Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒരു കിലോ മിഠായിക്ക് 9000 രൂപ! മിഠായി പൊതിയുന്ന കടലാസ് സ്വർണത്തിൽ തീർത്തത്; അതിസമ്പന്നത ഗുജറാത്തികൾ ആഘോഷിക്കുന്നത് ഇങ്ങനെ

ഒരു കിലോ മിഠായിക്ക് 9000 രൂപ! മിഠായി പൊതിയുന്ന കടലാസ് സ്വർണത്തിൽ തീർത്തത്; അതിസമ്പന്നത ഗുജറാത്തികൾ ആഘോഷിക്കുന്നത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

അഹമ്മദാബാദ്: സമ്പത്ത് എങ്ങനെ പ്രദർശിപ്പിക്കണമെന്ന് അറിയാത്ത ചിലരുണ്ട്. പണക്കൊഴുപ്പ് പ്രകടിപ്പിക്കാൻ എന്തഭ്യാസത്തിനും അവർ തയ്യാറാകും. വായിലിട്ടാൽ അലിഞ്ഞുപോകുന്ന മിഠായിയുടെ കാര്യത്തിലാണെങ്കിലും അങ്ങനെതന്നെ. മധുരത്തിന് അതിപ്രാധാന്യം കൽപിക്കുന്ന ഗുജറാത്തികളുടെ ഉത്സവത്തിന് ഇത്തരം മിഠായികൾ ഒഴിച്ചുകൂടാനാവാത്തവയാണ്.

രക്ഷാബന്ധൻ ദിവസിനുവേണ്ടി തയ്യാറാക്കിയിട്ടുള്ള മിഠായികളാണ് അതിസമ്പത്ത് വിളിച്ചോതുന്നത്. സൂററ്റിലെ ഒരു കടയിൽ തയ്യാറാക്കിയിരിക്കുന്ന മിഠായി ഒരു കിലോയ്ക്ക് വില 9000 രൂപയാണ്. 24 കാരറ്റ്‌സ് മിഠായി മാജിക് എന്നാണ് ഇതിന് പേര്. സ്വർണപൂശിയ കടലാസിലാണ് മിഠായി പൊതിഞ്ഞിരിക്കുന്നതെന്നതാണ് വില ഇത്രയും കൂടാൻ കാരണം.

ആരോഗ്യത്തിന് അത്യുത്തമം എന്നാണ് ഈ മിഠായിയെക്കുറിച്ച് കടയുടമ പ്രിൻസ് മിഠായിവാല പറയുന്നത്. സ്വർണത്തിന്റെ ഗുണങ്ങൾ മനസ്സിലാക്കിയതുകൊണ്ടാണ് സ്വർണക്കടലാസിൽ മിഠായി തയ്യാറാക്കാൻ തീരുമാനിച്ചത്. സാധാരണ വെള്ളിക്കടലാസിലാണ് ഇത്തരം മിഠായികൾ ഉണ്ടാക്കാറുള്ളത്.

മധുരപ്രിയരായ ഗുജറാത്തികൾ ഇപ്പോൾ ഗോൾഡ് സ്വീറ്റ്‌സ് എന്നറിയപ്പെടുന്ന ഈ മിഠായികൾക്കുപിന്നാലെയാണ്. കണ്ണഞ്ചിപ്പിക്കുന്ന മിഠായികൾ കടയിലെത്തുന്ന എല്ലാവരുടെയും ശ്രദ്ധ ആദ്യമേ തന്നെ ആകർഷിക്കുകയും ചെയ്യും. രക്ഷാബന്ധൻ ദിവസമാകുമ്പോഴേക്കും സ്വർണമിഠായികളുടെ കൂടുതൽ വെറെയ്റ്റികൾ വിപണിയിൽ വരുമെന്നാണ് പ്രതീക്ഷ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP