Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

അടൽജി ഇനി ജ്വലിക്കുന്ന ഓർമ്മ.. മുൻ പ്രധാനമന്ത്രി എ ബി വാജ്‌പേയിക്ക് സ്മൃതിസ്ഥലിയിൽ അന്ത്യവിശ്രമം; ദത്തുപുത്രി നിമിത ഭട്ടാചാര്യ ചിതയ്ക്ക് തീകൊളുത്തി; പ്രണാമം അർപ്പിച്ച് പ്രധാനമന്ത്രി മോദിയും രാഷ്ട്രപതി രാംനാഥ് കോവിന്ദും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും; ഏഴ് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ച് രാജ്യം

അടൽജി ഇനി ജ്വലിക്കുന്ന ഓർമ്മ.. മുൻ പ്രധാനമന്ത്രി എ ബി വാജ്‌പേയിക്ക് സ്മൃതിസ്ഥലിയിൽ അന്ത്യവിശ്രമം; ദത്തുപുത്രി നിമിത ഭട്ടാചാര്യ ചിതയ്ക്ക് തീകൊളുത്തി; പ്രണാമം അർപ്പിച്ച് പ്രധാനമന്ത്രി മോദിയും രാഷ്ട്രപതി രാംനാഥ് കോവിന്ദും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും; ഏഴ് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ച് രാജ്യം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: അന്തരിച്ച മുൻ പ്രധാനമന്ത്രി എ ബി വാജ്‌പേയിക്ക് വിട നൽകി രാജ്യം. മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. യമുനാ തീരത്തെ സ്മൃതിസ്ഥലിലാണ് സംസ്‌കാര ചടങ്ങുകൾ നടന്നത്. ദത്തുപുത്രി നമിത ഭട്ടാചാര്യ ചിതക്ക് തീകൊളുത്തി. രാഷ്ട്രപതി റാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി തുടങ്ങിയ രാഷ്ട്രീയ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

ആറ് എ കൃഷ്ണമേനോൻ മാർഗിലെ ഔദ്യോഗിക വസതിയിൽ പൊതുദർശനത്തിന് വെച്ച ഭൗതിക ശരീരത്തിൽ സമസ്ത മേഖലകളിലെയും പ്രമുഖർ ആദരാഞ്ജലികൾ അർപ്പിച്ചു. രാവിലെ 7.30 മുതൽ 8.30 വരെ പൊതുജനങ്ങൾക്കും ആദരാഞ്ജലികൾ അർപ്പിക്കാൻ അവസരം നൽകി. തുടർന്ന് ഒമ്പത് മണിയോടെ ദീൻദയാൽ ഉപാധ്യായ മാർഗിലെ ബിജെപി ദേശീയ ആസ്ഥാനത്തേക്ക് ഭൗതികശരീരം സൈനിക വാഹനത്തിൽ കൊണ്ടു പോയി. പൊതുദർശനത്തിന് വെക്കുന്ന ഭൗതിക ശരീരം ഒരു മണിയോടെ ബിജെപി ആസ്ഥാനത്തു നിന്ന് വിലാപയാത്രയായി യമുനാതീരത്തെ 'സ്മൃതിസ്ഥലി'ൽ എത്തിച്ചു. നാലു മണിയോടെയാണ് സംസ്‌കാര ചടങ്ങുകൾക്ക് തുടക്കമായത്.

മുതിർന്ന ബിജെപി നേതാവ് എൽ.കെ. അഡ്വാനി, ലോക്‌സഭാ സ്പീക്കർ സുമിത്ര മഹാജൻ, മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ്, ഭൂട്ടാൻ രാജാവ് ജിഗ്മെ ഖേസർ നാമ്ഗെയിൽ വാങ്ചുക്, പാക്കിസ്ഥാൻ നിയമമന്ത്രി അലി സഫർ, ശ്രീലങ്കയുടെ ആക്ടിങ് വിദേശകാര്യമന്ത്രി ലക്ഷ്മൺ കിരിയേല, അഫ്ഗാനിസ്ഥാൻ മുൻ പ്രസിഡന്റ് ഹമീദ് കർസായി, നേപ്പാൾ വിദേശകാര്യമന്ത്രി പ്രദീപ് കുമാർ ഗ്യാവലി, കേന്ദ്രമന്ത്രിമാർ, വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള മുഖ്യമന്ത്രിമാർ, ഗവർണർമാർ, സംസ്ഥാന മന്ത്രിമാർ, വിവിധ പാർട്ടികളുടെ നേതാക്കൾ തുടങ്ങിയവർ സംസ്‌ക്കാര ചടങ്ങിൽ പങ്കെടുത്തു.

രാവിലെ ഒൻപതു മുതൽ ബിജെപി ആസ്ഥാനത്ത് പൊതുദർശനത്തിനു വച്ച മൃതദേഹത്തിൽ ആയിരക്കണക്കിനു പേരാണ് അന്ത്യാഞ്ജലി അർപ്പിച്ചത്. ഇന്നലെ വൈകിട്ട് 5.05നാണ് ആറു ദശകത്തിലേറെ ദേശീയരാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന നേതാവ് വിടവാങ്ങിയത്. മൂന്നു വട്ടം പ്രധാനമന്ത്രിയായ വാജ്‌പേയി, കാലാവധി തികച്ച ആദ്യ കോൺഗ്രസിതര പ്രധാനമന്ത്രിയാണ്. മുൻ പ്രധാനമന്ത്രിയോടുള്ള ആദര സൂചകമായി രാജ്യത്ത് ഏഴു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. സർക്കാർ മന്ദിരങ്ങളിൽ ദേശീയ പതാക പകുതി താഴ്‌ത്തിക്കെട്ടി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP