ബോളിവുഡ് ചിത്രത്തിന്റെ തമിഴ് പതിപ്പായ 'കാട്രിൻ മൊഴി'യുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ചാണ് സിനിമയുടെ അണിയറക്കാർ സിനിമയുടെ പ്രമോഷൻ പ്രവർത്തനം തുടങ്ങിയത്. ഫസ്റ്റ്ലുക്കിൽ സ്ത്രീകൾക്കുള്ള പത്തുകല്പനകൾ എഴുതിയ പ്ലക്കാർഡുമായാണ് ജ്യോതിക നിൽക്കുന്നത്.

ആത്ഭാഭിമാനത്തോടെ തലയുയർത്തി നിൽക്കുന്ന ജ്യോതികയുടെ ചിത്രത്തോടൊപ്പമാണ് പത്തു കല്പനകളും നൽകിയിരിക്കുന്നത്. സ്ത്രീകൾക്കു മേൽ ചുമത്തിയിരിക്കുന്ന 'വിലക്കുകളോ'ടുള്ള പ്രതികരണം കൂടിയാണിവ. ഇഷ്ടമുള്ള വസ്ത്രം ധരിക്കുക, വേണം എന്നുണ്ടെങ്കിൽ ആദ്യം ഭക്ഷണം കഴിക്കുക എന്നു തുടങ്ങി നിരവധി കാര്യങ്ങൾ ഇതിൽ പറയുന്നുണ്ട്. ഭർത്താവിനോട് വീട്ടുജോലികളിൽ പങ്കാളിയാകാൻ പറയാനും, ഇഷ്ടമില്ലാത്ത കാര്യങ്ങളോടു നോ പറയാനും ഇതു നിർദ്ദേശിക്കുന്നുണ്ട്. 

വീട്ടമ്മയും പിന്നീട് റേഡിയോ ജോക്കിയുമാകുന്ന സ്ത്രീയുടെ കഥയാണ് തുമാരി സുലു എന്ന ചിത്രം പറയുന്നത്. ചിത്രത്തിലെ കേന്ദ്രകഥാപാത്രം വിദ്യാ ബാലനായിരുന്നു. സ്ത്രീശാക്തീകരണത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് സംസാരിച്ച ചിത്രമായിരുന്നു ഇത്. കാട്രിൻ മൊഴി കഥ പറയുന്ന രീതിയിൽ വ്യത്യാസമുണ്ടെന്നാണ് സൂചന.

ജ്യോതികയെ കൂടാതെ വിദ്ദാർത്ഥ്, ലക്ഷ്മി മഞ്ജു എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രാധാമോഹൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ എ.ആർ.റഹ്മാന്റെ ബന്ധുവായ എ.എച്ച്.കാഷിഫ് സംഗീത സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP