Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മഴക്കെടുതിയിൽ പെട്ട മല്ലികാ സുകുമാരനെ ക്രൂരമായി അവഹേളിച്ച് സൈബർ ട്രോളുകൾ; മകന്റെ ലംബോർഗനി കാർ കൊണ്ട് വരാൻ റോഡ് ശരിയല്ല എന്ന് തള്ളിയ അമ്മയാണ് അണ്ടാവിൽ കയറി യാത്ര ചെയ്യുന്നതെന്ന് അപമാനിച്ച് ട്രോളുകൾ; പ്രകൃതിക്ക് മുന്നിൽ പണത്തിന്റെ അഹങ്കാരത്തിന് പുല്ലുവില; ഇപ്പോൾ പറയാൻ പാടില്ലെങ്കിലും ചിലത് പറയാതെ വയ്യെന്ന് കളിയാക്കലുകൾ; കുണ്ടമൺകടവിലെ പൃഥ്വിയുടെ വീട്ടിൽ സംഭവിച്ചത് എന്ത്?

മഴക്കെടുതിയിൽ പെട്ട മല്ലികാ സുകുമാരനെ ക്രൂരമായി അവഹേളിച്ച് സൈബർ ട്രോളുകൾ; മകന്റെ ലംബോർഗനി കാർ കൊണ്ട് വരാൻ റോഡ് ശരിയല്ല എന്ന് തള്ളിയ അമ്മയാണ് അണ്ടാവിൽ കയറി യാത്ര ചെയ്യുന്നതെന്ന് അപമാനിച്ച് ട്രോളുകൾ; പ്രകൃതിക്ക് മുന്നിൽ പണത്തിന്റെ അഹങ്കാരത്തിന് പുല്ലുവില; ഇപ്പോൾ പറയാൻ പാടില്ലെങ്കിലും ചിലത് പറയാതെ വയ്യെന്ന് കളിയാക്കലുകൾ; കുണ്ടമൺകടവിലെ പൃഥ്വിയുടെ വീട്ടിൽ സംഭവിച്ചത് എന്ത്?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരുവനന്തപുരത്ത് പെയ്ത മഴയിൽ നടൻ പൃഥ്വിരാജിന്റെ അമ്മ മല്ലിക സുകുമാരന്റെ വീട്ടിൽ വെള്ളം കയറി. വീടിനകത്ത് വരെ വെള്ളം കയറിയ നിലയിലാണ്. മുറ്റത്തു കിടക്കുന്ന കാർ പകുതിയും വെള്ളത്തിനടിയിലാണ്. ഇതിനിടെ മല്ലിക സുകുമാരനെ രക്ഷാപ്രവർത്തകർ ചേർന്ന് വലിയ ബിരിയാണി ചെമ്പിൽ ഇരുത്തി സുരക്ഷിത സ്ഥാനത്തേക്ക് നീക്കി. ഫോറം കേരളം എന്ന ട്വിറ്റർ പേജിലൂടെയാണ് മല്ലികയെ രക്ഷാപ്രവർത്തകരെത്തി വീടിന് പുറത്തു കൊണ്ടുപോകുന്ന ചിത്രം പുറത്തു വിട്ടത്. വീടിനകത്ത് വെള്ളവും ചെളിയും നീക്കുന്ന ചിത്രവും പുറത്ത് വിട്ടിട്ടുണ്ട്.

രണ്ട് പേർ ചേർന്നാണ് മല്ലികാ സുകുമാരനെ പുറത്തുകൊണ്ടു വന്നത്. വലിയൊരു അണ്ടാവിലാണ് അവരെ വീട്ടിൽ നിന്ന് കൊണ്ടു വരുന്നതായി ചിത്രം പ്രചരിക്കുന്നത്. നേരത്തെ വഴുതക്കാടായിരുന്നു മല്ലികാ സുകുമാരന്റെ വീട്. പൃഥ്വിരാജ് പുതിയ വീട് വച്ചതോടെയാണ് ഇവിടേക്ക് മാറിയത്. കുണ്ടമൺ കടവിലൂടെ കരമന ആറ് ഒഴുകുന്നുണ്ട്. കനത്ത മഴയിൽ പരിസരത്തെ എല്ലാ വീട്ടിലും വെള്ളം കയറി. കാറുൾപ്പെടെ എല്ലാം വെള്ളത്തിൽ മുങ്ങി. വീടിനകത്തും വെള്ളം കയറി. ഇതോടെയാണ് അണ്ടാവിൽ കയറി പൃഥ്വിരാജിന്റെ അമ്മ രക്ഷപ്പെട്ടത്.

വീടിന് മുമ്പിൽ 5 മീറ്റർ അകലെ വരെയാണ് വെള്ളം കയറിയത്. അവിടെ നിന്ന് ഉയരത്തിലായിരുന്നു പൃഥ്വിയുടെ വീട്. എന്നാൽ പറമ്പിലുണ്ടായിരുന്ന കുളം നിറഞ്ഞു കവിഞ്ഞു. കുളത്തിലെ ഉറവയിൽ നിന്ന് ക്രമാതീതമായി വെള്ളം പൊങ്ങി. ഈ വെള്ളമാണ് വീട്ടിനുള്ളിൽ കയറിയതും പ്രശ്‌നമുണ്ടാക്കിയതും. ഇതോടെ വീടിനുള്ളിൽ ചെളി നിറഞ്ഞു. മല്ലികാ സുകുമാരൻ കാറ് പുറത്തേക്ക് എടുപ്പിച്ചു. അതിന് ശേഷം കാറിലേക്ക് പോകാൻ ഒരു വഴിയും ഇല്ലായിരുന്നു. ഇതോടെ അണ്ടാവിൽ കയറി സഹായികളുടെ സഹായത്താൽ കാറിന് അടുത്തെത്തി. ഹോട്ടലിലേക്ക് മാറുകയും ചെയ്തു. ഇന്നലെയായിരുന്നു ഈ സംഭവം.

ഈ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മകന്റെ ഒന്നര കോടിയുടെ ലംബോർഗിനി കാറിനു പോകാൻ കേരളത്തിലെ റോഡ് പോരാ എന്ന് PWD മന്ത്രി യോട് പരാതി പറഞ്ഞ ആളാ ഈ വാർപ്പിനു ഉള്ളിൽ ഒരു പരാതിയും ഇല്ലാതെ ഇരിക്കുന്നത്...-തുങ്ങിയ ട്രോളുകളും എത്തുന്നു. ദുരിതാശ്വാസത്തിൽ രക്ഷപ്പെടുന്നവരെ കളിയാക്കാൻ പാടില്ലെന്ന സമാന്യ മര്യാധ ലംഘിച്ച് പോലും കളിയാക്കൽ തുടരുകയാണ്.

പൃഥ്വിയുടെ കാറിനെ അണ്ടാവുമായി ബന്ധപ്പെടുത്തു കമന്റുകളും സജീവം. മകന്റെ വില കൂടിയ വിദേശ നിർമ്മിത കാർ കൊണ്ട് വരാൻ റോഡ് ശരിയല്ല എന്ന് TV ചാനലിൽ വന്ന് തള്ളിയ ഒരു അമ്മയാണ് ഈ അണ്ഡാവിൽ കയറി യാത്ര ചെയ്യുന്നത്.... നടി മല്ലികാ സുകുമാരൻ... ! പ്രകൃതിക്ക് മുന്നിൽ പണത്തിന്റെ അഹങ്കാരത്തിന് പുല്ലുവില. ഇപ്പോൾ പറയാൻ പാടില്ലെങ്കിലും ചിലത് പറയാതെ വയ്യ...! ഓർമ്മകൾ ഉണ്ടായിരിക്കണം.-ഇതാണ് മറ്റൊരു പരിഹാസം.

ലൂസിഫർ സിനിമയുടെ സംവിധാന തിരക്കിലാണ് പൃഥ്വിരാജ്. ഇതിനിടെയാണ് കുണ്ടമൺകടവിലെ വീട്ടിൽ വെള്ളം കയറിയത് താരം അറിയുന്നത്. ഏറെ നാളായി കൊച്ചിയിലാണ് പൃഥ്വിയുടെ താമസം. അതുകൊണ്ട് തന്നെ തിരുവനന്തപുരത്തെ വീട്ടിൽ അമ്മ മല്ലികാ സുകുമാരൻ മാത്രമാണുള്ളത്. പൃഥ്വിരാജ് നാലു കോടി രൂപ മുടക്കി വാങ്ങിയ ലംബോർഗിനി തിരുവനന്തപുരത്തുള്ള തറവാട്ട് വീട്ടിലേക്ക് കൊണ്ടുവരില്ലെന്ന് മല്ലികാ സുകുമാരൻ പറഞ്ഞിരുന്നു. തിരുവനന്തപുരത്ത് വീട്ടിലേക്കുള്ള വഴി തീരെ മോശമാണ്. അതുവഴി ലംബോർഗിനി കൊണ്ടുവന്നാൽ വാഹനത്തിന്റെ അടിവശം തട്ടാനുള്ള സാധ്യതയുണ്ടെന്നായിരുന്നു വെളിപ്പെടുത്തൽ. ഇതാണ് ഇപ്പോൾ ട്രോളുകാർ വിഷയമാക്കുന്നതും.

വർഷങ്ങളായി റോഡ് നന്നാക്കി തരണമെന്ന് ആവശ്യപ്പെട്ട് കോർപറേഷനും അധികാരികൾക്കും പരാതി നൽകിയിരുന്നുവെന്ന് മല്ലിക പറയുന്നു. മുൻപ് മിനി ബസ് ഓടിയിരുന്ന വഴിയാണിത്. ഇപ്പോൾ ആകെ തകർന്നു കിടക്കുകയാണ്. ഈ ഭാഗത്തുള്ള മുഴുവൻ പേരും കൂടി ഒപ്പിട്ടാണ് നിവേധനം നൽകിയിരുന്നത്. പക്ഷേ വർഷങ്ങളായി റോഡ് തകർന്നു കിടക്കുകയാണ്. കെ. മുരളീധരൻ എംഎൽഎയുടെ മണ്ഡലത്തിലാണ് വീട്. അദ്ദേഹവും കൗൺസിലർമാരും ഇക്കുറി റോഡ് നന്നാക്കി തരാമെന്ന് ഉറപ്പു നൽകിയിട്ടുണ്ടെന്നും മല്ലിക വെളിപ്പെടുത്തിയിരുന്നു.

Stories you may Like

More News in this category+

MNM Recommends +

Go to TOP