Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കലിതുള്ളി വന്ന പ്രളയജലത്തിന് മുന്നിൽ അവർ പതറിയില്ല; പത്തു മാസം മാത്രം പ്രായമായ പിഞ്ചു പൈതലും സുരക്ഷയുടെ ആ കരങ്ങളിൽ ഭദ്രം; കടങ്ങല്ലൂരിൽ കോസ്റ്റ് ഗാർഡ് നടത്തിയ രക്ഷാപ്രവർത്തനത്തിന്റെ ദൃശ്യങ്ങൾ ട്വിറ്ററിൽ പങ്കു വച്ച് അധികൃതർ; നിറ കൈയടിയോടെ മലയാളക്കരയുടെ അഭിനന്ദനം

കലിതുള്ളി വന്ന പ്രളയജലത്തിന് മുന്നിൽ അവർ പതറിയില്ല; പത്തു മാസം മാത്രം പ്രായമായ പിഞ്ചു പൈതലും  സുരക്ഷയുടെ ആ കരങ്ങളിൽ ഭദ്രം; കടങ്ങല്ലൂരിൽ കോസ്റ്റ് ഗാർഡ് നടത്തിയ രക്ഷാപ്രവർത്തനത്തിന്റെ ദൃശ്യങ്ങൾ ട്വിറ്ററിൽ പങ്കു വച്ച് അധികൃതർ; നിറ കൈയടിയോടെ മലയാളക്കരയുടെ അഭിനന്ദനം

മറുനാടൻ ഡെസ്‌ക്‌

കടങ്ങല്ലൂർ: കലിതുള്ളി വന്ന പ്രളയ ജലത്തിന് മുന്നിൽ എന്ത് ചെയ്യുമെന്ന് കരുതി അവർ പകച്ചു നിന്നില്ല. കുത്തൊഴുക്കിനിടയിലും രക്ഷാപ്രവർത്തനത്തിന് അവർ ധൈര്യപൂർവ്വം മുന്നിൽ തന്നെ നിന്നു. കനത്ത മഴ ഏറെ രൂക്ഷമായി ബാധിച്ച പ്രദേശമായിരുന്നു കടങ്ങല്ലൂർ. ആലുവയ്ക്ക് സമീപമുള്ള ഈ പ്രദേശത്ത് വീടുകളിലും മറ്റ് കെട്ടിടങ്ങളിലും നിരവധി പേരാണ് ഒറ്റപ്പെട്ട് പോയത്. ഇവരെ അതി സാഹസികമായാണ് കോസ്റ്റ് ഗാർഡ് രക്ഷിച്ചെടുത്തത്. ഇതിന്റെ ദൃശ്യങ്ങളും സമൂഹ മാധ്യമത്തിൽ വൈറലാണ്.

കടങ്ങല്ലൂരിലെ രക്ഷാപ്രവർത്തനങ്ങളിൽ ഇന്ത്യൻ കോസ്റ്റ്ഗാർഡും സജീവമായി പങ്കെടുത്തിരുന്നു. ഹെലികോപ്റ്ററുകളും ബോട്ടുകളും ഉപയോഗിച്ചായിരുന്നു കോസ്റ്റ് ഗാർഡിന്റെ രക്ഷാപ്രവർത്തനം. ഈസ്റ്റ് കടങ്ങല്ലൂരിൽ വീടുകളിൽ കുടുങ്ങിപ്പോയ 127 പേരെ കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തിയെന്നാണ് ഇന്ത്യൻ കോസ്റ്റ് ഗാർഡ് ട്വിറ്ററിലൂടെ അറിയിച്ചത്.

വെറും പത്ത് ദിവസം പ്രായമായ കുഞ്ഞും ഇതിൽ ഉൾപ്പെടുന്നു. കുഞ്ഞിനെ വീടിന്റെ രണ്ടാംനിലയിൽ നിന്ന് കരുതലോടെ പുറത്തെത്തിക്കുന്ന വീഡിയോയും ഇന്ത്യൻ കോസ്റ്റ് ഗാർഡ് പുറത്തുവിട്ടിട്ടുണ്ട്. ഇതോടൊപ്പം രക്ഷാപ്രവർത്തനത്തിന്റെ മറ്റു വീഡിയോകളും ഇന്ത്യൻ കോസ്റ്റ് ഗാർഡ് ട്വീറ്റ് ചെയ്തിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP