Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബെംഗളൂരുവിൽ ഭൂചലനം; അനുഭവപ്പെട്ടത് രാജരാജേശ്വരി നഗറിലും നാഗർഭാവിയിലും ; സംഭവമുണ്ടായ ഉടൻ പലരും വീട്ടിൽ നിന്നും ഇറങ്ങിയോടി

ബെംഗളൂരുവിൽ ഭൂചലനം; അനുഭവപ്പെട്ടത് രാജരാജേശ്വരി നഗറിലും നാഗർഭാവിയിലും ; സംഭവമുണ്ടായ ഉടൻ പലരും വീട്ടിൽ നിന്നും ഇറങ്ങിയോടി

മറുനാടൻ ഡെസ്‌ക്‌

ബെംഗളൂരു: കനത്ത മഴയും വെള്ളപ്പൊക്കവും കേരളത്തെ ദുരിത്തിലാഴ്‌ത്തിയ സമയത്ത് തന്നെയാണ് അയൽ സംസ്ഥാനത്ത്് നിന്നും മറ്റൊരു ദുരന്ത വാർത്തയും പുറത്ത് വരുന്നത്. മണിക്കൂറുകൾ മുൻപാണ് ബെംഗളൂരുവിലെ പ്രധാനപ്പെട്ട രണ്ട് ഇടങ്ങളിൽ ഭൂചലനമുണ്ടായത്. വൈകുന്നേരം 3 മണിക്കും 4 മണിക്കുമുള്ളിലുമാണ് ഭൂചലനം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഭൂചലനമുണ്ടായ ഉടൻ പലരും വീടുകളിൽ നിന്നും പുറത്തേക്ക് ഇറങ്ങി ഓടുകയായിരുന്നു.ശക്തമായ ശബ്ദമുണ്ടാവുകയും വീടുകളും മറ്റും കുലുങ്ങുകയും ചെയ്തിരിക്കുകയാണ്. കർണാടക നാച്വറൽ ഡിസാസ്റ്റർ മോണിറ്ററിങ് സെന്റർ വാർത്ത സ്ഥിതികരിച്ചിട്ടുണ്ട്.

രാജരാജേശ്വരി നഗറിന് ചുറ്റുമുള്ള സ്ഥലങ്ങളിൽ നിന്നും നിരവധി ആളുകൾ ഭൂചലനം അനുഭവപ്പെട്ട കാര്യം തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു.ബിടിഎം ലേ ഔട്ട്, കുമ്മാരസ്വാമി ലേ ഔട്ട്, വിജയനഗർ, കേങ്ങേരി, വിജയനഗർ, ഉത്തരഹള്ളി, തുടങ്ങി സ്ഥലങ്ങളിലും ഭൂചലനം രേഖപ്പെടുത്തിയിരുന്നു. സമൂഹ മാധ്യമത്തിലൂടെ നിരവധി വാർത്തകൾ വന്നതോടെ ആളുകൾ പരിഭ്രാന്തിയിലാവുകയും ചെയ്തിരുന്നു. എന്നാൽ കാര്യമായ പ്രശ്നങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP