Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരളത്തിലെ മഴക്കെടുതി; നീനാ കൈരളി അസോസിയേഷൻ ഓണാഘോഷങ്ങൾ ഒഴിവാക്കി

കേരളത്തിലെ മഴക്കെടുതി; നീനാ കൈരളി അസോസിയേഷൻ ഓണാഘോഷങ്ങൾ ഒഴിവാക്കി

മാനുവൽ ജോബി

നീനാ : കേരളത്തിലെ പ്രളയക്കെടുതികൾ മൂലം ദുരിതമനുഭവിക്കുന്ന സഹോദരങ്ങളോട് ഐക്യദാർഢ്യം പ്രകടിപിച്ച് കൗണ്ടി ടിപ്പററിയിലെനീനാ കൈരളി അസോസിയേഷൻ ഓഗസ്റ്റ് 25 ന് നടത്താൻ നിശ്ചയിച്ചിരുന്ന ഓണാഘോഷം ഒഴിവാക്കി.അസോസിയേഷൻ അംഗങ്ങളെ നാല് ഗ്രൂപ്പുകളാക്കി തിരിച്ച് വാശിയേറിയ കായികമത്സരങ്ങൾ നടന്നുവരികയിരുന്നു.

കേരളത്തിലെ വെള്ളപ്പൊക്കദുരന്തത്തിന്റെ വ്യാപ്തി അറിഞ്ഞതോടെ തുടർന്നുള്ള കായികമത്സരങ്ങളും,ഓണാഘോഷങ്ങളും ഒഴിവാക്കാൻ തീരുമാനിക്കുകയായിരുന്നു .വെള്ളപ്പാച്ചിലിൽ എല്ലാം നഷ്ടപ്പെട്ട സഹോദരങ്ങൾക്ക് തങ്ങളാൽ ആവുംവിധം സഹായം നൽകുന്നതിനായി ഓണാഘോഷത്തിനായ് സമാഹരിക്കാൻ തീരുമാനിച്ച തുക ഉൾപ്പെടെ നല്ലൊരു തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാനൊരുങ്ങുകയാണ് നീനാ മലയാളികൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP