Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

'ഞാൻ ദൈവത്തെ തിരിച്ചറിഞ്ഞ നിമിഷങ്ങളാണ് കടന്ന് പോയത് എല്ലാവരോടും നന്ദി' ; ' പൂർണ ഗർഭിണിയായ തന്റെ ഭാര്യ രേഷ്മ ഇപ്പോൾ സുരക്ഷിതയാണ്'; പ്രളയ ദുരിതത്തിൽപെട്ട തന്റെ ഭാര്യ സുരക്ഷിതയെന്നറിയിച്ച് ചെന്നൈയിലെ ഷൂട്ടിങ് സെറ്റിൽ നിന്നും നടൻ അപ്പാനി ശരത്തിന്റെ സന്ദേശം

'ഞാൻ ദൈവത്തെ തിരിച്ചറിഞ്ഞ നിമിഷങ്ങളാണ് കടന്ന് പോയത് എല്ലാവരോടും നന്ദി' ; ' പൂർണ ഗർഭിണിയായ തന്റെ ഭാര്യ രേഷ്മ ഇപ്പോൾ സുരക്ഷിതയാണ്'; പ്രളയ ദുരിതത്തിൽപെട്ട തന്റെ ഭാര്യ സുരക്ഷിതയെന്നറിയിച്ച് ചെന്നൈയിലെ ഷൂട്ടിങ് സെറ്റിൽ നിന്നും നടൻ അപ്പാനി ശരത്തിന്റെ സന്ദേശം

മറുനാടൻ ഡെസ്‌ക്‌

പ്രളയക്കെടുതിയിൽ കുടുങ്ങിയ പൂർണ്ണ ഗർഭിണി കൂടിയായ തന്റെ ഭാര്യ സുരക്ഷിതയെന്നറിയിച്ച് നടൻ അപ്പാനി ശരത്ത്. ശക്തമായ മഴ മൂലം കേരളത്തിൽ പ്രളയം ഏറി വരുന്ന സമയത്ത് ഗർഭിണിയായ തന്റെ ഭാര്യയേയും കുടുംബത്തേയും രക്ഷിക്കണമെന്ന് ശരത്ത് ഫേസ്‌ബുക്കിലൂടെ സഹായം അഭ്യർത്ഥിച്ചിരുന്നു. സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ചെന്നൈയിൽ പോയതായിരുന്നു ശരത്ത്. അതിനിടെ നാട്ടിലേക്ക് വരാൻ സാധിക്കാത്ത വിധം അവിടെ കുടുങ്ങി. ആദ്യ ദിവസങ്ങിൽ കുടുംബവുമായി ഫോണിൽ ബന്ധപ്പെടാൻ കഴിയാതെ ഏറെ ബുദ്ധിമുട്ടി. ഭാര്യ രേഷ്മയും കുടുംബവും ഇപ്പോൾ നൂറനാട് എന്ന സ്ഥലത്താണ് കഴിയുന്നതെന്നും അവരോട് ഫോണിൽ സംസാരിച്ചിരുന്നുവെന്നും അപ്പാനി ശരത്ത് പറഞ്ഞു.

'രേഷ്മ വിളിച്ചു സംസാരിച്ചിരുന്നു. അവർ ഇപ്പോൾ നൂറനാട് എന്ന സ്ഥലത്താണുള്ളത്. അവിടെ സുരക്ഷിതമാണെന്നാണ് പറയുന്നത്. അവൾക്കിപ്പോൾ ചെറിയ ഇൻഫക്ഷൻ അല്ലാതെ മറ്റു കാര്യമായ ആരോഗ്യ പ്രശ്നങ്ങളൊന്നും ഇല്ല. അത് ഇടയ്ക്ക് വരാറുള്ളതാണ്. ഞാൻ തിരുവനന്തപുരത്തേക്ക് വരുന്നുണ്ട്. ഇതോടെ എനിക്കൊരു കാര്യം മനസിലായി. ദൈവം എന്ന് പറഞ്ഞാൽ അത് മനുഷ്യർ തന്നെയാണ്. ഞാൻ ദൈവത്തെ തിരിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു കഴിഞ്ഞു പോയത്, എല്ലാവരോടും നന്ദിയുണ്ട്'.ഇത് ദൈവം മനുഷ്യരെ പഠിപ്പിച്ച വലിയ പാഠമാണ്. അവനവന് വരുമ്പോഴെ ദുരന്തങ്ങളുടെ ആഴം മനസിലാകൂ. എന്തിനാണ് ഇനിയും മതത്തിന്റെയും ജാതിയുടെയും പേരിലെല്ലാം തല്ലുകൂടുന്നത്. അമ്പലത്തിൽ തന്നെ പോകുന്നത് എന്തിനാണ്. നമ്മൾ മനുഷ്യർ തന്നെ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും പൂജിക്കണം. ഓരോ മനുഷ്യനിലും ദൈവമുണ്ട്.

എന്റെയും രേഷ്മയുടെയും വലിയ സ്വപ്നമായിരുന്നു ഞങ്ങളുടെ കുഞ്ഞ്. അതിനെ തിരിച്ചു തന്നത് ഈ ജനങ്ങളാണ്. അതുകൊണ്ടു തന്നെ എന്നാലാവുന്നത് ഒരാൾക്കെങ്കിൽ ഒരാൾക്ക് ഉപകാരം ചെയ്യാനാകുന്ന എന്തെങ്കിലും എനിക്ക് ചെയ്യണം. ഇതൊന്നും പറഞ്ഞു ചെയ്യേണ്ടതല്ലെന്ന് എനിക്കറിയാം. പക്ഷെ ഞാൻ പറയുകയാണ്. അങ്ങനെ ചെയ്തില്ലെങ്കിൽ ഞാനെന്റെ കുഞ്ഞിനോട് ചെയ്യുന്ന തെറ്റാകും അത്. ഇവിടെ നിന്ന് എത്രയും പെട്ടെന്ന് നാട്ടിലേക്ക് വരാനുള്ള ഒരുക്കത്തിലാണ് ഞാൻ, എന്റെ ഭാര്യയെ കാണാൻ. വീണ്ടും പറയുന്നു സഹായിച്ച ഓരോ മനുഷ്യർക്കും ഉള്ളു നിറഞ്ഞു നന്ദി പറയുന്നു. എത്ര നന്ദി പറഞ്ഞാലും മതിയാകില്ല'. ശരത് പറഞ്ഞു.

പ്രളയം ഏറ്റവും രൂക്ഷമായ ചെങ്ങന്നൂരിലായിരുന്നു ശരത്തിന്റെ ഭാര്യ രേഷ്മയും കുടുംബവും. ഒൻപത് മാസം ഗർഭിണിയായ തന്റെ ഭാര്യയും കുടുംബവും വെള്ളപ്പൊക്കത്തെത്തുടർന്ന് വീട് മാറിയിരുന്നുവെന്നും എന്നാൽ പിന്നീടങ്ങോട്ട് വിവരങ്ങൾ ഒന്നും അറിയാൻ സാധിച്ചിരുന്നില്ലെന്നും അവരെ കണ്ടെത്താൻ സഹായിക്കണമെന്നും ശരത് ഫേസ്‌ബുക്ക് വിഡീയോയിലൂടെ അഭ്യർത്ഥിച്ചിരുന്നു. താൻ ചെന്നൈയിൽ ഷൂട്ടിങ്ങിലായിരുന്നുവെന്നും ഷൂട്ടിങ് കഴിഞ്ഞിട്ടും തനിക്ക് നാട്ടിലേക്ക് വരാനാകുന്നില്ലെന്നും ശരത് പറഞ്ഞിരുന്നു. 'മാന്നാർ ആണ് രേഷ്മയുടെ വീട്. അവിടെ വെള്ളം കയറിയപ്പോഴാണ് അവരെ അവിടെ നിന്നും മാറ്റിയത. വെള്ളം കയറില്ലെന്ന് കരുതിയ ചെങ്ങന്നൂർ വെണ്മണി എന്ന സ്ഥലത്തേക്കായിരുന്നു അവരെ മാറ്റിയത്. പക്ഷെ അവിടെയും വെള്ളം കയറി. അവൾ ഒൻപതു മാസം ഗർഭിണിയാണ്. അതാണ് എന്റെ പേടി. ഞാൻ കൂടെയില്ല, എനിക്കറിയില്ല എന്ത് ചെയ്യണമെന്ന്. ആരെങ്കിലും എന്തെങ്കിലും വിവരം കിട്ടിയാൽ എന്നെ അറിയിക്കണം.'ശരത് ഫേസ്‌ബുക്ക് ലൈവിൽ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP