Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഹെലികോപ്ടറും ബോട്ടുകളും വന്നാൽ കയറണം; പേടിയോ മടിയോ കാണിക്കരുതെന്നും മുഖ്യമന്ത്രി; പല സ്ഥലങ്ങളിലും ഹെലികോപ്ടർ കാലിയായി മടങ്ങി

ഹെലികോപ്ടറും ബോട്ടുകളും വന്നാൽ കയറണം; പേടിയോ മടിയോ കാണിക്കരുതെന്നും മുഖ്യമന്ത്രി; പല സ്ഥലങ്ങളിലും ഹെലികോപ്ടർ കാലിയായി മടങ്ങി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: രക്ഷാപ്രവർത്തനം പുരോഗമിക്കുമ്പോഴും പല ആളുകളും ബോട്ടുകളിലും ഹെലികോപ്റ്ററുകളിലും കയറാതെ വീട്ടിൽ തന്നെ തങ്ങാനുള്ള പ്രവണ കാണിക്കുന്നതായി രക്ഷാപ്രവർത്തകർ അറിയിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് പറഞ്ഞു. അതിനാൽ ദയവു ചെയ്ത് എല്ലാവരും രക്ഷാപ്രവർത്തകരോടെ സഹകരിക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. രക്ഷാപ്രവർത്തകരുടെ സമയവും മറ്റൊരാൾക്ക് രക്ഷപ്പെടാനുള്ള സമയവും ആരും നഷ്ടപ്പെടുത്തരുത് എന്നും അദ്ദേഹം പറഞ്ഞു.

പ്രളയത്തിൽ ഒറ്റപ്പെട്ടു പോയവരെ സുരക്ഷിതമായി പുറത്തെത്തിക്കുന്നതിനാണ് പ്രാധാന്യം നൽകുന്നത്. ഹെലികോപ്റ്റർ, ബോട്ട് തുടങ്ങിയവ ഉപയോഗിച്ച് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേയ്ക്ക് മാറ്റാനുള്ള ശ്രമം തുടരുന്നു. യുദ്ധകാല അടിസ്ഥാനത്തിൽ സാധ്യമായ എല്ലാവഴികളും തേടുന്നുണ്ട്. നിരവധി പേരെ രക്ഷപ്പെടുത്തി എന്നും അദ്ദേഹം അറിയിച്ചു. ചെങ്ങന്നൂരിൽ ദുരന്തമുഖത്ത് എത്തിയ നാവികസേനയുടെ 70 പേർ കൊള്ളുന്ന ഹെലികോപ്ടറിലേക്ക് കയറാൻ പേടിയും മടിയും കാണിച്ചതോടെ 3 പേർ മാത്രമായിട്ടാണ് ഹെലികോപ്റ്റർ മടങ്ങിയത്. രക്ഷാപ്രവർത്തനത്തിനായി കൂടുതൽ ഹെലികോപ്ടറുകൾ എത്തുന്നുണ്ട്.


Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP