Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വീട്ടുമുറ്റത്തുപോലം വെള്ളം കയറാത്തവർ കുടുംബസമേതം ക്യാമ്പിൽ വലിഞ്ഞുകയറി ആഹാരത്തിനും വസ്ത്രത്തിനും കടിപിടി; രാവിലെ വന്ന് സന്ധ്യയ്ക്ക് വീട്ടിൽ പോയി ഉറങ്ങുന്നവരും ക്യാമ്പിലെ അന്തേവാസികൾ; സർക്കാർ ദുരിതാശ്വാസ ക്യാമ്പുകളിൽ കയറിപ്പറ്റിയ അനർഹർ അർഹരേക്കാൾ ഏറെ; കൊല്ലം ജില്ലയിലെ ക്യാമ്പുകൾ സർക്കാർ കാശ് വിഴുങ്ങാൻ വേണ്ടി മാത്രം; ദുരിതാശ്വാസ ക്യാമ്പിലെ തട്ടിപ്പുകൾ ഇങ്ങനെ

വീട്ടുമുറ്റത്തുപോലം വെള്ളം കയറാത്തവർ കുടുംബസമേതം ക്യാമ്പിൽ വലിഞ്ഞുകയറി ആഹാരത്തിനും വസ്ത്രത്തിനും കടിപിടി; രാവിലെ വന്ന് സന്ധ്യയ്ക്ക് വീട്ടിൽ പോയി ഉറങ്ങുന്നവരും ക്യാമ്പിലെ അന്തേവാസികൾ; സർക്കാർ ദുരിതാശ്വാസ ക്യാമ്പുകളിൽ കയറിപ്പറ്റിയ അനർഹർ അർഹരേക്കാൾ ഏറെ; കൊല്ലം ജില്ലയിലെ ക്യാമ്പുകൾ സർക്കാർ കാശ് വിഴുങ്ങാൻ വേണ്ടി മാത്രം; ദുരിതാശ്വാസ ക്യാമ്പിലെ തട്ടിപ്പുകൾ ഇങ്ങനെ

ആർ പീയൂഷ്

തിരുവനന്തപുരം: കേരളം നേരിടുന്ന പ്രളയ ദുരന്തത്തിൽ ജനം നെട്ടോട്ടമോടുകയാണ്. നിരവധി ജീവനുകളും കോടിക്കണക്കിന് രൂപയുടെ നാശ നഷ്ടങ്ങളും ഉണ്ടായതിൽ നടുങ്ങി വിറച്ച് നിൽക്കുകയാണ് എല്ലാവരും. പ്രളയ ബാധിത പ്രദേശങ്ങളിൽ വീടുകളിൽ വെള്ളം കയറി മുങ്ങിയതിനെ തുടർന്ന് വിവധ സ്ഥലങ്ങളിലുള്ള ക്യാമ്പുകളിൽ അഭയം പ്രാപിച്ചിരിക്കുകയാണ് ലക്ഷക്കണക്കിന് ആളുകൾ. ഇതിനിടയിൽ ഈ ദുരന്തം മുതലെടുക്കുന്ന ആളുകളും കൂടുതലാണ്. കേരളത്തിൽ വെള്ളം കയറാത്ത സ്ഥലങ്ങളിലുള്ള ആളുകൾ ക്യാമ്പുകളിൽ പോയി വിഹിതം പറ്റുന്നതായിട്ടാണ് പുറത്ത് വരുന്ന വിവരങ്ങൾ.

സേഫ് സോണായ കൊല്ലം ജില്ലയിൽ പോലും ആയിരക്കണക്കിന് ആളുകളാണ് ഇത്തരത്തിൽ ക്യാമ്പുകൾ ആരംഭിച്ച് ജന പ്രതിനിധികളുടെ ഒത്താശയോടെ ആനുകൂല്യം പറ്റുന്നത്. കോട്ടയം എറണാകുളം തൃശ്ശൂർ എന്ന് തുടങ്ങീ മറ്റു ജില്ലകളിലും അർഹതയില്ലാത്തവർ ക്യാമ്പുകളിൽ വലിഞ്ഞു കയറി ഇത്തരത്തിൽ ആനുകൂല്യങ്ങൾ പറ്റുന്നുണ്ട്. വീടിന്റെ മുറ്റത്ത് പോലും വെള്ളം കയറാത്ത ആളുകൾ ക്യാമ്പുകളിൽ കുടുംബ സമേതമായി എത്തുകയും അവിടെ നിന്നും വിതരണം ചെയ്യുന്ന ആഹാര സാധനങ്ങളും വസ്ത്രങ്ങളും എല്ലാം യാതൊരു മടിയുമില്ലാതെ കൈക്കലാക്കുകയും വൈകുന്നേരങ്ങളിൽ വീടുകളിലേക്ക് മടങ്ങി പോകുകയും ചെയ്യുന്ന കാഴ്ചയാണ് കാണുന്നത്. പിറ്റേന്നു രാവിലെ വീണ്ടും ഇവിടേക്ക് മടങ്ങി വരുന്നുണ്ട്.

കൊല്ലം ജില്ലയിലെ ചാത്തിനാംകുളം, തഴവ, തൊടിയൂർ, കരുനാഗപ്പള്ളി, മൺട്രോതുരുത്ത് തുടങ്ങിയ ഭാഗത്തുള്ള ക്യാമ്പിലെല്ലാം അനർഹരാണ് കയറിപറ്റിയിരിക്കുന്നത്. ചുരുക്കം വീടുകൾക്ക് മാത്രമേ കനത്ത മഴയിലുണ്ടായ വെള്ളപ്പൊക്കത്തിൽ നാശ നഷ്ടങ്ങൾ ഉണ്ടായിട്ടുള്ളൂ. ഇവരോടൊപ്പമാണ് ഒരു ദുരന്തവും ബാധിക്കാത്ത ആളുകൾ ഇവിടെ കയറിപറ്റിയിരിക്കുന്നത്. കരുനാഗപ്പള്ളിയിൽ മാത്രം അനധികൃതമായ എട്ടോളം ക്യാമ്പുകളിൽ ആളുകൾ തങ്ങുന്നുണ്ട്. നഗര സഭ-1, തഴവ-2, തൊടിയൂർ-5 എന്നിങ്ങവെയാണ് ഇവിടുത്തെ ക്യാമ്പുകളുടെ എണ്ണം. ഇവിടെ മാത്രം ആയിരത്തിലധികം ആളുകളാണ് ക്യാമ്പു ചെയ്യുന്നത്.

ഇവിടെ താമസിക്കുകയും റേഷൻ കാർഡ് ഉൾപ്പെടെ കാണിച്ച് രജിസ്റ്റർ ചെയ്യുകയും ചെയ്താൽ സർക്കാർ ആനുകൂല്യങ്ങൾ ചുളുവിൽ കൈപ്പറ്റാം എന്ന ചിന്തയാണ് എല്ലാവർക്കുമുള്ളത്. ക്യാമ്പിൽ ആളുകളുടെ തള്ളിക്കയറ്റം ആരംഭിച്ചത് പ്രധാനമന്ത്രി 500 കോടി രൂപ അനുവദിച്ചു എന്ന വാർത്ത പുറത്തു വന്നതിന് ശേഷമാണ്. സത്യത്തിൽ കരുനാഗപ്പള്ളിയിലെ ആകെ അൻപത് വീടുകളിൽ താഴെ മാത്രമേ ദുരന്തം ബാധിച്ചിട്ടുള്ളൂ.

ഇതേ അവസ്ഥ തന്നെയാണ് മറ്റു ജില്ലകളിലും. ഇത്തരത്തിൽ ആളുകൾ അനാവിശ്യമായി ആനുകൂല്യങ്ങൾ പറ്റുമ്പോൾ അർഹരായവർക്ക് ഇവ കിട്ടാതെ പോവുകയാണ്. അനർഹർ ലിസ്റ്റുകളിൽ ഇടം പിടിക്കുമ്പോൾ ബാക്കിയുള്ളവർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ കുറഞ്ഞു പോകും. ഇത് മൂലം ദുരിതാശ്വാസ തുക കൊണ്ട് ദുരന്തം ഏറെ ബാധിച്ചവർക്ക് ഒന്നും ചെയ്യാനാവില്ല. കോടിക്കണക്കിന് രൂപ ഉണ്ടെങ്കിൽ മാത്രമേ പുനരധിവാസം സാധ്യമാവുകയുള്ളൂ. ഈ സാഹചര്യത്തിൽ കൊള്ള നടത്തുന്നത് ഏറെ ഞെട്ടിപ്പിക്കുന്നത്.

എന്നാൽ ഇത്തരക്കാർക്ക് കുട പിടിക്കുന്നത് രാഷ്ട്രീയക്കാർ തന്നെയാണ്. വാർഡ് മെമ്പർമാരുടെയും പഞ്ചായത്ത് പ്രസിഡന്റ്മാരുടെയും ഒത്താശയോടെയാണ് ഇവർ ക്യാമ്പുകളിൽ കഴിയുന്നത്. ഇത് വഴി പഞ്ചായത്തുകൾക്കും നല്ലൊരു തുക കിട്ടും. കൂടാതെ വോട്ട് ബാങ്ക് ലക്ഷ്യമാക്കിയും ഇതൊക്കെ കണ്ണടക്കുകയാണിവർ. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം തുടങ്ങിയ ജില്ലകളിലെ ദുരിതം കണ്ട് ഇവർക്കും ഇത്തരത്തിൽ ദുരിതം നേരിട്ടു എന്ന് കരുതി നുരവധി സന്നദ്ധ സംഘടനാ പ്രവർത്തകരാണ് സഹായഹസ്തവുമായി എത്തുന്നത്. അവരെയൊക്കെ കബളിപ്പിച്ചാണ് ഇത്തരക്കാർ സാധനസാമഗ്രികൾ സ്വന്തമാക്കുന്നത്. ജനപ്രതിനിധികൾ ജംബോ ലിസ്റ്റ് തയ്യാറാക്കിയാണ് ഇവരെ ഉൾപ്പെടുത്തുന്നത്.

ഇവിടെ എത്തുന്ന ആഹാര സാധനങ്ങൾക്കും വസ്ത്രങ്ങൾക്കുമായി കടിപിടിയാണ് എല്ലാവരും. സർക്കാർ ഉദ്യോഗസ്ഥരും മറ്റു സംഘടനകളും വ്യവസായികളും സ്വകാര്യ മേഖലയിലുള്ളവരും പ്രവാസികളും ഇതര സംസ്ഥാനക്കാരും മറ്റ് രാജ്യക്കാരും എല്ലാവരും അകമഴിഞ്ഞ് സഹായിച്ച് പണം കണ്ടെത്തുമ്പോൾ ഇത്തരക്കാർക്ക് അതുകൊടുക്കുന്നത് ധാർമ്മികമല്ല. അതിനാൽ ദുരന്തം ബാധിച്ചവരെ മാത്രം കണ്ടെത്തി സർക്കാർ ആശ്വാസ തുക നൽകേണ്ടുന്ന ആവശ്യകത ഏറെയുണ്ട്. ഇതിനായി പ്രത്യേക വിഭാഗത്തെ തന്നെ ചുമതലപ്പെടുത്തണം. യാതൊരു ദുരുതവുമില്ലാതെ സർക്കാരിനെയും മറ്റ് സന്നദ്ധ പ്രവർത്തകരെയും ബുദ്ധിമുട്ടിക്കുന്ന ഇത്തരക്കാർക്കെതിരെ കേസെടുത്ത് നിയമ നടപടികൾ സ്വീകരിക്കേണ്ടിയിരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP