Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

തന്റെ അച്ഛനും അമ്മയും ഉൾപ്പെടെ 2500 പേർ കുടുങ്ങിയിരിക്കുകയാണ്; ഭക്ഷണമോ വെള്ളമോ കറണ്ടോ ഫോണോ ഒന്നുമില്ല; പള്ളിക്കകത്ത് വരെ വെള്ളം കയറി; അച്ഛന്റെ പിറന്നാളാണ്, പക്ഷെ എന്ത് പറയണമെന്ന് എനിക്കറിയില്ല; കഴിക്കാനുള്ള കുറച്ചു ഭക്ഷണമെങ്കിലും എത്തിക്കാൻ ശ്രമിക്കാനേ എനിക്കീ പിറന്നാളിന് കഴിയുള്ളൂ; സഹായം അഭ്യർത്ഥിക്കാൻ പൊട്ടിക്കരഞ്ഞു കൊണ്ട് നടൻ മുന്ന

തന്റെ അച്ഛനും അമ്മയും ഉൾപ്പെടെ 2500 പേർ കുടുങ്ങിയിരിക്കുകയാണ്; ഭക്ഷണമോ വെള്ളമോ കറണ്ടോ ഫോണോ ഒന്നുമില്ല; പള്ളിക്കകത്ത് വരെ വെള്ളം കയറി; അച്ഛന്റെ പിറന്നാളാണ്, പക്ഷെ എന്ത് പറയണമെന്ന് എനിക്കറിയില്ല; കഴിക്കാനുള്ള കുറച്ചു ഭക്ഷണമെങ്കിലും എത്തിക്കാൻ ശ്രമിക്കാനേ എനിക്കീ പിറന്നാളിന് കഴിയുള്ളൂ; സഹായം അഭ്യർത്ഥിക്കാൻ പൊട്ടിക്കരഞ്ഞു കൊണ്ട് നടൻ മുന്ന

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കേരളത്തിലെ മഴക്കെടുതിയിൽ കടുത്ത ദുരിതം അനുഭവിക്കുന്നവർ ഏറെയാണ്. ലക്ഷക്കണക്കിന് പേരെ പ്രളയം ബാധിച്ചു കഴിഞ്ഞു. ഇക്കൂട്ടത്തിൽ പാവപ്പെട്ടവരും പണക്കാരും സെലബ്രിറ്റികളും ഉദ്യോഗസ്ഥരും എല്ലാമുണ്ട്. നടൻ മുന്നയുടെ അച്ഛനും അമ്മയും അടക്കമുള്ളവർ പൂവത്തുശ്ശേരി പള്ളിയിൽ കഴിയുകയാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി സഹായം അഭ്യർത്ഥിച്ചു കൊണ്ട് മുന്ന ഫേസ്‌ബുക്കിൽ ലൈവിട്ടു. തന്റെ അച്ഛനും അമ്മയുമുൾപ്പടെ രണ്ടായിരത്തി അഞ്ഞൂറോളം പേർ പൂവത്തുശ്ശേരി സെയ്ന്റ്റ് ജോസഫ് പള്ളിയിൽ കുടുങ്ങി കിടക്കുകയാണെന്നും സഹായിക്കണം എന്നുമാണ് മുന്ന അഭ്യർത്ഥിച്ചത്.

ഇതേ വരെ സഹായവുമായി ആരും ചെന്നിട്ടില്ലെന്നും അവിടെയുള്ളവർ ഭക്ഷണമോ വെള്ളമോ ഇല്ലാതെ ഇരിക്കുകയാണെന്നും മുന്ന വീഡിയോയിൽ അറിയിച്ചു. കഴിഞ്ഞ രണ്ടു ദിവസമായി മുന്ന തന്റെ വീട്ടുകാരുൾപ്പടെയുള്ളവരെ രക്ഷിക്കണമെന്നഭ്യർത്ഥിച്ച് വീഡിയോ പങ്കുവയ്ക്കുന്നുണ്ടായിരുന്നു. ആദ്യ ദിവസങ്ങളിൽ പള്ളിയിലെ ക്യാമ്പിൽ മുന്നോറോളം ആൾക്കാർ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും എന്നാലിപ്പോൾ അത് രണ്ടായിരത്തി അഞ്ഞൂറോളം ആയി എന്നും മുന്ന പറയുന്നു. തന്റെ അച്ഛന്റെ പിറന്നാളാണ് ഇന്നെന്നും അദ്ദേഹത്തോട് എനഎന്തു പറയണെന്ന് അറിയില്ലെന്നും പറഞ്ഞ് അദ്ദേഹം വികാരാധീനനായി.

മുന്നയുടെ വാക്കുകൾ

വെള്ളം കൂടിക്കൊണ്ടിരിക്കുകയാണ്. അച്ഛനും അമ്മയും പൂവത്തുശ്ശേരി സെയ്ന്റ്റ് ജോസഫ് പള്ളിയിൽ കുടുങ്ങി കിടക്കുകയാണ്. 300ലധികം ആളുകളാണ് മുൻപ് പള്ളിയിൽ ഉണ്ടായിരുന്നത്. എന്നാലിപ്പോൾ അത് രണ്ടിയിരത്തിലധികമായി. ഇതുവരെ ഇവർക്ക് സഹായമെത്തിക്കാനായിട്ടില്ല. എന്ത് ചെയ്യണമെന്നറിയില്ല. ഭക്ഷണമോ വെള്ളമോ കറണ്ടോ ഫോണോ ഒന്നുമില്ല. പള്ളിക്കകത്ത് വരെ വെള്ളം കയറി. വളരെ ഭീകരമായ അവസ്ഥയാണ്. എന്നാൽ എല്ലാവരും ഇതവഗണിക്കുകയാണ്. ഇന്നെന്റെ അച്ഛന്റെ പിറന്നാളാണ്. പക്ഷെ എന്ത് പറയണമെന്നെനിക്കറിയില്ല. കഴിക്കാനുള്ള കുറച്ചു ഭക്ഷണമെങ്കിലും എത്തിക്കാൻ ശ്രമിക്കാനേ എനിക്കീ പിറന്നാളിന് കഴിയുള്ളൂ. ദയവ് ചെയ്ത് അവിടെയുള്ളവരെ രക്ഷിക്കാൻ സഹായിക്കണം- മുന്ന പറയുന്നു.

അതേസമയം മുന്നയുടെ വാക്കകൾ ശ്രദ്ധയിൽപ്പെട്ട സംവിധായകൻ ഗൗതം മേനോൻ, തമിഴ് നടൻ കാർത്തി തുടങ്ങിയവർ പള്ളിയുടെ ലൊക്കേഷൻ അടക്കം ഷെയർ ചെയ്തു കൊണ്ട് ഈ വിവരം പങ്കുവച്ച് രംഗത്ത് വന്നിട്ടുണ്ട്. പള്ളിയിൽ ഉള്ളവർക്ക് സഹായം എത്തുമെന്ന് പ്രതീക്ഷയാണ് മുന്നന പങ്കുവെച്ചത്. അവിടെയുള്ളവർക്ക് ഇത്തിരി വെള്ളം ഭക്ഷണവും കിട്ടുമെന്ന് താൻ പ്രതീക്ഷിക്കുന്നുവെന്ന് ഇരുവർക്കുംനന്ദി പറഞ്ഞുകൊണ്ട് മുന്ന കുറിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP