Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഓണം ഉപേക്ഷിച്ച് ദുരിതാശ്വാസനിധി സമാഹരണവുമായി ഓസ്‌ട്രേലിയൻ മലയാളി ആസ്സോസിയേഷനുകൾ

ഓണം ഉപേക്ഷിച്ച് ദുരിതാശ്വാസനിധി സമാഹരണവുമായി ഓസ്‌ട്രേലിയൻ മലയാളി ആസ്സോസിയേഷനുകൾ

സന്തോഷ് ജോസഫ്

 

സിഡ്‌നി: ജന്മനാടിന്റെ ദുഃഖത്തിൽ പങ്കുചേരാൻ ആസ്‌ട്രേലിയയിലെ മലയാളി സംഘടനകൾ ഓണാഘോഷങ്ങൾ ഉപേക്ഷിച്ചു. സിഡ്‌നി, മെൽ ബൺ , കാൻബറ, പെർത്ത് എന്നീ പട്ടണങ്ങളിലെ മിക്ക മലയാളി അസ്സോസിയേഷനുകളും മുൻ കൂട്ടി തീരുമാനിക്കപ്പെട്ട ഓണാഘോഷ പരിപാടികൾ റദ്ദാക്കി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധന സമാഹരണ പ്രവർ ത്തനം നടത്താൻ തീരുമാനിച്ചു.

മാസങ്ങളോളം നീണ്ട തയ്യാറെടുപ്പുകളും , കലാ പരിപാടികളുടെ റിഹേഴ്‌സലുകളും , മറ്റ് സാമ്പത്തിക നഷ്ടങ്ങളും വകവെക്കാതെ യാണ് മലയാളി സം ഘടനകൾ ഓണാഘോഷ പരിപാടികൾ ഉപേക്ഷിച്ചത്. കാൻബറ മലയാളി അസ്സോസിയേഷൻ , സിഡ്‌നി മലയാളി അസ്സോസിയേഷൻ , പെർത്ത് യുണൈറ്റഡ് മലയാളി അസ്സോസിയേഷൻ , നന്മ-കെ.എഫ്.സി സിഡ്‌നി, എന്നീ സംഘടനകൾ ആണ് ഓണാഘോഷങ്ങൾ വേണ്ടെന്ന് വെച്ചത്.

എല്ലാ മലയാളി സംഘടനകളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തങ്ങൾ ശേഖരിച്ച പണം നൽകാൻ തയ്യാറെടുക്കുകയാണ്. സിഡ്‌നി കേന്ദ്രീകരിച്ച് ആസ്‌ട്രേലിയൻ രാഷ്ടീയ, സാമൂഹ്യ രംഗത്തെ പ്രമുഖരേയും , മറ്റ് ഭാഷാ വിഭാഗങ്ങളിലെ പ്രതിനിധികളേയും പങ്കെടുപ്പിച്ചു കൊണ്ടുള്‌ല സോളിഡാരിറ്റി മീറ്റിങ്ങുകൾ നടക്കും . സിഡ്‌നിയിലെ മലയാളി ചാരിറ്റി സം ഘടനയായ ഓസിന്റെ കെയറിന്റെ ആഭി മുഖ്യത്തിൽ ഓഗസ്ത് 25 ന് വിവിധ സം ഘടനാ നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ടുള്‌ല ചാരിറ്റി ഡ്രൈവ് മീറ്റിങ്ങ് നടക്കും . നോൺ ഇന്ത്യൻ കമ്മ്യൂണിറ്റി കൂട്ടായമകൾ , മത സം ഘടനകൾ , ആസ്‌ട്രേലിയൻ സന്നദ്ധ സം ഘടനകളെ കണ്ട് ഫ്‌ളഡ് റിലീഫ് സന്ദേശം കൈമാറാൻ മലയാളി വിദ്യാർത്ഥികളും രം ഗത്തിറങ്ങിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP