Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കനത്ത മഴയിലും ദാഹജലത്തിനായി വലയുന്ന കേരളത്തിന് 6.8 ലക്ഷം ലിറ്റർ കുടിവെള്ളവുമായി ദക്ഷിണ റെയിൽവേ; തമിഴ്‌നാട്ടിൽ നിന്നും തീവണ്ടി മാർഗം വീപ്പയിൽ നിറച്ച് വെള്ളമെത്തിക്കും; പാറശാല പ്ലാന്റിൽ നിന്നും ഒരു ലക്ഷം കുപ്പിവെള്ളം തിരുവനന്തപുരത്തേക്ക് എത്തിക്കാനും തീരുമാനം

കനത്ത മഴയിലും ദാഹജലത്തിനായി വലയുന്ന കേരളത്തിന് 6.8 ലക്ഷം ലിറ്റർ കുടിവെള്ളവുമായി ദക്ഷിണ റെയിൽവേ; തമിഴ്‌നാട്ടിൽ നിന്നും തീവണ്ടി മാർഗം വീപ്പയിൽ നിറച്ച് വെള്ളമെത്തിക്കും; പാറശാല പ്ലാന്റിൽ നിന്നും ഒരു ലക്ഷം കുപ്പിവെള്ളം തിരുവനന്തപുരത്തേക്ക് എത്തിക്കാനും തീരുമാനം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പ്രളയക്കെടുത്തിക്കിടയിൽ ദാഹജലത്തിനായി നെട്ടോട്ടമോടുകയാണ് സംസ്ഥാനം. അതിനിടയിലാണ് കേരളത്തിന് കുടിവെള്ളമെത്തക്കാൻ ദക്ഷിണ റെയിൽവേയുടെ ശ്രമങ്ങൾ പുരോഗമിക്കുന്നത്. തമിഴ്‌നാട്ടിൽ നിന്നും തീവണ്ടി മാർഗമാണ് വീപ്പകളിൽ കുടി വെള്ളം എത്തിക്കുമെന്നാണ് വിവരം. തിരുവനന്തപുരത്തേക്കാണ് ആദ്യ ഘട്ടത്തിൽ ദക്ഷിണ റെയിൽവേ കുടിവെള്ളമെത്തിക്കുന്നത്. ഈറോഡ് സ്റ്റേഷനിൽ നിന്ന് 22 വീപ്പകളിലായി 6.8 ലക്ഷം ലിറ്റർ വെള്ളമാണ് പ്രത്യേക തീവണ്ടിയിൽ തിരുവനന്തപുരത്ത് എത്തിക്കുന്നത്.

തമിഴ്‌നാടിന്റെ വിവിധഭാഗങ്ങളിൽ നിന്ന് എത്തിച്ച കുടിവെള്ളം ഈറോഡിൽനിന്ന് ദിണ്ടിഗൽ, മധുര, തിരുനെൽവേലി വഴിയാണ് എത്തിക്കുന്നത്.കേരള സർക്കാരിന്റെ അഭ്യർത്ഥനയെത്തുടർന്ന് ഒരു ലക്ഷം കുടിവെള്ളക്കുപ്പികൾ പാറശാല പ്ലാന്റിൽനിന്നും ദക്ഷിണ റെയിൽവേ തിരുവനന്തപുരത്ത് എത്തിക്കും. വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ്, തിരുവനന്തപുരം എക്സ്പ്രസ് എന്നിവയിലായി ഒന്നരലക്ഷം കുടിവെള്ളക്കുപ്പികളും റെയിൽവേ അയച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP