Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ജാതിയും മതവുമല്ല ഈ ദുരിതാശ്വാസ ക്യാമ്പുകൾ മനുഷ്യത്വമാണ് പൂക്കുന്നത്; ഫിദ ചാരിറ്റബിൾ ഫൗണ്ടേഷൻ ക്യാമ്പിലെ സ്‌നേഹമൂറുന്ന കാഴ്ചകൾ ഒരു പ്രതീകമാണ്; നന്മവറ്റാത്ത മനുഷ്യർ നമുക്ക് ആത്മവിശ്വാസമേകുന്നു

ജാതിയും മതവുമല്ല ഈ ദുരിതാശ്വാസ ക്യാമ്പുകൾ മനുഷ്യത്വമാണ് പൂക്കുന്നത്; ഫിദ ചാരിറ്റബിൾ ഫൗണ്ടേഷൻ ക്യാമ്പിലെ സ്‌നേഹമൂറുന്ന കാഴ്ചകൾ ഒരു പ്രതീകമാണ്; നന്മവറ്റാത്ത മനുഷ്യർ നമുക്ക് ആത്മവിശ്വാസമേകുന്നു

മറുനാടൻ ഡെസ്‌ക്‌

കൊച്ചി:പ്രളയക്കെടുതിയിൽ സർവവും നഷ്ടപ്പെട്ടവർക്ക്, ദുരിതാശ്വാസ പ്രവർത്തകർ നൽകുന്ന ആശ്വാസം എത്ര വലുതാണെന്ന് വ്യക്തമാക്കുകയാണ് എറണാകുളം ചെരാനല്ലൂരിലെ ഫിദാ ചാരിറ്റബിൾ ട്രസ്റ്റിൽ നിന്നുള്ള കാഴ്ചകൾ. പ്രളയക്കെടുതിയിൽ ദുരിതാശ്വാസ ക്യാമ്പുകളിലേക്കും ഭക്ഷണവും വസ്ത്രവും അവശ്യ വസ്തുക്കളും വിതരണം ചെയ്തും ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കിയും വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഇവിടെ നടന്നത് മാതൃകാപ്രവർത്തനമാണ്.

കെഎസ്എം ഷാജഹാൻ സഖാഫി കാക്കനാട് ചെയർമാനായ എറണാകുളം ചേരാനല്ലൂരിലെ ഫിദ ചാരിറ്റബിൾ ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ കാക്കനാട്ടെ ദുരിതാശ്വാസ ക്യാമ്പിലെ ദൃശ്യങ്ങളാണിത്. മഹാപ്രളയത്തിൽ വീടും കൃഷിയും വസ്ത്രവും പോലും നഷ്ടപ്പെട്ട് പകച്ചു നിന്ന ഇവരോരോരുത്തരെയും സ്‌നേഹത്തിന്റെ കരങ്ങളാൽ, ഒരു കുറവുമില്ലാതെ പരിപാലിച്ചത് മതവിദ്യാർത്ഥികളുടെ കൂട്ടായ്മയായ അശ് അരിയാ ദവാ സ്റ്റുഡന്റ്‌സ് വിംഗിൽ അടക്കമുള്ളവരാണ്. സ്വന്തം മക്കളോടെന്ന പോലെ ഈ വിദ്യാർത്ഥികളോട് സ്‌നേഹത്തോടെയാണദുരിതാശ്വാസ ക്യാമ്പുകളിലുള്ളവർ പെരുമാറുന്നത്.

 

തങ്ങൾക്ക് ലഭിച്ച സ്‌നേഹവും പരിചരണവും എത്രമേൽ വലുതായിരുന്നുവെന്ന് ദുരിതബാധിതരുടെ ഈ പ്രതികരണങ്ങളിൽ നിന്നുതന്നെ വ്യക്തം. ഇതുതന്നെയാണ് കേരളത്തിൽ ദുരിതാശ്വാസ ക്യാമ്പുകൾ ഒരുക്കുന്ന എല്ലാവരും സമൂഹത്തോടു ചെയ്യുന്ന നന്മ. മുമ്പ് റോഹിങ്ക്യൻ അഭയാർത്ഥികൾക്കും ഓഖി ദുരിതബാധിതർക്കും സഹായവുമായി ഫിദ ചാരിറ്റബിൾ ഫൗണ്ടേഷൻ രംഗത്തെത്തിയിരുന്നു. ഈ പ്രളയത്തിലും ഇരുപത്തഞ്ചോളം ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് എല്ലാ അവശ്യവസ്തുക്കളും ഫിദ ചാരിറ്റബിൾ ഫൗണ്ടേഷൻ ദിവസവും ലോറികളിൽ അയക്കുന്നുണ്ട്.

അശ് അരിയയിലെ പൂർവ വിദ്യാർത്ഥികളും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായെത്തിയിരുന്നു. എറണാകുളത്തിന് പുറമേ സഹായം ആവശ്യമുള്ള ആലപ്പുഴ, കോട്ടയം തുടങ്ങിയ ജില്ലകളിലും ഭക്ഷണം പുതപ്പ്, വസ്ത്രങ്ങൾ തുടങ്ങിയ എല്ലാ സൗകര്യങ്ങളും നൽകാൻ ഇവർ കർമ്മനിരതരായി 24 മണിക്കൂറും രംഗത്തുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP