Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വീടുകളിൽ നിന്നും പ്രളയജലം പിൻവാങ്ങുമ്പോൾ ദുരന്തത്തിന്റെ വ്യാപ്തി വർദ്ധിക്കുമോ? വെള്ളം ഇറങ്ങുമ്പോൾ ജനമനസുകളിൽ ആധി അനുനിമിഷം വർദ്ധിക്കുന്നു; ചെങ്ങന്നൂരിലെ ഒറ്റപ്പെട്ട വീട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ടത് കുടുംബത്തിലെ മൂന്നുപേർ; രക്ഷപെട്ടത് ഒരാൾ മാത്രം; സൈന്യത്തെ വിളിക്കാനും ഹെലികോപ്ടർ വഴിയുള്ള രക്ഷാപ്രവർത്തനത്തിലും അധികൃതർക്ക് കാലതാമസം വന്നോ? സ്ഥിതി അതീവ ഗുരുതരമെന്ന് മുഖ്യമന്ത്രി പറയുമ്പോൾ മരണസംഖ്യ ഉയരുമെന്ന ആകുലത വ്യക്തം

വീടുകളിൽ നിന്നും പ്രളയജലം പിൻവാങ്ങുമ്പോൾ ദുരന്തത്തിന്റെ വ്യാപ്തി വർദ്ധിക്കുമോ? വെള്ളം ഇറങ്ങുമ്പോൾ ജനമനസുകളിൽ ആധി അനുനിമിഷം വർദ്ധിക്കുന്നു; ചെങ്ങന്നൂരിലെ ഒറ്റപ്പെട്ട വീട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ടത് കുടുംബത്തിലെ മൂന്നുപേർ; രക്ഷപെട്ടത് ഒരാൾ മാത്രം; സൈന്യത്തെ വിളിക്കാനും ഹെലികോപ്ടർ വഴിയുള്ള രക്ഷാപ്രവർത്തനത്തിലും അധികൃതർക്ക് കാലതാമസം വന്നോ? സ്ഥിതി അതീവ ഗുരുതരമെന്ന് മുഖ്യമന്ത്രി പറയുമ്പോൾ മരണസംഖ്യ ഉയരുമെന്ന ആകുലത വ്യക്തം

മറുനാടൻ മലയാളി ബ്യൂറോ

ചെങ്ങന്നൂർ: പ്രളയക്കെടുതിയിൽ കേരളത്തിൽ ഒരാഴ്‌ച്ച കൊണ്ട് മരണപ്പെട്ടവരുടെ എണ്ണം 174ൽ എത്തിയിട്ടുണ്ട്. കാര്യങ്ങളെല്ലാം അതീവ ഭയാനകമായ അവസ്ഥയിലാണ്. മഹാപ്രളയത്തിൽ പെട്ട് വീടുകൾ മുങ്ങിയ സ്ഥലങ്ങളിൽ നിന്നും ഇന്ന് വെള്ളം ഇറങ്ങി തുടങ്ങിയിട്ടുണ്ട്. ഇതോടെ ഇപ്പോഴത്തെ കാര്യങ്ങൾ നിയന്ത്രണ വിധേയമാണ് എന്നാണ് പൊതുവിലുള്ള വിലയിരുത്തൽ. സ്ഥിതിഗതികൾ അതീവ ഗുരുതരം എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. മുഖ്യമന്ത്രി പറഞ്ഞത് അതീവ ഗുരുതരമെന്ന അവസ്ഥ മരണ സംഖ്യ കുതിച്ചുയർന്നേക്കും എന്നു കരുതുന്നവരും ഏറെയാണ്.

വെള്ളം ഇറങ്ങാതെ പത്തനംതിട്ടയിലെ വിവിധ ഇടങ്ങളിലായി കുടുങ്ങിപ്പോയവർ നിരവധിയാണ്. ആരൊക്കെ, എവിടെയൊക്കെ ഉണ്ടായിരുന്നു എന്ന കാര്യത്തിൽ പോലും അധികമാർക്കും വ്യക്തതയില്ല. ഇതിനിടെയാണ് ആശങ്ക വർദ്ധിപ്പിച്ചു കൊണ്ട് ചെങ്ങന്നൂരിൽ നിന്നും ഒരു ദുരന്ത വാർത്ത പുറത്തുവന്നത്. ചെങ്ങന്നൂരിലെ ഒരുവീട്ടിലെ മൂന്നുപേർ മരിച്ചുവെന്നാണ് പുറത്തുവന്ന വാർത്ത. ഒരാൾ രക്ഷപെടുകയും ചെയ്തു. ചെങ്ങന്നൂർ മംഗലം കണ്ണാടലിൽ വീട്ടിൽ ശോശാമ്മ ജോൺ (90), മകൻ ബേബി (75), ബേബിയുടെ മകൻ റെനി (30) എന്നിവരാണ് മരിച്ചത്. റെനിയുടെ മാതാവ് രക്ഷപ്പെട്ടു. ഒറ്റപ്പെട്ട സ്ഥലത്ത് ഒരുനില വീട്ടിലായിരുന്നു ഇവർ താമസിച്ചിരുന്നത്.

വീടിനുമുകളിലേക്ക് കയറാൻ പുറത്തുകൂടിയാണ് സ്‌റ്റെയർകേസ് ഉണ്ടായിരുന്നത്. റെനി മുമ്പ് ഉണ്ടായ അപകടത്തെത്തുടർന്ന് ശരീരം തളർന്നതിനാലാണ് ഇവർ മുകളിലേക്ക് കയറാതിരുന്നത്. പ്രളയത്തെത്തുടർന്ന് രക്ഷാപ്രവർത്തകർ രണ്ടുതവണ കടന്നുപോെയങ്കിലും ശക്തമായ ഒഴുക്കിനെത്തുടർന്ന് ഇവിടേക്ക് കയറാൻ കഴിഞ്ഞിരുന്നില്ല. ഒടുവിൽ വെള്ളിയാഴ്ചയാണ് രക്ഷാപ്രവർത്തകർ എത്തിയത്. മൂന്നുപേരുടെ മരണം സംഭവിച്ചിരുന്നു.

ബേബിയുടെ ഭാര്യ മാത്രമേ ജീവനോടെ ഉണ്ടായിരുന്നുള്ളൂ. ഇവരെ ചെങ്ങന്നൂരിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പിലേക്കും മൂന്നുമൃതദേഹങ്ങളും ഹരിപ്പാട് ഗവ. ആശുപത്രി മോർച്ചറിയിലേക്കും മാറ്റിയിട്ടുണ്ട്. സമാനമായ അവസ്ഥ മറ്റിടങ്ങളിൽ ഉണ്ടാകുമോ എന്നതാണ് ഭീതിപ്പെടുത്തുന്ന കാര്യം. കേരളത്തിൽ അങ്ങോളമിങ്ങോളം പ്രളയം ഉണ്ടായപ്പോൾ വൈകി അധികൃതരുടെ ശ്രദ്ധപതിഞ്ഞ സ്ഥലമാണ് ചെങ്ങന്നൂർ. റാന്നി അടക്കമുള്ള സ്ഥലങ്ങൾ വലിയ തോതിൽ വെള്ളിത്തിനടിയിൽ പെട്ടിരുന്നു.

ഇവിടങ്ങളിൽ വീടിന്റെ ടെറസിന് മുകളിൽ കയറി നിന്ന് സഹായം അഭ്യർത്ഥിച്ചവർ നിരവധിയാണ്. എങ്കിലും പലയിടത്തെയും അവസ്ഥ ഭീതിപ്പെടുത്തുന്നതാണ്. പ്രായമായവർ അടക്കം സുരക്ഷിത സ്ഥാനങ്ങളിൽ ആണോ എന്ന കാര്യത്തിൽ ഇനിയും വ്യക്തതകൾ ഉണ്ടായിട്ടില്ല. സോഷ്യൽ മീഡിയ വഴി സഹായം അഭ്യർത്ഥിച്ചവരെ പോലും ഇപ്പോഴും രക്ഷപെടുത്താൻ സാധിച്ചിട്ടില്ല. ഈ അവസ്ഥയിലാണ് കാര്യങ്ങൾ കൈവിട്ടു പോകുമെ എന്ന ആശങ്ക ശക്തമാകുന്നത്. വെള്ളമിറങ്ങുമ്പോൾ എന്താകും അവസ്ഥയെന്നാണ് കടുത്ത ആശങ്കയ്ക്ക് ഇടയാക്കുന്നത്. പ്രളയക്കെടുതിയിൽ പെട്ട് മുങ്ങിമരിച്ചവർ എത്രയെന്ന ചോദ്യത്തിന് ഇനിയും ഉത്തരമായിട്ടില്ല.

മലയോര മേഖലകളിൽ ഉരുൾപൊട്ടലിലും മറ്റുമാണ് കൂടുതൽ മരണം സംഭവിച്ചത്. മുങ്ങിമരിച്ചവർ എത്രയെന്ന് അറിയാൻ വെള്ളം ഇറങ്ങേണ്ട അഴസ്ഥ വരും. ഇങ്ങനെ വെള്ളമിറങ്ങുമ്പോൾ വലിയ ആശങ്കകളാണ് ഉണ്ടാകുന്നത്. വയോധികരായ സ്ത്രീകൾ അടക്കം വെള്ളപ്പൊക്കത്തിൽ കൂടുതൽ കുടുങ്ങിയിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. രോഗികളായി കിടക്കുന്നവരും ആണുങ്ങൾ വീട്ടിലില്ലാത്തവരും അടക്കം വീടുകളിൽ കുടുങ്ങിയ അവസ്ഥയിലാണ്.

ഇന്നു വൈകിട്ടത്തെ കണക്കനുസരിച്ച് ദുരിതാശ്വാസ ക്യാമ്പുകളിലുള്ളത് 70,085 കുടുംബങ്ങളിലെ 3,14,391 പേരാണ്. 2094 ക്യാമ്പുകളാണ് സർക്കാർ ഒരുക്കിയിട്ടുള്ളത്. ഭക്ഷണവും വെള്ളവും മരുന്നും ലഭ്യമാക്കുന്നുണ്ട്. 40000 പൊലീസുകാർ ഫയർഫോഴ്സിന്റെ 3200 പേരും നേവിയുടെ 46 ടീമുണ്ട്. എൻഡിആർഎഫിന്റെ 79 ബോട്ടുകളും മത്സ്യത്തൊഴിലാളികളുടെ 413 ബോട്ടുകളും ഉപയോഗിച്ച് രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്്. എന്നാൽ, സ്ഥിതിഗതികൾ നിയന്ത്രണ വിധേയമായിരുന്നോ എന്നറിയാൻ വെള്ളം ഇറങ്ങിയാൽ മാത്രമേ അറിയുകയുള്ളൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP