Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരളം കണ്ട മഹാപ്രളയത്തിനിടെ ജർമ്മനിയിലേക്ക് ടൂറു പോയ മന്ത്രി കെ രാജുവിനെതിരെ ജനങ്ങളുടെ അമർഷം ഇരമ്പി; 'സുഖിച്ചത് മതി' ഉടൻ തിരിച്ചു വരണമെന്ന് നിർദേച്ച് സിപിഐ നേതൃത്വം; ഒരാഴ്ചത്തെ സന്ദർശന പരിപാടി ചുരുക്കി രണ്ടു ദിവസത്തിനകം കേരളത്തിലെത്തുമെന്ന് വ്യക്തമാക്കി വനം മന്ത്രി; ഭരണകക്ഷി നേതാവിനെതിരെ പ്രതിഷേധം ഇരമ്പുമ്പോൾ 'നൈസായി മുങ്ങി' നിൽക്കുന്ന ഇ.ടി. മുഹമ്മദ് ബഷീറിനെതിരെയും അമർഷം പുകയുന്നു

കേരളം കണ്ട മഹാപ്രളയത്തിനിടെ ജർമ്മനിയിലേക്ക് ടൂറു പോയ മന്ത്രി കെ രാജുവിനെതിരെ ജനങ്ങളുടെ അമർഷം ഇരമ്പി; 'സുഖിച്ചത് മതി' ഉടൻ തിരിച്ചു വരണമെന്ന് നിർദേച്ച് സിപിഐ നേതൃത്വം; ഒരാഴ്ചത്തെ സന്ദർശന പരിപാടി ചുരുക്കി രണ്ടു ദിവസത്തിനകം കേരളത്തിലെത്തുമെന്ന് വ്യക്തമാക്കി വനം മന്ത്രി; ഭരണകക്ഷി നേതാവിനെതിരെ പ്രതിഷേധം ഇരമ്പുമ്പോൾ 'നൈസായി മുങ്ങി' നിൽക്കുന്ന ഇ.ടി. മുഹമ്മദ് ബഷീറിനെതിരെയും അമർഷം പുകയുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളം കണ്ട മഹാപ്രളയത്തിനവിടെ ജനങ്ങളെയും നാട്ടുകാരെയും മറന്ന് ജർമ്മനിയിലേക്ക് ടൂറ് പോയ വനംമന്ത്രി കെ രാജുവിനെതിരെ നാട്ടുകാരുടെയും സൈബർ ലോകത്തിന്റെയും പ്രതിഷേധം ഇരമ്പി. ഇതോടെ ജർമ്മൻ സുഖവാസം മതിയാക്കി ഉടൻ നാട്ടിലേക്ക് മടങ്ങാൻ പാർട്ടി നേതൃത്വം നിർദ്ദേശിച്ചു. വിദേശയാത്ര മതിയാക്കി വനം മന്ത്രിയോട് എത്രയും വേഗം തിരിച്ചു വരണമെന്ന് സിപിഐ നേതൃത്വം ആഴശ്യപ്പെട്ടു. സംസ്ഥാനത്തെ മഴക്കെടുതിക്കിടെ വിദേശത്തേക്ക് പോയ മന്ത്രിയുടെ നടപടി വിമർശത്തിന് വഴിവച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സിപിഐ നേതൃത്വം ഇടപെട്ട് മന്ത്രിയോട് തിരികെവരാൻ നിർദ്ദേശിച്ചത്.

ഒരു പരിപാടിയിൽ പങ്കെടുക്കാനായാണ് വ്യാഴാഴ്‌ച്ച രാവിലെ കെ.രാജു ജർമ്മനിയിലെ ബേണിലേക്ക് പോയത്. മഴക്കെടുതി നേരിടുന്നതിനിടെ ജില്ലകളുടെ ചുമതലയുള്ള മന്ത്രി വിദേശയാത്ര പോയത് വലിയ ആക്ഷേപങ്ങൾക്ക് വഴിവച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെയും അദ്ദേഹത്തിന് നേരെ കടുത്ത വിമർശം ഉയർന്നിരുന്നു. വിദേശയാത്ര നടത്താൻ കെ. രാജു നേരത്തെ പാർട്ടിയുടെ അനുമതി വാങ്ങിയിരുന്നു. എന്നാൽ, മഴക്കെടുതിയുടെ സാഹചര്യത്തിൽ യാത്ര നടത്തുന്നത് ഉചിതമാകുമോ എന്ന കാര്യം പാർട്ടിയുമായി ചർച്ച ചെയ്തിട്ടില്ല എന്നാണ് വിവരം. ഈ പശ്ചാത്തലത്തിലാണ് പാർട്ടി അടിയന്തരമായി ഇടപെട്ട് മന്ത്രി രാജുവിനോട് ഉടൻ തിരികെയെത്താൻ നിർദ്ദേശിച്ചിരിക്കുന്നത്.

ഒരാഴ്‌ച്ചത്തെ വിദേശയാത്രക്കായാണ് മന്ത്രി രാജു ബേണിൽ എത്തിയത്. കോട്ടയത്തിന്റെ ചുമതലയായിരുന്നു ഇദ്ദേഹത്തിനുണ്ടായിരുന്നത്. സംഭവം വിവാദമായതോടെ ഒരാഴ്ചത്തെ സന്ദർശനപരിപാടി ചുരുക്കി രണ്ടു ദിവസത്തിനകം കേരളത്തിലെത്തുമെന്ന് രാജു വ്യക്തമാക്കി. വേൾഡ് മലയാളി കൗൺസിലിന്റെ സമ്മേളനത്തിൽ പങ്കെടുക്കാനാണ് രാജു ജർമ്മനിയിൽ എത്തിയത്. ഒരാഴ്ചത്തെ പരിപാടി വെട്ടിച്ചുരുക്കി രണ്ടു ദിവസം കൊണ്ട് തീർത്ത് നാട്ടിൽ തിരിച്ചെത്താനാണ് തീരുമാനമെന്നാണ് ഇപ്പോൾ മന്ത്രി പറയുന്നത്. വേൾഡ് മലയാളി കൗൺസിലിന്റെ ഭാരവാഹികളോട് കേരളത്തിലെ പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട അവസ്ഥ പറഞ്ഞിട്ടുണ്ടെന്നും കൂടാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണമെന്നും ആവശ്യപ്പെട്ടതായും രാജു പറഞ്ഞു.

ജർമനിയിലെ വിവിധ ദേവാലയങ്ങളിൽ ദുരിതാശ്വാസത്തിനുള്ള ഫണ്ട് പിരിവ് ആരംഭിച്ചതായും വേൾഡ് മലയാളി കൗൺസിലിന്റെ വിവിധ പ്രൊവിൻസുകളിൽ നിന്നു നാട്ടിലെത്തി നേരിട്ടു സഹായം ചെയ്യാനുള്ള കാര്യങ്ങളും തീരുമാനിച്ചെന്നാണ് വേൾഡ് മലയാളി കൗൺസിൽ പ്രതിനിധികളും വ്യക്തമാക്കുന്നത്. പുനലൂരിന്റെ എംഎൽഎയാണ് വനംമന്ത്രി കെ. രാജു. കാലവർഷക്കെടുതിയിൽ വിറയ്ക്കുന്ന മണ്ഡലം. ജനപ്രതിനിധിയുടെ സാന്നിധ്യം ഏറ്റവും വേണ്ട പ്രദേശം. ഇതിനൊപ്പം കേരളത്തിലെ ദുരിതാശ്വാസത്തെ ഏകോപിപ്പിക്കുന്നതിൽ വനംവകുപ്പിനും ഏറെ പങ്കുണ്ട്. റവന്യൂ-വനം വകുപ്പുകൾക്കാണ് ദുരിതാശ്വാസത്തിൽ പ്രധാന ഇടപെടൽ നടത്താനുള്ളത്. എന്നാൽ ഇതൊന്നും വകവെക്കാതെയാണ് കോട്ടും സ്യൂട്ടുമിട്ട് ജർമ്മനിക്ക് പുറപ്പെട്ടത്.

കോട്ടയം ജില്ലയിൽ ഇപ്പോഴും റെഡ് അലർട്ട് തുടരുന്നതിനിടെയാണ് ജില്ലയുടെ ചുമതലയുള്ള രാജുവിന്റെ വിദേശ യാത്രയെന്നതും ശ്രദ്ധേയം. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ യാത്ര റദ്ദാക്കിയെന്ന് മന്ത്രി അറിയിച്ചെന്നാണ് സിപിഐ നേതാക്കൾ പറയുന്നത്. എന്നാൽ പാർട്ടി നേതൃത്വത്തെപ്പോലും അമ്പരപ്പിക്കുകയും പ്രതിരോധത്തിലാക്കുകയും ചെയ്യുന്ന തരത്തിലാണ് രാജുവിന്റെ പോക്ക്. ഇക്കാര്യത്തിൽ സിപിഐ മന്ത്രിയോട് വിശദീകരണം തേടാനും തീരുമാനിച്ചിട്ടുണ്ട്.

അതേസമയം മന്ത്രിക്കെതിരെ ജനവികാരം ഉയരുമ്പോഴും ഇതിൽ നിന്നും ശ്രദ്ധപറ്റാതെ മുങ്ങിനടക്കുന്നൊരു നേതാവുണ്ട്. മുസ്ലിംലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീറാണത്. പൊന്നാനിയിൽ പ്രളയക്കെടുതി രൂക്ഷമായിരിക്കയാണ് സ്ഥലം എംപിയുടെ മുങ്ങൽ എന്നതും ശ്രദ്ധേയമാണ്. ഇടിക്കെതിരെയും കടുത്ത ജനരോഷം ഇരമ്പുന്നുണ്ട്. ചികിത്സയ്ക്കു വേണ്ടിയുള്ള അമേരിക്കൻ യാത്ര പോലും ഉപേക്ഷിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയൻ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. അപ്പോഴാണ് രാജു വെറുമൊരു തട്ടിക്കൂട്ട് പരിപാടിക്കായി യാത്ര പോയത്.

കോട്ടയം ജില്ലയിലെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സംസ്ഥാന മന്ത്രിസഭ ചുമതലപ്പെടുത്തിയത് മന്ത്രി കെ. രാജുവിനെയാണ്. തന്റെ മണ്ഡലമായ പുനലൂരും ഭീതിയിൽ. എന്നിട്ടും വിദേശയാത്ര മുടക്കാൻ മന്ത്രി തയ്യാറായില്ല. പിണറായി മന്ത്രിസഭയിൽ തീരെ ഇമേജ് കുറഞ്ഞ മന്ത്രിമാരിൽ ഒരാളാണ് രാജു. അതുകൊണ്ട് തന്നെ വിദേശത്തെ മലയാളി സംഘടനാ പരിപാടികൾക്ക് ആരും ക്ഷണിക്കാറുമില്ല. വീണു കിട്ടിയ അവസരമായിരുന്നു ജർമ്മനിയിലേത്. അതുകൊണ്ട് തന്നെ വിട്ടുകളയാൻ മന്ത്രിയുടെ മനസ്സ് അനുവദിച്ചില്ല.

മന്ത്രിമാരായ വി എസ്.സുനിൽകുമാർ, കെ. രാജു, എംപിമാരായ ശശി തരൂർ, ഇ.ടി.മുഹമ്മദ് ബഷീർ, എം.കെ.മുനീർ എംഎൽഎ എന്നിവരെയാണ് സമ്മേളനത്തിലേക്ക് മുഖ്യാതിഥികളായി ക്ഷണിച്ചത്. എന്നാൽ ഇതിൽ മന്ത്രി കെ. രാജുവും ഇ.ടി മുഹമ്മദ് ബഷീർ എംപിയുമാണ് പ്രളയദുരന്തത്തെയും അതിജീവിച്ച് ജർമ്മനിയിലേക്കു പറന്നത്. മന്ത്രി വി എസ് സുനിൽകുമാർ പോയില്ല. മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യോഗസ്ഥരും കേരള ജനത ഒന്നാകെയും ഉറക്കമിളച്ചിരുന്ന് ദുരിതാശ്വാസ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നതിനിടെയാണ് രണ്ടു ജനപ്രതിനിധികൾ ജർമ്മനിയിലേക്ക് പോയത്.

25-ാമത്തെ വയസ്സിൽ ഏരൂർ പഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് ജില്ലാ പഞ്ചായത്തിൽ കുളത്തൂപ്പുഴ ഡിവിഷനിൽനിന്ന് വിജയിച്ചു. ഇങ്ങനെ താഴെ തട്ടിൽ പ്രവർത്തിച്ച് എംഎൽഎയും മന്ത്രിയുമായ നേതാവാണ് രാജു. അതുകൊണ്ട് കൂടിയാണ് രാജുവിന്റെ വിദേശ യാത്ര വിവാദമാക്കി സോഷ്യൽ മീഡിയ ചർച്ച കൊഴുപ്പിക്കുന്നത്. മന്ത്രിയുടെ യാത്രിയിൽ ട്രോളുകളും പരിഹാസങ്ങളും സോഷ്യൽ മീഡിയയിൽ ശക്തമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP