Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരളം അനുഭവിക്കുന്ന മഹായാതനയുടെ ഉത്തരവാദിത്വത്തിൽ നിന്നും മുഖ്യമന്ത്രി, അങ്ങേയ്ക്കും ഒഴിഞ്ഞ് മാറാൻ കഴിയില്ല; രക്ഷിക്കാൻ എത്തിയ പട്ടാളക്കാർ വില്ലേജ് ഓഫീസർമാരുടെ ഉത്തരവിന് വേണ്ടി കാത്ത് നിന്നാൽ എങ്ങനെ ഫലം ലഭിക്കും? മീൻ പിടിക്കുന്ന ബോട്ടുകൾ ഉപയോഗിച്ച് സൈന്യം രക്ഷിക്കണമെന്ന് പറയുന്നത് എത്ര ബാലിശമാണ്? രക്ഷാപ്രവർത്തനത്തിന്റെ ചുമതല പട്ടാളത്തെ ഏൽപ്പിച്ചാൽ ആകാശം ഇടിഞ്ഞ് വീഴുമോ?

കേരളം അനുഭവിക്കുന്ന മഹായാതനയുടെ ഉത്തരവാദിത്വത്തിൽ നിന്നും മുഖ്യമന്ത്രി, അങ്ങേയ്ക്കും ഒഴിഞ്ഞ് മാറാൻ കഴിയില്ല; രക്ഷിക്കാൻ എത്തിയ പട്ടാളക്കാർ വില്ലേജ് ഓഫീസർമാരുടെ ഉത്തരവിന് വേണ്ടി കാത്ത് നിന്നാൽ എങ്ങനെ ഫലം ലഭിക്കും? മീൻ പിടിക്കുന്ന ബോട്ടുകൾ ഉപയോഗിച്ച് സൈന്യം രക്ഷിക്കണമെന്ന് പറയുന്നത് എത്ര ബാലിശമാണ്? രക്ഷാപ്രവർത്തനത്തിന്റെ ചുമതല പട്ടാളത്തെ ഏൽപ്പിച്ചാൽ ആകാശം ഇടിഞ്ഞ് വീഴുമോ?

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കേരളം അതിന്റെ ചിത്രത്തിലെ ഏറ്റവും വലിയ പ്രകൃതിദുരന്തത്തെ നേരിടുകയാണ്. തൊണ്ണൂറുകളിൽ ഉണ്ടായ പ്രളയം എന്ന് മുൻഗാമികൾ പറയുന്നത് എന്താണെന്ന് നാം കണ്ടിട്ടില്ല. അന്നുണ്ടായതിനേക്കാൾ നാശം വരുത്തിയതാണ് ഇപ്പോഴത്തെ മഹാപ്രളയം. ഇത്രത്തോളം ഭീതി വിതച്ച മറ്റൊരു ദുരന്തം ഉണ്ടായിട്ടില്ല. ഓരോ ദിവസവും ദുരന്തത്തിന്റെ മുഖം മാറുകയായിരുന്നു. ആദ്യ ദിവസങ്ങളിൽ പെരിയാറും ഇടുക്കിയുമാണ് കേരളത്തെ ഭയപ്പെടുത്തിയതെങ്കിൽ മലപ്പുറവും വയനാടും ചാലക്കുടിയും പമ്പാറുമൊക്കെ ഇപ്പോൾ ദുരന്തത്തിന്റെ പേടിസ്വപ്‌നങ്ങളായി കടന്നുപോയ ദിവസങ്ങളാണ് ഉണ്ടായത്.

ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ എന്ന ചെറുപട്ടണമാണ് വലിയ ദുരന്തത്തെ അഭിമുഖീകരിക്കുന്നത്. അവിടുത്തെ എംഎൽഎയായ ഭരിക്കുന്ന പാർട്ടിയുടെ എംഎൽഎയായ സജി ചെറിയാൻ പറയുകയാണ് എന്റെ ജനങ്ങളെ രക്ഷിക്കൂ.. എന്ന്. ഞങ്ങൾ മരിച്ചു കൊണ്ടിരിക്കയാണ്. ഹെലികോപ്ടർ അയക്കൂ.. ഞങ്ങളെ രക്ഷിക്കൂ എന്നാണ് അദ്ദേഹം പറഞ്ഞത്. ഞങ്ങളുടെ പ്രതിനിധി അവിടെ നടത്തിയ അന്വേഷണത്തിൽ വ്യക്തമാകുന്നത്. അവിടെ ചില ദാരുണായി മരണങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ്, സർക്കാർ ഇക്കാര്യം സ്ഥിരീകരിക്കുന്നില്ലെങ്കിലും.

ഇത്രയും വലിയൊരു പ്രകൃതിദുരന്തം നടക്കുമ്പോൾ ദുരിതാശ്വാസം നടത്തുന്ന സർക്കാറിന് വിമർശിക്കുക എന്നത് ഉചിതമല്ല എന്നറിയാം. എങ്കിലും പറയാതെ വയ്യ. ഈ ദുരന്തം ഇത്രയും കഠിനമായതിന്റെ ഉത്തരവാദിത്തം സർക്കാറിന് കൂടി ഉള്ളതാണ്. മനുഷ്യ നിയന്ത്രണത്തിന് സാധിക്കാത്ത വിധത്തിൽ കാര്യമല്ലെങ്കിൽ കൂടി എന്തുകൊണ്ടാണ് പ്രളയത്തെ മുൻകൂട്ടിക്കാണാനോ ആളുകളെ രക്ഷപെടുത്താൻ ശ്രമിക്കാത്തത് എന്നു ചോദ്യത്തിന് ഉത്തരം നൽകേണ്ടത് സർക്കാറിന് തന്നെയാണ്. പ്രകൃതി കലിതുള്ളി ഇറങ്ങിയപ്പോൾ പെരിയാറും പമ്പയാറും ചാലക്കുടിപ്പുഴയും കവിഞ്ഞൊഴുകിയപ്പോൾ കേരളത്തിന്റെ പ്രതിപക്ഷ നേതാവ് മനുഷ്യന് മനസാലാകുന്ന ഭാഷയിൽ പറഞ്ഞതാണ് സൈന്യത്തെ വിളിക്കൂ.. എന്ന്.

ഈ ദുരന്തത്തിന്റെ വ്യാപ്തി വിലയിരുത്താനോ മനസിലാക്കാനോ അത്ര എളുപ്പം സാധിച്ചെന്ന് വരില്ലെന്ന്. പട്ടാളത്തെ വിളിക്കൂ അവരെ നിയന്ത്രണം ഏൽപ്പിക്കൂ എന്ന് ചെന്നിത്തല അന്ന് പറഞ്ഞതാണ്. എന്നാൽ അന്ന് മുഖ്യമന്ത്രി അതിനെ പരിഹസിക്കുകയാണ് ചെയ്തത്. കേരളം താൻ ഭരിക്കുമ്പോൾ തന്റെ പൊലീസും തന്റെ ഫയർഫോഴ്‌സും കൂടി എല്ലാവരെയും രക്ഷിക്കും എന്ന അഹങ്കാരം കലർന്ന സമീപനമായിരുന്നു മുഖ്യമന്ത്രിയുടേത്. പ്രകൃതിയുടെ കരവിരുത് മനുഷ്യന്റെ നിയന്ത്രണങ്ങൾക്ക് അപ്പുറത്തേക്ക് മാറിയപ്പോൾ സർക്കാറിന്റെ ശ്രമങ്ങള്ൾ പരാജയപ്പെടുകയാണ്. എന്നാൽ, ഇത്രയും വലിയ പ്രകൃതി ദുരന്തത്തെ നേരിടാൻ പരിമിതമായ സൗകര്യങ്ങൾ കൊണ്ട് ഒരു സംസ്ഥാനത്തിന് സാധിക്കില്ലെന്ന സത്യം ഇനിയെങ്കിലും അംഗീകരിക്കണം. എന്തുകൊണ്ടാണ് കുട്ടനാട്ടിലെയും പന്തളത്തെയും അടക്കം കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാൻ സാധിക്കാത്തത് എന്ന ചോദ്യത്തിന് ഒരു ഉത്തരമുണ്ട്.

ദുരന്ത നിവാരണപ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കാനോ അതിനെ ഏകോപിപ്പിക്കാനോ ഒരു സംവിധാനം ഇവിടെ ഇല്ലെന്ന്. ഔദ്യോഗികമായി ദുരന്തനിവാരണ തലവൻ മുഖ്യമന്ത്രിയും റവന്യൂ വകുപ്പിന്റെ കീഴിലെ ഉദ്യോഗസ്ഥനവുമാണ്. ജില്ലാ കലക്ടർമാരും ആർഡിഒമാരും തഹസിൽദാർമാരുമാണ് ദുരിതാശ്വാസ പ്രവർത്തനം ഏകോപിപ്പിക്കേണ്ടത്. എന്നാൽ, ഇവർ പത്ത് മണിക്ക് വന്ന് അഞ്ച് മണിക്ക് പോകുന്ന ഉദ്യോഗസ്ഥരാണെന്ന് ഓർക്കേണ്ടതുണ്ട്. ഇവരാണ് സൈനികർക്ക് വിവരം കൊടുക്കേണ്ടത്. എന്നാൽ, ദുരന്തനിവാരണ അതോരിറ്റികൾക്കൊപ്പം നിന്ന് സഹായം ചെയ്തു കൊടുക്കുക മാത്രമായിരുന്നു സൈന്യം ചെയ്തത്. ചുരുക്കത്തിൽ തഹസിൽദാർമാർ കൊടുത്ത നിർദ്ദേശം നടപ്പിലാക്കുകയാണ് സൈന്യം ചെയ്തത്. ഇത് രക്ഷാപ്രവർത്തനത്തിന്റെ ഏകോപനത്തെ ബാധിച്ചു. ഇൻസ്റ്റന്റ് റെസ്‌പോൺസിന്റെ പൂർണരൂപം കാണാൻ വീഡിയോ കാണുക..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP