Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഡാമുകളോ, നദിക്കരയിൽ വീട് വച്ചവരോ അല്ല, യഥാർഥ വില്ലൻ മഴ തന്നെയല്ലേ; 2015-ലെ ചെന്നൈ പ്രളയത്തിൽ ഉണ്ടായത് പ്രതീക്ഷിക്കപ്പെട്ടതിന്റെ ഇരട്ടി മഴ; ഇപ്പോൾ കേരളത്തിൽ കിട്ടിയത് നാലിരട്ടിയോളം മഴ; വൈശാഖൻ തമ്പി എഴുതുന്നു

ഡാമുകളോ, നദിക്കരയിൽ വീട് വച്ചവരോ അല്ല, യഥാർഥ വില്ലൻ മഴ തന്നെയല്ലേ; 2015-ലെ ചെന്നൈ പ്രളയത്തിൽ ഉണ്ടായത് പ്രതീക്ഷിക്കപ്പെട്ടതിന്റെ ഇരട്ടി മഴ;  ഇപ്പോൾ കേരളത്തിൽ കിട്ടിയത് നാലിരട്ടിയോളം മഴ; വൈശാഖൻ തമ്പി എഴുതുന്നു

വൈശാഖൻ തമ്പി

രാണ് വില്ലൻ? ഡാമുകളോ, നദിക്കരയിൽ വീട് വച്ചവരോ, കാട് കയ്യേറിയവരോ? പരിസ്ഥിതിവിഷയം സങ്കീർണമാണെങ്കിലും, ഇക്കാണുന്ന ദുരന്തത്തിലെ വില്ലൻ വളരെ വ്യക്തമാണ്- ആകാശത്തുനിന്ന് പെയ്തിറങ്ങുന്ന വെള്ളം! കണക്കുകൾ പറയുന്നത് അതാണ്.

2015-ലെ ചെന്നൈ പ്രളയം ഓർക്കുന്നുണ്ടാകും. ആ വർഷം ഒക്ടോബറിനും ഡിസംബറിനും ഇടയിൽ ആ നഗരത്തിൽ പെയ്ത മഴ 160 cm ആയിരുന്നു. ശരാശരി വെച്ച് പ്രതീക്ഷിക്കപ്പെട്ട 79 cm എന്ന വർഷപാതത്തിന്റെ 2.02 ഇരട്ടി. അതാണ് പ്രളയത്തിൽ കലാശിച്ചത്. അതുമായി നമ്മുടെ വർത്തമാനകാല മഴയെ താരതമ്യം ചെയ്ത് നോക്കാം. ഈ ഓഗസ്റ്റ് 9 മുതൽ 15 വരെയുള്ള ഒരാഴ്ച കേരളത്തിൽ 35.2 cm മഴ പെയ്തിട്ടുണ്ട്. നമ്മൾ പ്രതീക്ഷിക്കുന്നത് 9.85 cm! അതായത്, 3.57 മടങ്ങ്! ഇനി ഇടുക്കി ജില്ലയുടെ മാത്രം കണക്കെടുത്താൽ, 12.6 cm പ്രതീക്ഷിക്കുന്നിടത്ത് പെയ്തത് 67.9 cm ആണ്, 5.4 മടങ്ങ്! അതുപോലെ മിക്ക ജില്ലകളിലും പ്രതീക്ഷിച്ചതിന്റെ പല ഇരട്ടി മഴ പെയ്തിട്ടുണ്ട്. ഇത് വളരെ അസാധാരണമായ ഒരു പ്രതിഭാസമാണ്. തൽക്കാലം അതിന്റെ കൂടുതൽ ശാസ്ത്രവശങ്ങൾ വ്യക്തമാകാനുള്ള സാഹചര്യം നമുക്കില്ല. മഴയുടെ ശക്തി കുറയാൻ പോകുകയാണ് എന്നാണ് സൂചനകൾ. ഈ ദുരിതം പെട്ടെന്ന് കടന്നുപോകുമെന്ന് പ്രതീക്ഷിക്കാം...

കണക്കുകൾ ഇന്ത്യൻ മെറ്റീരിയലോളജിക്കൽ ഡിപ്പാർട്ട്മെന്റിൽ നിന്നും.

(ശാസ്ത്ര ലേഖകനും ഗവേഷകനുമായ വൈശാഖൻ തമ്പി ഫേസ്‌ബുക്കിൽ കുറിച്ചത്)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP