Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദേശീയ മാധ്യമങ്ങളേക്കാൾ ഉച്ചത്തിൽ കേരളത്തെ സഹായിക്കാൻ പറഞ്ഞ് ഒരു അറബിയുടെ വീഡിയോ; കേരളത്തെ രക്ഷിക്കാൻ കൈകോർക്കാമെന്ന് പറഞ്ഞ് യുഎഇയിലെ ബ്ലോഗർ ഖാലിദ് അൽ അമേരി; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ അക്കൗണ്ട് നമ്പറും അടക്കമുള്ള ഇംഗ്ലീഷ് വീഡിയോ വൈറലായത് നിമിഷങ്ങൾക്കുള്ളിൽ; മതിലുകളില്ലാത്ത മാനവികതയെ ആഘോഷമാക്കി മലയാളികളും

ദേശീയ മാധ്യമങ്ങളേക്കാൾ ഉച്ചത്തിൽ കേരളത്തെ സഹായിക്കാൻ പറഞ്ഞ് ഒരു അറബിയുടെ വീഡിയോ; കേരളത്തെ രക്ഷിക്കാൻ കൈകോർക്കാമെന്ന് പറഞ്ഞ് യുഎഇയിലെ ബ്ലോഗർ ഖാലിദ് അൽ അമേരി; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ അക്കൗണ്ട് നമ്പറും അടക്കമുള്ള ഇംഗ്ലീഷ് വീഡിയോ വൈറലായത് നിമിഷങ്ങൾക്കുള്ളിൽ; മതിലുകളില്ലാത്ത മാനവികതയെ ആഘോഷമാക്കി  മലയാളികളും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: നമ്മുടെ ദേശീയ മാധ്യമങ്ങൾ അവഗണിക്കുമ്പോഴും കേരളത്തിന്റെ പ്രളയക്കെുടതികൾ ഏറ്റെടുത്ത ഒരു അറബിയുടെ ഫേസ്‌ബുക്ക് വീഡിയോ വൈറലാവുന്നു.യുഎഇയിലെ ബ്ലോഗറും എഴുത്തുകാരനുമായ ഖാലിദ് അൽ അമേരിയാണ് കേരളത്തിന്റെ പ്രളയദുരന്തത്തെപ്പറ്റി രണ്ടുമിനിട്ടുള്ള ഉഗ്രൻ വീഡിയോ തയ്യാറാക്കിയത്.കേരളം മുങ്ങിത്താഴുകയാണെന്നും ദുരന്തത്തിന്റെ വ്യാപ്തി എത്രയാണെന്ന് അറിയില്ലെന്നും അടിപൊളി ഇംഗ്ലീഷിൽ പറയുന്ന ഇദ്ദേഹം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ അക്കൗണ്ട് നമ്പർ കാണിച്ച് എല്ലാവരും ഇതിലേക്ക് പണം അയക്കണമെന്ന് അഭ്യർത്ഥിച്ചാണ് വീഡിയോ അവസാനിപ്പിക്കുന്നത്.

മതിലുകളില്ലാത്ത ഈ മനുഷ്യത്വത്തെ യഎഇയിലെ പ്രവാസി സമൂഹവും ഏറ്റെുടുത്തു കഴിഞ്ഞു.മലയാളികളായ തന്റെ സുഹൃത്തുക്കളിൽനിന്നാണ് താൻ പ്രളയത്തിന്റെ ഭീകരത അറിഞ്ഞതെന്നാണ് ഇദ്ദേഹം പിന്നീട് പറഞ്ഞത്.എഴുത്തിന്റെ ആവശ്യങ്ങൾക്കായി പലതവണ കേരളം സന്ദർശിച്ചിട്ടുള്ള ഇദ്ദേഹത്തിന് ഇവിടം പ്രിയപ്പെട്ട നാടുകൂടിയാണ്.കേരളത്തെക്കുറിച്ചും ഖാലിദ് അൽ അമേരി ബ്ലോഗ് എഴുതിയിട്ടുണ്ട്.

https://www.facebook.com/khalidalameri/about/

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP