Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

10 ലക്ഷം കൈമാറി ദിവസങ്ങൾക്ക് ശേഷം 40 ലക്ഷം കൂടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിേലക്ക് നൽകി എ.എം.എം.എ; രണ്ടാംഘട്ട സഹായം പിണറായിക്ക് കൈമറിയത് താര സംഘടനാ പ്രതിനിധികളായ മുകേഷും ജഗദീഷും ചേർന്ന്; പിന്നാലെ സഹായം വാഗ്ദാനം ചെയ്ത് സമൂഹ മാധ്യമത്തിൽ

10 ലക്ഷം കൈമാറി ദിവസങ്ങൾക്ക് ശേഷം 40 ലക്ഷം കൂടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിേലക്ക് നൽകി എ.എം.എം.എ; രണ്ടാംഘട്ട സഹായം പിണറായിക്ക് കൈമറിയത് താര സംഘടനാ പ്രതിനിധികളായ മുകേഷും ജഗദീഷും ചേർന്ന്; പിന്നാലെ സഹായം വാഗ്ദാനം ചെയ്ത് സമൂഹ മാധ്യമത്തിൽ

മറുനാടൻ ഡെസ്‌ക്‌

ജലപ്രളയത്തിൽ ദുരിതമനുഭവിക്കുന്നവർക്കായി വീണ്ടും സഹായ ഹസ്തവുമായി താര സംഘടനയായ എഎംഎംഎ. കേരളം ദുരിത കയത്തിൽപെട്ട് ദിവസങ്ങൾക്കകം പത്തു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഘടന നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും 40 ലക്ഷം രൂപ കൂടി സംഘടന കൈമാറിയിരിക്കുന്നത്. താര സംഘടനയുടെ പ്രതിനിധികളായ മുകേഷും ജഗദീഷും ചേർന്ന് മുഖ്യമന്ത്രി പിണറായി വിജയന് തുക കൈമാറി. ഇതിന് പിന്നാലെ സംഘടനയുടെ ഫേസ്‌ബുക്ക് പേജിൽ സഹായം വാഗ്ദാനം ചെയ്ത് കുറിപ്പും വന്നിരുന്നു. 

എ.എം.എം.എയുടെ ഫേസ്‌ബുക്ക് കുറിപ്പ് വായിക്കാം

സുഹൃത്തേ, ഇപ്പോൾ സംജാതമായ അവസ്ഥയിൽ നിന്നും കേരളം കരകയറുന്നതിനായി, വലിയൊരു കൂട്ടായ്മയുടെ ഭാഗമായി, ' അമ്മ ' അംഗങ്ങൾ താങ്കൾക്ക് സൗകര്യ പ്രദമായ ഏറ്റവും അടുത്തുള്ള സ്ഥലത്തു നടക്കുന്ന ക്യാമ്പുകളിൽ സേവനം ചെയ്തു സഹായിക്കുകയോ / മറ്റു തരത്തിലുള്ള സഹായങ്ങൾ എത്തിക്കുവാൻ കഴിയുന്ന രീതിയിലോ പ്രവർത്തിക്കാവുന്നതാണ്.

'അമ്മ'യിൽ നിന്നും ഇന്ന് വീണ്ടും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് 40 ലക്ഷം കൂടെ കൊടുത്തു. ഇപ്പോൾ മൊത്തം 50 ലക്ഷം നൽകാൻ കഴിഞ്ഞിട്ടുണ്ട്. കൂടാതെ വ്യക്തിപരമായി നല്കാവുന്നതും നൽകികൊണ്ടിരിക്കുന്നുണ്ട്. സഹകരിക്കുക, നന്ദി.

ജനറൽ സെക്രട്ടറി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP