Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പെരുമഴ ഒഴിഞ്ഞപ്പോൾ കാറിൽ ഒളിച്ചിരുന്ന അതിഥിയെ കണ്ട് ഉടമ ഞെട്ടി; ബോണറ്റിനുള്ളിൽ കയറിയിരുന്നത് പത്തടി നീളവും 32 കിലോ തൂക്കവുമുള്ള പെരുമ്പാമ്പ്; കാറിലെ അതിഥിയെ കാണാൻ നാട്ടുകാരുടെ വൻ തിരക്ക്; ഒടുവിൽ വനം വകുപ്പ് അധികൃതരെത്തി പാമ്പുമായി മടക്കം

പെരുമഴ ഒഴിഞ്ഞപ്പോൾ കാറിൽ ഒളിച്ചിരുന്ന അതിഥിയെ കണ്ട് ഉടമ ഞെട്ടി; ബോണറ്റിനുള്ളിൽ കയറിയിരുന്നത് പത്തടി നീളവും 32 കിലോ തൂക്കവുമുള്ള പെരുമ്പാമ്പ്; കാറിലെ അതിഥിയെ കാണാൻ നാട്ടുകാരുടെ വൻ തിരക്ക്; ഒടുവിൽ വനം വകുപ്പ് അധികൃതരെത്തി പാമ്പുമായി മടക്കം

മറുനാടൻ ഡെസ്‌ക്‌

മേപ്പയൂർ: സംസ്ഥാനത്തെ വിറപ്പിച്ച പെരുമഴ ഒഴിയുമ്പോൾ വിചിത്രമായ വാർത്തകളാണ് പലയിടത്ത് നിന്നും കേൾക്കുന്നത്. കീഴരിയൂരു നിന്നും ഇത്തരത്തിലുള്ള ഒരു വാർത്തയാണ് പുറത്ത് വരുന്നത്. കാറിനുള്ളിൽ നിന്നും കണ്ടെത്തിയ പെരുമ്പാമ്പാണ് ഇവിടത്തെ താരം. കീഴരിയൂർ നമ്പൂരികണ്ടി അബ്ദുൽ സലാമിന്റെ കാറിൽ നിന്നുമാണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്. വീട്ടു മുറ്റത്ത് നിറുത്തിയിട്ടിരുന്ന കാറിന്റെ ബോണറ്റിലാണ് കക്ഷി ഒളിച്ചിരുന്നത്. ഇതിന് അടുത്തുള്ള സ്ഥലങ്ങളിലൊക്കെ വെള്ളം കയറിയിരുന്നെങ്കിലും സലാമിന്റെ വീട്ടിൽ മാത്രം വെള്ളം കയറിയില്ല. അകലാപ്പുഴയുടെ കൈവഴിയായ നെല്ല്യാടിപ്പുഴയിൽ നിന്ന് 250 മീറ്റർ അകലെയാണ് ഇദ്ദേഹത്തിന്റെ വീട്. മഴ വിട്ടുനിന്നതോടെ ഇന്നലെ രാവിലെ കാർ സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കുകയായിരുന്നു സലാം.

പല തവണ ശ്രമിച്ചിട്ടും കാർ അനങ്ങിയില്ല.തുടർന്ന് ബോണറ്റ് പൊക്കിനോക്കിയപ്പോഴാണ് പെരുമ്പാമ്പിനെ കണ്ടത്. ഞെട്ടിപ്പോയ അബ്ദുൽസലാം നാട്ടുകാരെ വിവരമിറിയിച്ചു. ഇതോടെ പെരുമ്പാമ്പിനെ കാണാൻ ആളുകൾ ഒഴുകിയെത്തി. തുടർന്ന് വനംവകുപ്പിന്റെ ജില്ലാകേന്ദ്രമായ മാത്തോട്ടം വനശ്രീയിലെ ഉദ്യോഗസ്ഥൻ എം.എ. ഹിജിത്ത് സ്ഥലത്തെത്തി പാമ്പിനെ പിടികൂടി.പെരുമ്പാമ്പിന് 32 കിലോ തൂക്കമുണ്ട്. പത്തടി നീളവുമുണ്ട്. ഇരുപതു ദിവസത്തോളം പെരുമ്പാമ്പ് വനശ്രീയിലെ അതിഥിയായിരിക്കും. തുടർന്ന് വയനാട് മുത്തങ്ങയിൽ ഉൾക്കാട്ടിൽ കൊണ്ടുപോയി വിടുമെന്നു ഹിജിത്ത് പറഞ്ഞു.

വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾക്കു ഭീഷണിയായി പാമ്പു സള്യം പതിവായിരിക്കുകയാണ്. ചത്തതും ജീവനുള്ളതുമായ പാമ്പുകൾ മലവെള്ളത്തിൽ ധാരാളമായി ഒഴുകിയെത്തിയിട്ടുണ്ട്. ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളിലെ വീട്ടുമുറ്റത്തു കണ്ടതിൽ അധികവും ജീവനുള്ള വിഷപ്പാമ്പുകളാണ്. തീരദേശത്തു കണ്ട പല പാമ്പുകളും ചത്ത നിലയിലായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP