Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

'എനിക്ക് വേണ്ടിയിരുന്നത് ഗൗരവിന്റെ കുഞ്ഞിനെയാണ് '; ഭർത്താവ് അപകടത്തിൽ മരിച്ച് മൂന്ന് വർഷങ്ങൾക്ക് ശേഷം സുപ്രിയ അമ്മയായി; കുഞ്ഞുണ്ടായത് ഭർത്താവിന്റെ ചരമ വാർഷികത്തിന്റെ അന്ന്; ആരോഗ്യ രംഗത്ത് വൻ നാഴിക കല്ല് സൃഷ്ടിച്ച് ഡോ. ഫിറൂസ പരീഖും സംഘവും

'എനിക്ക് വേണ്ടിയിരുന്നത് ഗൗരവിന്റെ കുഞ്ഞിനെയാണ് '; ഭർത്താവ് അപകടത്തിൽ മരിച്ച് മൂന്ന് വർഷങ്ങൾക്ക് ശേഷം സുപ്രിയ അമ്മയായി; കുഞ്ഞുണ്ടായത് ഭർത്താവിന്റെ ചരമ വാർഷികത്തിന്റെ അന്ന്; ആരോഗ്യ രംഗത്ത് വൻ നാഴിക കല്ല് സൃഷ്ടിച്ച് ഡോ. ഫിറൂസ പരീഖും സംഘവും

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ഭർത്താവിനെ നഷ്ടപ്പെട്ട് മൂന്ന് വർഷങ്ങൾക്ക് ശേഷം അമ്മയായ സന്തോഷത്തിലാണ് സുപ്രിയ ജെയിൻ. ജാസ് ലോക്ക് ആശുപത്രിയിലാണ് ലോകത്തെ അത്ഭുതപ്പെടുത്തിയ സംഭവമുണ്ടായത്. ആധുനിക ചികിത്സാ രംഗത്ത് വൻ നാഴിക കല്ലാണ് ഇതോടെ ഉണ്ടായിരിക്കുന്നത്. ബെംഗളൂരുവിൽ ജോലി ചെയ്ത് വരവേയാണ് മൂന്ന് വർഷങ്ങൾക്ക് മുൻപ് മാർക്കറ്റിങ് കൺസൾറ്റന്റായ സുപ്രിയ ജെയിനിന് ഭർത്താവ് ഗൗരവിനെ നഷ്ടമായത്. വിവാഹം കഴിഞ്ഞ് അഞ്ചു വർഷം തികയുന്ന സമയത്താണ് ഇവർ കുഞ്ഞിന് വേണ്ടി തയ്യാറെടുത്ത്.അപ്പോഴേയ്ക്കും ഇവർക്ക് ചികിത്സ തേടേണ്ടി വന്നിരുന്നു.

കൃത്രിമ ഗർഭധാരണം വഴി ഒരു കുഞ്ഞിന് വേണ്ടി തയ്യാറെടുക്കവേയാണ് ഹൂബ്ലിയിൽ വച്ച് കാർ അപകടത്തിൽ 2015 ആഗസ്റ്റിൽ ഗൗരവ് മരിക്കുന്നത്. ഭർത്താവിന്റെ മരണത്തോടെ സുപ്രിയ തകർന്ന് പോയിരുന്നു. കുറച്ച് മാസങ്ങൾക്ക് ശേഷം സുപ്രിയ ഒരു തീരുമാനമെടുത്തു. ഗൗരവിന്റെ കുഞ്ഞിന് ജന്മം നൽകണം. അതിനായി മുംബൈയിലെ ഡോ. ഫിറൂസ പരീഖിനെ സമീപിച്ചു. ബെംഗലൂരുവിൽ വച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന ഗൗരവിന്റെ ബീജത്തിൽ നിന്നും ഒരു കുഞ്ഞ് എന്നത് ഏറെ ശ്രമകരമായ ദൗത്യമായിരുന്നു. നിരവധി തവണ പരീക്ഷിച്ചിട്ടും വിജയം കണ്ടില്ല. മറ്റൊരു അണ്ഡവുമായി ഗൗരവിന്റെ ബീജം യോജിപ്പിച്ചു കൊണ്ടുള്ള പരീക്ഷണം ഒടുവിൽ വിജയം കണ്ടു.

എല്ലാ വർഷവും ഗൗരവിന്റെ ചരമ വാർഷികത്തിന്റെ അന്ന് സുപ്രിയ ബെംഗലൂരുവിൽ നിന്നും യാത്ര പുറപ്പെടാറുണ്ട്. ഇത്തവണ ബാലിയിലേക്കായിരുന്നു യാത്ര. ഭർത്താവിന്റെ മൂന്നാം ചരമ വാർഷികത്തിന് മുൻേപ ആ കോൾ വന്നിരുന്നു. സുപ്രിയയ്ക്ക് ഒരു ആൺ കുഞ്ഞ്. ഫോൺ സന്ദേശം എത്തിയയുടൻ ബാലിയിൽ നിന്നും സുപ്രിയ ഉടനടി നാട്ടിലേക്ക് വിമാനം കയറി. ' കുഞ്ഞ് അവന്റെ അച്ഛനെ പോലെ തന്നെയിരിക്കുന്നു, എനിക്ക് വേണ്ടത് ഒരു കുഞ്ഞിനെയായിരുന്നില്ല, ഗൗരവിന്റെ കുഞ്ഞിനെയായിരുന്നു. സ്വന്തം രക്തത്തിൽ ഒരു കുഞ്ഞ് എന്നത് പോലെ തന്നെ ഞങ്ങളുടെ ആഗ്രഹമാണ് ഒരു കുഞ്ഞിനെ എടുത്ത് വളർത്തുക എന്നത്' സുപ്രിയ നിറ കണ്ണുകളോടെ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP