Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ദുരന്തബാധിതരുടെ കണ്ണീരൊപ്പുവാൻ കൈകോർക്കുക;. കെ. എം. വർഗീസ്

ദുരന്തബാധിതരുടെ കണ്ണീരൊപ്പുവാൻ കൈകോർക്കുക;. കെ. എം. വർഗീസ്

ദോഹ: പ്രളയക്കെടുതി ദുരന്തം വിതച്ച് കേരളമൊന്നടങ്കം ആശങ്കയുടെ മുൾമുനയിൽ നിൽക്കുമ്പോൾ ദുരന്തബാധിതരുടെ കണ്ണീരൊപ്പുവാൻ കൈകോർക്കുക എന്നതാണ് ഏറ്റവും വലിയ പുണ്യമെന്ന് ഖത്തറിലെ ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽ കൗൺസിൽ പ്രസിഡണ്ട് കെ. എം. വർഗീസ് അഭിപ്രായപ്പെട്ടു. മീഡിയ പ്ളസ് പ്രസിദ്ധീകരിച്ച പെരുന്നാൾ നിലാവ് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യരെ ഒന്നിപ്പിക്കാനും സൗഹാർദ്ധത്തോടെയുള്ള സഹവർതിത്വത്തിന് സജ്ജരാക്കാനുമാണ് ഓരോ ആഘോഷവും ഉദ്ദേശിക്കുന്നത്. ദുരിതങ്ങളും പ്രതിസന്ധികളും കൂടുതൽ നല്ല മനസും ചിന്തയുമുള്ള സമൂഹത്തിന്റെ സൃഷ്ടിപ്പിനാണ് കാരണമാവേണ്ടത്.

ഡ്രീം ഫൈവ് കമ്പനി ജനറൽ മാനേജർ മുഹമ്മദ് അബ്ദുൽ നാസർ പെരുന്നാൾ നിലാവിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങി. ആഘോഷങ്ങളും വിശേഷാവസരങ്ങളും സമൂഹത്തെ കൂടുതൽ കരുത്തരാക്കുവാനും മാനവികതയുടെ വികാരം അടടാളപ്പെടുത്തുവാനും സഹായകമാകുമെന്ന് ആദ്യ പ്രതി സ്വീകരിച്ച് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

മതജാതി രാഷ്ട്രീയ ചിന്തകൾക്കതീതമായി കേരളീയ സമൂഹം ഒറ്റക്കെട്ടായി പ്രളയക്കെടുതി നേരിടുന്നതെന്നും ഓണവും ബക്രീദും ഉദ്ഘോഷിക്കുന്ന ഏകമാനവികതുടേയും സ്നേഹത്തിന്റേയും ശക്തമായ പരിസരമാണ് കാണുന്നതെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച മീഡിയ പ്ളസ് സി. ഇ. ഒ. ഡോ.അമാനുല്ല വടക്കാങ്ങര പറഞ്ഞു.

പ്രകൃതിയോടും സമസൃഷ്ടികളോടും മനുഷ്യൻ വികൃതമായി പെരുമാറുമ്പോഴാണ് ദുരന്തങ്ങളുടെ പെരുമഴകളുണ്ടാകുന്മനതെന്നും ഇത്തരം പ്രതിസന്ധികൾ ശരിയായ തിരിച്ചറിവും പശ്ചാത്താപവുമാണ് സമ്മാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞേു. യൂനിമണി മാർക്കറ്റിങ് മാനേജർ നിഷാദ് കോട്ടംപുലാൻ സംസാരിച്ചു. കൽക്കോൺ മാർക്കറ്റിങ് മാനേജർ മുഹമ്മദ് സലീം, സാൻഫോർഡ് മാർക്കറ്റിങ് മാനേജർ ഷെർലി ഫിലിപ് , ശിഹാബ് മങ്കട എന്നിവർ സംബന്ധിച്ചു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP