Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആകെ സംഭരണ ശേഷി 34.5 മീറ്റർ; വെള്ളമൊഴുകുന്നത് 36 മീറ്ററും കവിഞ്ഞ്; ഇടുക്കിയിൽ നിന്നും ഇടമലയാറിൽ നിന്നും അധിക ജലമെത്തിയത് പ്രതിസന്ധി രൂക്ഷമാക്കി; ഭൂതത്താൻകെട്ടിൽ റിക്കോർഡ് ജലനിരപ്പുയർച്ച; കോതമംഗലം തീർത്തും ഒറ്റപ്പെട്ടു; ആലുവയിലേക്ക് വെള്ളമൊഴുക്ക് അതിശക്തം; ആശങ്ക കൂട്ടി ഡാമുകളുടെ വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നു

ആകെ സംഭരണ ശേഷി 34.5 മീറ്റർ; വെള്ളമൊഴുകുന്നത് 36 മീറ്ററും കവിഞ്ഞ്; ഇടുക്കിയിൽ നിന്നും ഇടമലയാറിൽ നിന്നും അധിക ജലമെത്തിയത് പ്രതിസന്ധി രൂക്ഷമാക്കി; ഭൂതത്താൻകെട്ടിൽ റിക്കോർഡ് ജലനിരപ്പുയർച്ച; കോതമംഗലം തീർത്തും ഒറ്റപ്പെട്ടു; ആലുവയിലേക്ക് വെള്ളമൊഴുക്ക് അതിശക്തം; ആശങ്ക കൂട്ടി ഡാമുകളുടെ വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നു

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: കനത്ത മഴയും കാറ്റും തുടരുമ്പോൾ ഭൂതത്താൻകെട്ട് നിറഞ്ഞ് കവിയുകയാണ്. മുല്ലപ്പെരിയാർ ഡാമിന്റെ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയായി 142 അടിയിലെത്തിയതോടെ ഇടുക്കി ഡാമിലേക്ക് കൂടുതൽ വെള്ളമെത്തി. ഇതോടെ ഇടുക്കിയിൽ നിന്നും ജലപ്രഭാവം കൂടി. ഇതോടെയാണ് ഭൂതത്താൻ കെട്ട് നിറഞ്ഞ് കവഞ്ഞത്. ഇതോടെ കോതമംഗലത്തും നേര്യമംഗലത്തും പ്രതിസന്ധി ശക്തമായി.

മുല്ലപെരിയാറിലെ സ്പിൽവേയിലൂടെ ഒഴുകുന്ന വെള്ളം വള്ളക്കടവ്, വണ്ടിപെരിയാർ ചപ്പാത്ത്, ഉപ്പുതറ വഴി 35 കിലോമീറ്റർ സഞ്ചരിച്ച് ഇടുക്കി അണക്കെട്ട് സ്ഥിതി ചെയ്യുന്ന ജലസംഭരണിയിൽ എത്തിച്ചേരും. തുടർന്ന് ചെറുതോണി അണക്കെട്ടിലെ തുറന്നുവെച്ച ഷട്ടറിലൂടെ കടന്ന് ലോവർ പെരിയാർ, ഭൂതത്താൻ കെട്ട്, ഇടമലയാർ അണക്കെട്ടുകളിലൂടെ കാലടി, ആലുവ വഴി അറബികടലിൽ വെള്ളം പതിക്കും. ഭൂതത്താൻകെട്ടിലെ അധിക ജലം പെരിയാറിലുണ്ടാകാൻ പോകുന്ന ദുരന്തം കൂട്ടുമെന്ന സൂചനയാണ് നൽകുന്നത്. ഭൂതത്താൻ കെട്ടിന്റെ പരമാധി സംഭരണ ശേഷി 34. 5മീറ്ററാണ്. ഇതിപ്പോൾ 36 മീറ്ററും കഴിഞ്ഞു. ഇതോടെ ആലുവയും മലയാറ്റൂരും കാലടിയും പ്രതിസന്ധിയിലാകുമെന്ന സൂചനയാണ് നൽകുന്നത്.

ആ മേഖലയിൽ ഗതാഗതം പൂർണ്ണമായും സ്തംഭിച്ചു. കോതമംഗലം ഒറ്റപ്പെട്ട അവസ്ഥയിലാണ്. അസാധാരണ കുത്തൊഴുക്കാണുള്ളത്. ഇടുക്കിയിൽ നിന്നും ഇടമലയാറിൽ നിന്നും വെള്ളം തുറന്നു വിടുന്നത് കൂട്ടിയതാണ് ഇതിന് കാരണം. ആശുപത്രിയിലേക്ക് പോലും ഈ മേഖലയിൽ നിന്ന് ആളുകളെ കൊണ്ടു പോകാൻ കഴിയാത്ത അവസ്ഥ. ഭൂതത്താൻകെട്ടിന് താഴെയുള്ള നൂറോളം കുടുംബങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. ഇന്നലെ രാത്രി പത്ത് മണിക്ക് ശേഷമാണ് ഡാമിലേക്കുള്ള നീരൊഴുക്ക് കൂടിയതും. കാര്യങ്ങൾ കൈവിട്ടു പോകാൻ തുടങ്ങിയതും, ഇതോടെ ഭൂതത്താൻകെട്ടിലേക്ക് സന്ദർശകർക്കും വിലക്ക് ഏർപ്പെടുത്തി.

കേരളത്തിലെ എറണാകുളം ജില്ലയിൽ പെരിയാറിന് കുറുകെയുള്ള ഒരു അണക്കെട്ട് ആണ് ഭൂതത്താൻ കെട്ട്. കോതമംഗലം - തട്ടേക്കാട് വഴിയിൽ കീരംപാറ കവലയിൽ നിന്ന് ഇടത്തോട്ട് ഇടമലയാർ വഴിയിൽ 5 കിലോമീറ്റർ അകലെയാണ് ഭൂതത്താൻ കെട്ട് സ്ഥിതി ചെയ്യുന്നത്. ഡോ. സാലിം അലി പക്ഷിസങ്കേതം, തട്ടേക്കാട് പ്രദേശത്ത് കാണുന്ന ജലാശയം ഭൂതത്താൻ കെട്ട് അണക്കെട്ടിന്റെ സംഭരണജലമാണ്. ഇടമലയാർ റിസർവോയർ ഇവിടെ നിന്ന് 12 കി.മി ദൂരത്തിലാണ്. അവിടേക്കുള്ള റോഡ് നിർമ്മിച്ചിരിക്കുന്നത് ഈ അണക്കെട്ടിന് മുകളിലൂടെയാണ്. മലയാറ്റൂർ വനമേഖലയിലേക്കും മലയാറ്റൂർ പള്ളിയിലേക്കും കിഴക്കൻ മേഖലയിൽ നിന്ന് ഈ അണക്കെട്ടിന് മുകളിലൂടെ സഞ്ചരിക്കാവുന്നതാണ്. ഈ മേഖലയിലേക്കുള്ള യാത്ര വഴിയടച്ചാണ് ഇടലമയാർ നിറഞ്ഞ് കവിയുന്നത്.

ഇന്നലെ പുലർച്ചെ മുതൽ സംഭരണയിലേക്ക് നീരൊഴുക്ക് വർദ്ധിച്ചതിനാലാണ് ഭൂതത്താൻകെട്ടിൽ ഷട്ടറുകൾ വീണ്ടും ഉയർത്തേണ്ടിവന്നതെന്നാണ് അധികൃതരുടെ വിശദീകരണം.ഇന്നലെ ഉച്ചയോടെ കോതമംഗലം പരിസരപ്രദേശങ്ങളിൽ നിന്നും ഒറ്റപ്പെട്ട അവസ്ഥയായി. മൂവാറ്റുപുഴ, പെരുമ്പാവൂർ , നേര്യമംഗലം മേഖലകളിലേക്കുള്ള വാഹനഗതാഗതം നിലച്ചതോടെ വിവിധ ആവശ്യങ്ങൾക്കായി നഗരത്തിലെത്തിയവർ തീരാദുരിതത്തിലായി. കീലോമീറ്ററുകൾ ചുറ്റിവളഞ്ഞാണ് യാത്രക്കാർക്ക് ലക്ഷ്യസ്ഥാനങ്ങളിലെത്തിയത്. പാതകളിലെ വെള്ളപ്പൊക്കം കണക്കിലെടുത്ത് ഉച്ചമുതൽ ഹൈറേഞ്ച് മേഖലയിലേക്കും ഏറണാകുളം ഭാഗത്തേക്കും ബസ്സുകൾ ഓടിയില്ല. െ

വള്ളം പൊങ്ങിയതോടെ ജവഹർ ജംഗഷൻ, പൊലീസ് സ്റ്റേഷൻപടി, കോഴിപ്പിള്ളി എന്നിവിടങ്ങളിലെ വ്യാപാരസ്ഥാപനങ്ങൾ മിക്കതും അടച്ചിട്ടു.ഏതാനും വ്യാപാരസ്ഥാപനങ്ങളിൽ വെള്ളം കയറി.ആൻ തീയറ്റിന് മുന്നിലെ റോഡും പുഴയും ഒന്നായി പി.ഒ ജംഗഷനിലെ തലശ്ശേരി ഹോട്ടൽ വരെ കനത്തവെള്ളകെട്ടിലാണ്, തങ്കളം ബി.എസ്.എൻ.എൽ മുൻവശത്തെ റോഡ്, തങ്കളം ഐ സിഐ.സി ബാങ്ക് ജീഗഷൻ, ത്യക്കാരിയൂർ ജംഗഷൻ, നെല്ലിക്കുഴി കനാൽ റോഡ്, കാള ചന്ത റോഡ്, ബ്ലോക്ക് റോഡ് എല്ലാം വെള്ളത്തിനിടയിലായതോടെ പട്ടണവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടു.

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സാധനങ്ങളുമായി ജില്ലക്ക് പുറത്തുനിന്നും വരുന്ന വാഹനങ്ങൾ ജില്ലയിലേക്ക് പ്രവേശിക്കരുതെന്ന് ഇടുക്കി കളക്ടർ നിർദ്ദേശിച്ചിട്ടുണ്ട്.ശക്തമായ മഴ തുടുന്നതിനാലും റോഡുകൾ മണ്ണിടിഞ്ഞും മരം വീണും തകർന്നു കിടക്കുന്നതിനാലും റോഡുമാർഗമുള്ള യാത്ര സുരക്ഷിതമല്ല. അതിനാൽ ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള സാധനങ്ങളുമായി ജില്ലയ്ക്കു പുറത്തുനിന്നും വരുന്ന വാഹനങ്ങൾ ഇടുക്കിയിലേക്ക് പ്രവേശിക്കുന്നത് ഒഴിവാക്കണമെന്ന് ഇടുക്കി കളക്ടർ അറിയിച്ചു.

താലൂക്കിൽ കോതമംഗലം ടൗൺ യു പി എ സി ൽ 33 വീട്ടുകാരെയും, തൃക്കാരിയുരിൽ 15 വീട്ടുകാരെയും, നേര്യമംഗലം 35 വീട്ടുകാരെയും, വെളിയേൽചാൽ 35 വീട്ടുകാരെയു, മണികണ്ടം ചാൽ 30 വീട്ടുകാരെയും,കുട്ടമ്പുഴയിൽ 15. വീട്ടുകാരെയും, ഇഞ്ചത്തൊട്ടിയിൽ 17 വീട്ടുകാരുമടക്കം താലൂക്കിലെ 180 ഓളം കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP