Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സൈനികവേഷം ധരിച്ച് മുഖ്യമന്ത്രിയെ അപമാനിച്ച കെ.എസ്.ഉണ്ണി പത്തനംതിട്ട കടമ്മനിട്ട സ്വദേശി; ടെറിട്ടോറിയൽ ആർമിയിൽ നിന്ന് വിരമിച്ച ഇയാൾ ഇപ്പോൾ ജോലി ചെയ്യുന്നത് ഡിഫൻസ് സ്യെകൂരിറ്റി വിഭാഗത്തിൽ; കേസെടുത്തത് ആൾമാറാട്ടം പൊതുജനശല്യം എന്നീ വകുപ്പുകൾ ചുമത്തി; ഇത്തരം സംഭവങ്ങൾക്കെതിരേ കർശന നടപടിയുണ്ടാകുമെന്നു ഡിജിപി; സൈന്യത്തെക്കുറിച്ച് വ്യാജപ്രചാരണമുണ്ടായാൽ അറിയിക്കണമെന്ന് കാട്ടി വാട്സാപ്പ് നമ്പർ പ്രസിദ്ധീകരിച്ച് കരസേന

സൈനികവേഷം ധരിച്ച് മുഖ്യമന്ത്രിയെ അപമാനിച്ച കെ.എസ്.ഉണ്ണി പത്തനംതിട്ട കടമ്മനിട്ട സ്വദേശി; ടെറിട്ടോറിയൽ ആർമിയിൽ നിന്ന് വിരമിച്ച ഇയാൾ ഇപ്പോൾ ജോലി ചെയ്യുന്നത് ഡിഫൻസ് സ്യെകൂരിറ്റി വിഭാഗത്തിൽ; കേസെടുത്തത്  ആൾമാറാട്ടം പൊതുജനശല്യം എന്നീ വകുപ്പുകൾ ചുമത്തി; ഇത്തരം സംഭവങ്ങൾക്കെതിരേ കർശന നടപടിയുണ്ടാകുമെന്നു ഡിജിപി; സൈന്യത്തെക്കുറിച്ച് വ്യാജപ്രചാരണമുണ്ടായാൽ അറിയിക്കണമെന്ന് കാട്ടി വാട്സാപ്പ് നമ്പർ പ്രസിദ്ധീകരിച്ച് കരസേന

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സൈനിക വേഷം ധരിച്ച്, മുഖ്യമന്ത്രി പിണറായി വിജയനെയും ദുരിതാശ്വാസപ്രവർത്തനങ്ങളെയും അവഹേളിക്കുന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വീഡിയോ പോസ്റ്റ് ചെയ്തത് പത്തനംതിട്ട കടമ്മനിട്ട സ്വദേശിയായ കെ.എസ്. ഉണ്ണിയാണെന്ന് സൈബർ പൊലീസിന്റെ അന്വേഷണത്തിൽ വ്യക്തമായി. ആർമി ടെറിട്ടോറിയൽ ആർമിയിൽ നിന്ന് വിരമിച്ച ഇയാൾ ഡിഫെൻസ് സെക്യൂരിറ്റി കോർ വിഭാഗത്തിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നതെന്നാണ് സൂചന.

സൈനിക താവളങ്ങൾക്ക് സുരക്ഷാ നൽകുന്ന സംഘമാണ് ഇത്. അതുകൊണ്ടുതന്നെ ഇയാളെ സൈനികനായി കണക്കാക്കാൻ കഴിയില്ലെന്നാണ് പൊലീസ് പറയുന്നത്. ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചുവെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. ആൾമാറാട്ടം, പൊതുജനശല്യം എന്നീ കാര്യങ്ങൾക്ക് ഐപിസി 505, 118ഡി തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്തു. ഇത്തരം സംഭവങ്ങൾക്കെതിരേ കർശന നടപടിയുണ്ടാകുമെന്നു ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

മുഖ്യമന്ത്രിയെ ചോദ്യം ചെയ്തുകൊണ്ടു സൈനിക വേഷത്തിൽ ഒരാൾ സംസാരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാൽ ഇയാൾ സൈനികനല്ലെന്നു വ്യക്തമാക്കി കരസേന രംഗത്തെത്തി. ദുരിതാശ്വാസ പ്രവർത്തനങ്ങളെക്കുറിച്ചു തെറ്റിദ്ധാരണ പരത്തുന്നയാൾ സൈനികനല്ലെന്നു കരസേനാ അഡീഷണൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് പബ്ലിക് ഇൻഫർമേഷൻ അറിയിച്ചു. ഇപ്പോഴത്തെ ദുരിതത്തെ മറികടക്കാനാണ് ഇന്ത്യൻ സൈന്യം ഓരോ നിമിഷവും ശ്രമിക്കുന്നത്. ഇതിനിടയിൽ കരസേനയുടെ പേരിൽ തെറ്റിദ്ധാരണ നടത്തിയതു ശ്രദ്ധയിൽ പെട്ടു. ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കരുതെന്നും വ്യക്തമാക്കി. സൈന്യവുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങൾ ശ്രദ്ധയിൽപെട്ടാൽ 7290028579 എന്ന വാട്‌സാപ് നമ്പറിൽ വിവരം അറിയിക്കണമെന്നും നിർദ്ദേശമുണ്ട്.

ഞായറാഴ്ച രാവിലെയാണു വിവിധ ഗ്രൂപ്പുകളിൽ വീഡിയോ പ്രചരിച്ചത്. കേരളത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ സൈന്യത്തെ ഏൽപ്പിക്കണമെന്നാണ് ഇയാൾ ആവശ്യപ്പെട്ടത്. സംസ്ഥാന ഭരണം നഷ്ടമാകുമെന്നു ഭയന്നു പിണറായി വിജയനും കൂട്ടരും സൈന്യത്തെ വിളിക്കാത്തതാണെന്നും സൈന്യത്തിന്റെ പ്രവർത്തനങ്ങളെപ്പറ്റി സർക്കാരിന് ഒന്നുമറിയില്ലെന്നുമായിരുന്നു ഇയാളുടെ പ്രസ്താവന. രക്ഷാപ്രവർത്തനം പൂർണമായും സൈനികരെ ഏൽപ്പിക്കാനാവില്ലെന്നു പറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ വ്യക്തിപരമായി അധിക്ഷേപിച്ച ഇയാൾ സർക്കാരിനെതിരെ രൂക്ഷവിമർശനമാണ് ഉയർത്തിയത്.

ഇന്ത്യൻ സൈന്യത്തിന്റെ രണ്ടാം നിരയായായി കണക്കാക്കുന്ന ടെറിട്ടോറിയൽ ആർമി, എൻസിസിയെപ്പോലൊരു സന്നദ്ധ സംഘടനയാണ് പൊതുവെ പരിഗണിക്കപ്പെടുന്നത്. പരിശീലകാലാവധിയിലും പ്രത്യേക സേവനമുള്ളപ്പോളും മാത്രമാണ് ഇവർക്ക് ശമ്പളം ലഭിക്കുക. സിനിമാ നടൻ മോഹൻലാലിന് ലെഫ്റ്റനന്റ് കേണൽ പദവിയൊക്കെ ലഭിച്ചത് ടെറിട്ടോറിയിൽ ആർമിയിലൂടെയാണ്.അതുകൊണ്ടുതന്നെ കരസേനയുടെ ഭാഗാമായി പൊതുവെ ഇവരെ പരിഗണിക്കാറില്ല. ദൗത്യം ഇല്ലാത്തസമയത്ത് പട്ടാള യൂണിഫോം അണിയാനും അധികാരമില്ല. ഇവിടെ വിരമിച്ച ഉദ്യോഗസ്ഥാനാണ് പഴയ വേഷം കെട്ടിയതെന്നിരിക്കെ അത് സൈനിക അച്ചടക്കനടപടിക്കും വിധേയമാക്കാവുന്ന കുറ്റമാണെന്നാണ് പൊലീസ് പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP