Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രളയം : കേരളത്തിന് ശ്രീശ്രീരവിശങ്കർജിയുടെ സഹായ വാഗ്ദാനം

പ്രളയം : കേരളത്തിന് ശ്രീശ്രീരവിശങ്കർജിയുടെ സഹായ വാഗ്ദാനം

ബാംഗ്ളൂർ :സർവ്വവിനാശകാരിയായ പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്കായി മുഖ്യമന്ത്രി പിണറായി വിജയൻ ശ്രീശ്രീരവിശങ്കർജി പ്രത്യാശയുടെ സന്ദേശവും സഹായവാഗ്ദ്ധാനവും പകർന്നു നൽകി.

പ്രളയക്കെടുതിയുടെ ഭീകരമായ വെല്ലുവിളിക്ക് മുമ്പിൽ അശേഷം ആത്മധൈര്യം ചോർന്നുപോകാതെ പ്രത്യാശയുമായി മുന്നോട്ട് പോകാനും എല്ലാ കാര്യങ്ങളും വേഗത്തിൽ തന്നെ പൂർവസ്ഥിതി പ്രാപിക്കുമെന്നും കേരളത്തിലെ ജനസഞ്ചയങ്ങളെ അഭിസംബോധനം ചെയ്തുകൊണ്ടുള്ള വീഡിയോ സന്ദേശത്തിൽ ശ്രീശ്രീരവിശങ്കർ ആഹ്വാനം ചെയ്തു.

കേരളത്തിൽ മരണസംഖ്യ ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ജീവനകലയുടെ കൂടുതൽ സന്നദ്ധ സേവാവളണ്ടിയർമാർ സേവന രംഗത്തെമെന്നും അദ്ദേഹം ഉറപ്പുനൽകി. പ്രളയബാധിതമേഖലകളിൽനിന്നും സുരക്ഷാസ്ഥാനങ്ങളിലേക്ക് മാറ്റിത്താമസിപ്പിക്കുന്നവ ർക്കാവശ്യമായ ഭക്ഷണം, കുടിവെള്ളം ,വസ്ത്രം , കിടപ്പായകൾ ,പുതപ്പുകൾ ,പാൽപ്പൊടി , കൊതുകു നിവാരണികൾ , തുടങ്ങിയ അവശ്യസാധനങ്ങളടങ്ങിയ ഇരുപതിലധികം ട്രക്ക് ലോഡുകൾ ഇതിനകം തന്നെ വിവിധകേന്ദ്രങ്ങളിലെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് ആർട് ഓഫ് ലിവിങ് കേരളയുടെ നേതൃത്വത്തിൽ എത്തിച്ചുകഴിഞ്ഞു .ഇനിയും കൂടുതലിടങ്ങളിൽ കൂടുതൽപേർക്കായി എത്തിക്കാനും പദ്ധതിയിട്ടതായി ശ്രീശ്രീശങ്കർ സന്ദേശത്തിൽ വ്യക്തമാക്കി.

കേരളത്തിലെ പ്രളയ ബാധിതമേഖലകളിലുള്ളവരെ സഹായിക്കാൻ ജീവനകലയുടെ രാജ്യാന്തരആസ്ഥാനമായ ബംഗളൂരു ആശ്രമത്തിൽ ''ദുരിതാശ്വാസ സംഭരണകേന്ദ്രം ''പ്രവർത്തിച്ചുതുടങ്ങിയിട്ടുണ്ട്.. മുഴുവൻ ആർട് ഓഫ്ലിവിങ് മെമ്പർമാരും ,മറ്റുള്ളവരും ഈ സദുദ്യമത്തിൽ പങ്കാളികളാവാൻ ശ്രീശ്രീഗുരുദേവ് അടിയന്തിര സന്ദേശത്തിൽ ആവശ്യപ്പെടുന്നു. സന്നദ്ധസേവാപ്രവർത്തനത്തിന് തയ്യാറുള്ളവരും മറ്റുതരത്തിൽ സഹായിക്കാനും സന്മനസ്സുമുള്ളവർ വിശദവിവരങ്ങൾക്ക്. tini.cc / helpkerala എന്ന വെബ്‌സൈറ്റിലൂടെയോ ചന്ദസാബു -ഫോൺ : +91 9447463491 , വിജയകുമാരൻ നായർ ഫോൺ +919744 252288 .E mail: [email protected] ബന്ധപ്പെടാവുന്നതാണ്

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP