Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കത്വയിലെ ബലത്സംഗക്കൊലയുടെ കാലത്ത് ന്യൂമോണിയ ബാധിച്ച് ആശുപത്രിയിൽ കഴിയുന്നപ്പോഴും കാശ്മീരിലേക്ക് കുതിച്ച ഇ.ടി.ക്ക് പ്രളയകാലത്ത് എങ്ങനെ ജർമ്മനിയിൽ പോവാൻ തോന്നി? ചന്ദ്രിക ഡയറക്ടറുടെ കെണിയിൽ ഇ ടി വീണുവോ? മുട്ടിന് താഴെ മാത്രം വെള്ളമുള്ള മലപ്പുറത്തെ റോഡിലെ തോണിയിൽ കയറിയ കുഞ്ഞാലിക്കുട്ടി സൈബർ സഖാക്കൾക്ക് പരിഹസിക്കാനുള്ള വക ഇട്ടു കൊടുക്കത്തില്ലേ? ലീഗ് നേതാക്കൾക്കെതിരെ പാർട്ടി അണികളുടെ വാട്‌സാപ്പ് രോഷം

കത്വയിലെ ബലത്സംഗക്കൊലയുടെ കാലത്ത് ന്യൂമോണിയ ബാധിച്ച് ആശുപത്രിയിൽ കഴിയുന്നപ്പോഴും കാശ്മീരിലേക്ക് കുതിച്ച ഇ.ടി.ക്ക് പ്രളയകാലത്ത് എങ്ങനെ ജർമ്മനിയിൽ പോവാൻ തോന്നി? ചന്ദ്രിക ഡയറക്ടറുടെ കെണിയിൽ ഇ ടി വീണുവോ? മുട്ടിന് താഴെ മാത്രം വെള്ളമുള്ള മലപ്പുറത്തെ റോഡിലെ തോണിയിൽ കയറിയ കുഞ്ഞാലിക്കുട്ടി സൈബർ സഖാക്കൾക്ക് പരിഹസിക്കാനുള്ള വക ഇട്ടു കൊടുക്കത്തില്ലേ? ലീഗ് നേതാക്കൾക്കെതിരെ പാർട്ടി അണികളുടെ വാട്‌സാപ്പ് രോഷം

ടി പി ഹബീബ്

കോഴിക്കോട്: സേവന പ്രവർത്തനത്തിന് എന്നും മുൻ നിരയിലുണ്ടാകുന്ന ലീഗിന് പ്രളയ കാലത്തെ ദുരിതാശ്വാസത്തിൽ കാലിടറിയോ? ലീഗണികൾ എല്ല് മുറിയെ പണിയെടുത്ത് പ്രളയബാധിതരോടൊപ്പം കഴിഞ്ഞെന്ന് എതിരാളികൾ പോലും അംഗീകരിക്കുമെന്നത് സത്യം. വയനാട്ടിലടക്കം ലീഗ് അണികളുടെ ആത്മാർത്ഥയെ എതിരാളികൾ പോലും ചോദ്യം ചെയ്യുന്നില്ലെന്ന് മാത്രമല്ല മുക്തകണ്ഡം പ്രശംസിക്കുകയാണ്. എന്നാൽ മുൻനിരയിൽ നിന്ന് നയിക്കേണ്ട നേതാക്കളെ 'വെള്ളത്തിൽ മുങ്ങിയിട്ടും' കാണാത്തതാണ് അണികളുടെ കടുത്ത നിരാശക്കും അമർശത്തിനുമിടയാക്കിയത്.

ജർമിനിയിലേക്ക് വിമാനം കയറിയ ലീഗ് നേതാവ് ഇ.ടി.മുഹമ്മദ് ബഷീർ എംപി.യെ കുറിച്ചാണ് ലീഗണികൾ വാടസാപ്പ് ഗ്രൂപ്പുകളിലും പ്രൈവറ്റ് ഫേസ്‌ബുക്ക് ഗ്രൂപ്പുകളിലും നിരാശയോടെ സംസാരിക്കുന്നത്.ഏറ്റവും ഒടുവിൽ കത്വവയിലെ ക്രൂരമായ കൊലപാതകകാലത്ത് സമയത്ത് ന്യൂമോണിയ ബാധിച്ച് ഡൽഹി ആശുപത്രിയിൽ കഴിയുന്നതിനിടയിലും ഡോക്ടർമാരുടെ നിർദ്ദേശം അവഗണിച്ച് കാശ്മീരിലേക്ക് കുതിച്ച ഇ.ടി.ക്ക് ഈ പ്രളയ കാലത്ത് എന്താണ് സംഭവിച്ചതെന്നാണ് ചോദ്യം.പാവങ്ങളുടെ പ്രശ്‌നത്തിൽ താൽപര്യം കാണിച്ചിരുന്ന ഇ.ടി.എന്തേ ഇങ്ങനെയായെന്നാണ് അണികളുടെ ചോദ്യം.

കാസർകോട്ടുകാരനായ ചന്ദ്രിക പത്രത്തിന്റെ ഡയറക്ടർ കൂടിയായ നേതാവിന്റെ നിർബന്ധനക്ക് വഴങ്ങിയാണ് ഇ.ടി.ക്ക് ജർമ്മനിയിൽ പോകേണ്ടി വന്നതെന്നാണ് ലീഗണികളുടെ സംസാരം.കേരളത്തിൽ സാധാരണയുണ്ടാകുന്ന ഒരു മഴക്കാലമെന്നേ ഇ.ടി.കരുതിയിരുന്നുള്ളുവെന്നാണ് അടുത്ത സുഹ്യത്തുക്കളുടെ വിശദീകരണം.പ്രളയം രൂക്ഷമായതോടെ നാടിന്റെ ഹ്യദയ തുടിപ്പുകൾ അറിയുന്ന ഇ.ടി.തിരിച്ച് വരാനുള്ള ശക്തമായ ഒരുക്കം നടത്തിയിരുന്നു.എന്നാൽ വിമാന ടിക്കറ്റ് ലഭിക്കാത്തത് തിരിച്ചടിയായി.

നാട്ടിലെ പ്രളത്തിലിറങ്ങാത്ത ഇ.ടി.യെക്കാൾ പ്രളയ ജലത്തിലിറങ്ങിയ പി.കെ.കുഞ്ഞാലിക്കുട്ടിയാണ് ലീഗണികളെ കൂടുതൽ ചൊടിപ്പിക്കുകയും നാണ കേടിലാഴ്‌ത്തുകയും ചെയ്തത്.മുട്ടിന് താഴെ മാത്രം വെള്ളമുള്ള മലപ്പുറത്തെ റോഡിലെ തോണിയിൽ കയറിയ കുഞ്ഞാലിക്കുട്ടിയെ ട്രോളന്മാർ കണക്കിന് പരിഹസിച്ചാണ് വിട്ടത്.സൈബർ സഖാക്കൾ ഇത് വെച്ച് നടത്തിയ ആഘോഷം ചില്ലറയൊന്നുമല്ല.'എൽ.കെ.ജി.കുട്ടിയുടെ പുത്തിപോലും ഇല്ലാതെ പോയല്ലോ' എന്ന് പരിഹസിച്ചവരും കുറവല്ല.ഇതിനെ പ്രതിരോധിക്കാൻ മഴയത്ത് കുടയും ചൂടി കുഞ്ഞാലിക്കുട്ടി വീടുകൾ സന്ദർശിക്കുന്ന ഫോട്ടോകൾ ഇഷ്ടപ്പെട്ടവർ പ്രചരിപ്പിരുന്നുവെന്നെങ്കിലും അത് അണികൾക്കിടയിൽ വേണ്ടത്ര ഏശിയിട്ടില്ലെന്ന് ലീഗിന്റെ വാട്്സാപ്പ് ഗ്രൂപ്പുകൾ പറയുന്നതു.

അക്ഷര ജ്ജാനമില്ലാതെ പോയ ഒരു ജനതയിൽ വൈജ്ജാനിക വിപ്ലവം തീർത്ത സി.എച്ചും.ധൈഷണിക ബോധം നൽകിയ സീതി സാഹിബിന്റെയും ലീഗ് നേത്യത്വമല്ല ഇപ്പോഴത്തെ ലീഗ് നേത്യത്വമെന്നാണ് ലീഗണികൾ അടക്കം പറയുന്നത്. ഞൊട്ട് വിദ്യകളുടെയും തട്ടിപ്പ് പ്രവർത്തനത്തിന്റെയും സ്തുതി പാഠകരുടെയും കാലം കഴിഞ്ഞെന്ന് ഇപ്പോഴത്തെ 'തരികിട നേതാക്കൾ' മനസ്സിലാക്കുന്നത് നന്നായിരിക്കുമെന്നാണ് നവമാധ്യമങ്ങൾ വഴി ലീഗിന്റെ സജീവ പ്രവർത്തകർ പ്രചരിപ്പിക്കുന്നത്.ന്യുജെൻ കാലത്ത് എല്ലാം നേരിൽ കാണുന്നവരും കാര്യങ്ങൾ മനസ്സിലാക്കുന്നവരുമാണ് പ്രവർത്തകരെന്നും അന്ധമായി നേതാക്കളെ വിശ്വസിക്കുന്ന കാലം കഴിഞ്ഞെന്ന് നേതാക്കൾ ഓർക്കണമെന്നുള്ള ശക്തമായ താക്കീതും ചില ലീഗ് അനുകൂല വാട്‌സ് അപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിക്കുന്നുണ്ട്

ദുരിതാശ്വാസ പ്രവർത്തനത്തിൽ പാണക്കാട് ഹൈദറലി ശിഹാബ് തങ്ങളുടെ നേത്യത്വവും ആഹ്വാനവും ലീഗണികളിൽ ഏറെ ആഹ്ലാദവും സന്തോശവും പകർന്നിട്ടുണ്ട്.മുൻനിരയിൽ നിന്ന് നയിച്ച കെ.പി.എ.മജീദ്,കെ.എം.ഷാജി.എംഎ‍ൽഎ. എന്നിവരുടെ കിടയറ്റ പ്രവർത്തനവും ലീഗണികൾ എടുത്ത് പറയുന്നുണ്ട്.

എന്നാൽ സജീവവും സക്രിയവുമായ പ്രവർത്തനം അണികൾ നടത്തിയിട്ടും ലീഗ് നേത്യത്വത്തിൽ ബുദ്ധിപരമായ നീക്കം ഇല്ലാതെ പോയത് അണികളിൽ കടുത്ത നിരാശയുണ്ടാക്കിയിട്ടുണ്ട്.കെ.എം.സി.സി.അടക്കമുള്ള ലീഗ് അനുകൂല ഗ്രൂപ്പുകളുടെ പ്രവർത്തനത്തെ ദുരിതബാധിതർ തന്നെ നേരിട്ട് പ്രശംസിക്കുമ്പോഴാണ് ലീഗിന്റെ മുതിർന്ന നേതാക്കളുടെ അസാന്നിധ്യം കൂടുതൽ ചർച്ചയായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP