Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മര്യാദകേട് പറയരുത്.... ദുരിതാശ്വാസ ക്യാമ്പിലെ അന്തേവാസിക്ക് നേരെ ആക്രോശവുമായി കരുനാഗപ്പള്ളി എംഎൽഎ; ക്യാമ്പിലെത്തിയപ്പോൾ വയോധിക പറഞ്ഞ പരാതി ചൊടിപ്പിച്ചു; ദുരിതാശ്വാസ ക്യാമ്പിൽ നടത്തിയ മോശം പെരുമാറ്റത്തിൽ ആർ. രാമചന്ദ്രൻ എംഎൽഎയ്ക്കെതിരെ പരക്കെ പ്രതിഷേധം

മര്യാദകേട് പറയരുത്.... ദുരിതാശ്വാസ ക്യാമ്പിലെ അന്തേവാസിക്ക് നേരെ ആക്രോശവുമായി കരുനാഗപ്പള്ളി എംഎൽഎ; ക്യാമ്പിലെത്തിയപ്പോൾ വയോധിക പറഞ്ഞ പരാതി ചൊടിപ്പിച്ചു;  ദുരിതാശ്വാസ ക്യാമ്പിൽ നടത്തിയ മോശം പെരുമാറ്റത്തിൽ ആർ. രാമചന്ദ്രൻ എംഎൽഎയ്ക്കെതിരെ പരക്കെ പ്രതിഷേധം

മറുനാടൻ ഡെസ്‌ക്‌

കൊല്ലം: ദുരിതാശ്വാസ ക്യാമ്പിലെ അന്തേവാസിക്ക് നേരെ എംഎ‍ൽഎയുടെ ആക്രോശം. കരുനാഗപ്പള്ളി എംഎ‍ൽഎ ആർ.രാമചന്ദ്രനാണ് ക്യാമ്പിലെ അന്തേവാസിയായ വയോധികയ്ക്ക് നേരെ ആക്രോശം അഴിച്ചുവിട്ടത്. തൊടിയൂർ വേങ്ങറ എൽ.പി.സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് തിങ്കളാഴ്ച വൈകിട്ടോടെ എത്തിയ എംഎ‍ൽഎയോട് വയോധികയായ വീട്ടമ്മ ദുരവസ്ഥ പറയുന്നതിനിടയിലാണ് ജനമധ്യത്തിൽ വെച്ച് വീട്ടമ്മയ്ക്ക് നേരെ എംഎ‍ൽഎ പൊട്ടിത്തെറിച്ചത്. മര്യാദയ്ക്ക് സംസാരിക്കണമെന്നും ഞാൻ എപ്പോഴാണ് ക്യാമ്പിൽ വരാതിരുന്നതെന്നും ആക്രോശിച്ചായിരുന്നു എംഎ‍ൽഎ വീട്ടമ്മയ്ക്ക് നേരെ പാഞ്ഞടുത്തത്. .

എനിക്ക് എന്റെ ദുരിതവും ആവശ്യവും പറയാനുള്ള ആവശ്യമുണ്ടെന്നായിരുന്നു വീട്ടമ്മ എംഎ‍ൽഎയോട് പറഞ്ഞത്. ഉടൻ തന്നെ നിങ്ങളുടെ ആവശ്യങ്ങൾ പറഞ്ഞോ ഈ രീതിയിൽ എന്നോട് സംസാരിക്കേണ്ട എന്നു പറഞ്ഞ് എംഎ‍ൽഎ പൊട്ടിത്തെറിക്കുകയായിരുന്നു. ഞാൻ എല്ലാ ക്യാമ്പിലും ഓടി നടക്കുകയാണ് അതിനിടയിൽ ഇവിടെയും എത്തിയിട്ടുണ്ട് പിന്നെ എന്ത് പരാതിയാണെന്നും എം,.എൽ.എ പറയുന്നു.

നിങ്ങൾ ഇതുവരെ പറഞ്ഞത് നിങ്ങളുടെ ആവശ്യമല്ലെന്നും ആവശ്യം പറഞ്ഞാൽ അംഗീകരിക്കുമെന്നും എംഎ‍ൽഎ പറയുന്നത്. ദ്യശ്യങ്ങളിൽ കാണാം. ഇപ്പോഴെങ്കിലംു നിങ്ങൾക്ക് ഇവിടെ എത്താൻ കഴിഞ്ഞല്ലോ എന്ന ചോദ്യം വയോധിക ചോദിച്ചതോടെ മര്യാദകെട്ട വർത്തമാനം പറരുതെന്ന് പറഞ്ഞ് എംഎ‍ൽഎ പാഞ്ഞടുക്കുകയായിരുന്നു. സമീപമുണ്ടായിരുന്ന ജനപ്രതിനിധികളും നാട്ടുകാരും ചേർന്നാണ് എംഎ‍ൽഎ അവിടെ നിന്നും പിന്തിരിപ്പിച്ചത്. ദുരിത സമയത്ത് ജനുപ്രതിനിധി പുലർത്തിയ നിഷേധാത്മക നിലപാടിനെതിരെ മണ്ഡലത്തിൽ പരക്കെ പ്രതിഷേധം ഉയർന്നിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP