Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രളയബാധിതർക്ക് ഭക്ഷണം എത്തിക്കുന്നതിനായി സ്പീഡ് ബോട്ടുകൾ വേണം; ദുരന്തമുഖത്ത് നിന്നും സഹായ അഭ്യർത്ഥനയുമായി ആഷിഖ് അബു

പ്രളയബാധിതർക്ക് ഭക്ഷണം എത്തിക്കുന്നതിനായി സ്പീഡ് ബോട്ടുകൾ വേണം; ദുരന്തമുഖത്ത് നിന്നും സഹായ അഭ്യർത്ഥനയുമായി ആഷിഖ് അബു

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: പ്രളയബാധിതർക്ക് ഭക്ഷണമെത്തിക്കുന്നതിനായി സ്പീഡ് ബോട്ടുകൾ വേണം. സംവിധായകൻ ആഷിക് അബുവാണ് സഹായം അഭ്യർത്ഥിച്ച് രംഗത്തെത്തിയിരിക്കുന്നത്.തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ദുരിതാശ്വാസ പ്രവർത്തനത്തിനായി അടിയന്തര സഹായം അഭ്യർത്ഥിച്ച് രംഗത്തെത്തിയത്. സാധിക്കുന്നവർ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിന് താഴെ കമന്റ് ചെയ്യാനാണ് ആഷിക്ക് അബുവിന്റെ അഭ്യർത്ഥന.

എറണാകുളം, ആലുവ, എന്നി സ്ഥലങ്ങളിൽ നിന്നുള്ളവർക്ക് ഭക്ഷണവും സഹായവും ആവശ്യപ്പെട്ട് സഹായ അഭ്യർത്ഥനകളും വരുന്നുണ്ട്. ചാലക്കുടി പുഴയിൽ വെള്ളം ക്രമാതീതമായി ഉയർന്നതോടെ ചാലക്കുടി വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. ആലുവ. കാലടിയുൾപ്പെടയുള്ള പ്രദേശങ്ങൾ വെള്ളത്തിനടിയാലാണ്. ഇവിടേക്ക് നേവിയുടെ സഹായത്തോടെ ഭക്ഷണവും സാധനങ്ങളും എത്തിക്കുന്നുണ്ട്. മുരിങ്ങൂർ മേൽപ്പാലത്തിൽ വെള്ളം കയറിയ നിലയിലാണുള്ളത്.

പാലിയേക്കര ടോൾ പ്ലാസ വെള്ളത്തിൽ മുങ്ങിയ നിലയിലാണ്. അതേസമയം പ്രളയക്കെടുതിയിൽ വിവിധ പ്രദേശങ്ങളിൽ ഒറ്റപ്പെട്ടു പോയവരെ രക്ഷിക്കുന്നതിനുള്ള സമഗ്ര രക്ഷാപ്രവർത്തനം പുലർച്ചെ മുതൽ ആരംഭിച്ചു. കര നാവിക വ്യോമസേനകൾ, ദേശീയ ദുരന്തനിവാരണ സേന, പൊലീസ്, ഫയർഫോഴ്‌സ് എന്നിവയാണ് വിവിധ സ്ഥലങ്ങളിൽ സർവ സന്നാഹങ്ങളോടും കൂടി രക്ഷാപ്രവർത്തനത്തിനിറങ്ങുക.

23 ഹെലികോപ്റ്ററുകളും വലിയ ബോട്ടുകളും രക്ഷാപ്രവർത്തനത്തിനായി എത്തിച്ചു. ഹെലികോപ്റ്റർ വഴിയുള്ള രക്ഷാപ്രവർത്തനം 9 മണിയോടെ ആരംഭിക്കും. ഡിആർഡിഒ ( ദേശിയ ദുരന്തനിവാരണ സേന) ഭക്ഷണ സാധനങ്ങളും വെള്ളവും എത്തിക്കാൻ ശ്രമം തുടങ്ങി. ഹെലികോപ്റ്റർ വഴിയാണ് ഭക്ഷണപ്പൊതികൾ താഴേക്ക് എത്തിക്കുന്നത്. കൊല്ലം നീണ്ടകരയിൽ നിന്നും ഇതുവരെ 70ലധികം ഫൈബർ ബോട്ടുകൾ രക്ഷാപ്രവർത്തനത്തിന് എത്തിച്ചിട്ടുണ്ട്. പൊലീസ് സഹായത്തോടെയാണ് ഇവ ആലുവ, പത്തനംതിട്ട ചെങ്ങന്നൂർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് എത്തിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP