Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യാത്രകൾ ഒഴിവാക്കണമെന്ന് അഭ്യർത്ഥന; എം.സി റോഡ് ഉൾപ്പെടെ പ്രധാന റോഡുകളിൽ വെള്ളം കയറി; ആലുവയിലേയും നോർത്ത് പരവൂറിലേയും കളമശേരിയിലേയും അങ്കമാലിയിലേയും യാത്ര ഒഴിവാക്കേണ്ട റോഡുകളുടെ പട്ടിക ഇങ്ങനെ

യാത്രകൾ ഒഴിവാക്കണമെന്ന് അഭ്യർത്ഥന; എം.സി റോഡ് ഉൾപ്പെടെ പ്രധാന റോഡുകളിൽ വെള്ളം കയറി; ആലുവയിലേയും നോർത്ത് പരവൂറിലേയും കളമശേരിയിലേയും അങ്കമാലിയിലേയും യാത്ര ഒഴിവാക്കേണ്ട റോഡുകളുടെ പട്ടിക ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കനത്ത മഴയിൽ എം.സി റോഡ് ഉൾപ്പെടെ പ്രധാന റോഡുകളിൽ വെള്ളം കയറിയതിനെ തുടർന്ന് പരമാവധി യാത്രകൾ ഒഴിവാക്കണമെന്ന് അധികൃതർ മുന്നറിയിപ്പു നൽകി. എറണാകുളം റോഡ്സ് ഡിവിഷനിലെ മിക്ക റോഡുകളും വെള്ളത്തിനടയിലാണ്. അപകട സാധ്യത മുൻകൂട്ടി കണ്ടാണ് ഈ റോഡുകളിൽ യാത്ര ഒഴിവാക്കാൻ അധികൃതർ ആവശ്യപ്പെട്ടിരിക്കുന്നത്.

*ആലുവ റോഡ്സ്സെക്ഷനിലെ റോഡുകൾ:*
1. പെരുമ്പാവൂർ - ആലുവ റോഡ്
2. കുട്ടമശേരി - ചുണങ്ങംവേലി റോഡ്
3. തോട്ടുമുഖം - തടിയിട്ടപറമ്പു റോഡ്
4. തോട്ടുമുഖം - എരുമത്തല റോഡ്
5. ചാത്തപുരം - ഇടയപുരം സൊസൈറ്റി പാഡി റോഡ്
6. ശ്രീകൃഷ്ണ ടെംപിൾ റോഡ്
7. ചെമ്പകശേരി കടവു റോഡ്
8. ചെങ്കൽപ്പറ്റ് ചൊവ്വര റോഡ്
9. ചൊവ്വര മംഗലപ്പുഴ റോഡ്
10. മംഗലപ്പുഴ പാനായിത്തോട് റോഡ്
11. പാനായിത്തോട് പാറക്കടവ് റോഡ്
12. അങ്കമാലി പറവൂർ റോഡ്
13. ഹെർബെർട്ട് റോഡ്
14. കമ്പനിപ്പടി മന്ത്രക്കൽ കുന്നുംപുറം റോഡ്
15. എടത്തല തൈക്കാട്ടുകര റോഡ്
16. എൻഎഡി എച്ച്എംടി റോഡ്
17. ആലുവ പറവൂർ റോഡ്
18. ആൽത്തറ റോഡ്
19 ആലുവ ആലങ്ങാട് റോഡ്

നോർത്ത് പറവൂർ സബ് ഡിവിഷൻസ്:
1. അത്താണി - വെടിമാര റോഡ്
2. പട്ടം - മാഞ്ഞാലി റോഡ്
3. അയിരൂർ തുരുത്തിപ്പുറം റോഡ്
4. കച്ചേരി കനാൽ റോഡ്
5. വരാപ്പുഴ ഫെറി റോഡ്
6. പഴംപിള്ളി തുരുത്തു റോഡ്
7. എച്ച്എസ് - ചേന്ദമംഗലം റോഡ്. ചേന്ദമംഗലത്തിന്റെ പടിഞ്ഞാറൻ ഭാഗം
8. കരിപ്പായിക്കടവ് റോഡ്
9. അൽ ജലീൽ റോഡ്
10. ആരങ്കാവ് കരിമ്പാടം റോഡ്
11. പാലിയന്തറ കുളിക്കടവ് റോഡ്
12. മാഞ്ഞാലി - ലൂപ്പ് റോഡ്
13. ആറാട്ട് കടവ് റോഡ്

കളമശേരി റോഡ് സെക്ഷൻ:
1. ഉളിയന്നൂർ ചന്തക്കടവ് റോഡ്
2. ഉളിയന്നൂർ പഞ്ചായത്ത് റോഡ്
3. ഉളിയന്നൂർ അമ്പലക്കടവ് റോഡ്
4. മൂന്നാം മൈൽ എഎ റോഡ് - തടിക്കകടവ്
5. തടിക്കകടവ് മാഞ്ഞാലി റോഡ്
6. അങ്കമാലി മാഞ്ഞാലി റോഡ്
7. ആലുവ വരാപ്പുഴ റോഡ് (ഐഎസി വഴി)
8. കടുങ്ങല്ലൂർ ഏലൂക്കര കയന്തിക്കര ആളുപുരം റോഡ്
9. കോട്ടപ്പുറം മാമ്പ്ര റോഡ്
10. ഷാപ്പുപടി പുറപ്പിള്ളിക്കാവ് റോഡ്
11. തട്ടംപടി പുറപ്പിള്ളിക്കാവ് കരുമാലൂർ സർക്കാർ ആശുപത്രി റോഡ്
12. മഞ്ഞുമ്മൽ മുട്ടാർ റോഡ്
13. മഞ്ഞാലി ലൂപ്പ് റോഡ്

അങ്കമാലി റോഡ്സ് സെക്ഷൻ:
1. എംസി റോഡ്
2. കാലടി മഞ്ഞപ്ര റോഡ്
3. കരിയാട് മാറ്റൂർ റോഡ്
4. നാലാം മൈൽ എഎ റോഡ്
5. കാലടി മലയാറ്റൂർ റോഡ്
6. മൂക്കന്നൂർ ഏഴാറ്റുമുഖം റോഡ്
7. മഞ്ഞപ്ര അയ്യമ്പുഴ റോഡ്
8. ബെത്ലഹേം കിടങ്ങൂർ റോഡ്
9. കറുകുറ്റി പാലിശേരി റോഡി
10. അങ്കമാലി മഞ്ഞപ്ര റോഡ്
11. കറുകുറ്റി എലവൂർ റോഡ്
12. കറുകുറ്റി മൂഴിക്കുളം റോഡ്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP