Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരളത്തിലേത് അനധികൃത നിർമ്മാണങ്ങളും നിയന്ത്രണം ലംഘിച്ചു പ്രവർത്തിക്കുന്ന ക്വാറികളും സമ്മാനിച്ച മനുഷ്യ നിർമ്മിതമായ ദുരന്തം; ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശകൾ ഫലപ്രദമായി നടപ്പിലാക്കിയില്ലെങ്കിൽ സമാനമായ പ്രളയം മഹാരാഷ്ട്രയിലും ഗോവയിലും ഉണ്ടാകാം: മാധവ് ഗാഡ്ഗിലിന് പറയാനുള്ളത്

കേരളത്തിലേത് അനധികൃത നിർമ്മാണങ്ങളും നിയന്ത്രണം ലംഘിച്ചു പ്രവർത്തിക്കുന്ന ക്വാറികളും സമ്മാനിച്ച മനുഷ്യ നിർമ്മിതമായ ദുരന്തം; ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശകൾ ഫലപ്രദമായി നടപ്പിലാക്കിയില്ലെങ്കിൽ സമാനമായ പ്രളയം മഹാരാഷ്ട്രയിലും ഗോവയിലും ഉണ്ടാകാം: മാധവ് ഗാഡ്ഗിലിന് പറയാനുള്ളത്

പുണെ: കേരളത്തിലേതിനു സമാനമായ പ്രളയം മഹാരാഷ്ട്രയിലും ഗോവയിലും ഉണ്ടാകാമെന്ന് പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ മാധവ് ഗാഡ്ഗിൽ. പശ്ചിമഘട്ട സംരക്ഷണത്തിനുള്ള ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശകൾ ഫലപ്രദമായി നടപ്പിലാക്കിയില്ലെങ്കിൽ ദുരന്തം സംഭവിക്കുമെന്നാണ് മുന്നറിയിപ്പ്. അനധികൃത നിർമ്മാണങ്ങളും നിയന്ത്രണം ലംഘിച്ചു പ്രവർത്തിക്കുന്ന ക്വാറികളും സമ്മാനിച്ച മനുഷ്യ നിർമ്മിതമായ ദുരന്തമാണ് കേരളത്തിൽ സംഭവിച്ചതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

കേരളത്തിലെയും മഹാരാഷ്ട്രയിലെയും ഗോവയിലെയും മഴയുടെ തോത് വ്യത്യസ്തമാണ്. എന്നാൽ ഈ സംസ്ഥാനങ്ങളിലെ പരിസ്ഥിതിലോല മേഖലകളിൽ വലിയ തോതിലുള്ള നിർമ്മാണ പ്രവർത്തനങ്ങളും പാരിസ്ഥിതിക പ്രശ്‌നങ്ങളും സമാനമാണ്. കേരളത്തിലെപ്പോലെ കനത്ത മഴയുണ്ടാകില്ലെങ്കിലും 2014 ൽ പുണെയിലെ മാലിനിലുണ്ടായതുപോലെയുള്ള വെള്ളപ്പൊക്കവും ഉരുൾപൊട്ടലും മഹാരാഷ്ട്രയിലും ഗോവയിലും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും പ്രത്യാഘാതങ്ങൾ അതീവ ഗുരുതരമാകുമെന്നും ഗാഡ്ഗിൽ പറയുന്നു.

കേവലം പ്രളയവുമായി മാത്രം ബന്ധപ്പെട്ടതല്ല അത്. റിപ്പോർട്ടിൽ അടിവരയിട്ടു പറയുന്ന ഗുരുതരമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങളിലേതുമാകാം അതിലേക്കു നയിക്കുന്നത്. നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതു സംബന്ധിച്ച തീരുമാനം കൈകൊള്ളേണ്ടത് ബന്ധപ്പെട്ട സംസ്ഥാനങ്ങളാണെന്നും ഗാഡ്ഗിൽ പറഞ്ഞു. ജനാധിപത്യ ശക്തികൾ ശക്തമായി നിലകൊള്ളുകയും തെറ്റായ പ്രചാരണങ്ങൾക്കു ജനങ്ങൾ വശംവദരാകാതിരിക്കുകയും ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശകൾ നടപ്പിലാക്കുകയും ചെയ്തിരുന്നെങ്കിൽ ഇത്തരത്തിലൊരു മഹാദുരന്തം കേരളത്തിൽ സംഭവിക്കില്ലായിരുന്നുവെന്ന് ഗാഡ്ഗിൽ പറയുന്നു.

പ്രകൃതിയെ ചൂഷണം ചെയ്യുന്നതു കുറച്ച് പരിസ്ഥിതി സൗഹാർദവും ജനങ്ങൾക്കു ഗുണകരവുമായ വികസന പ്രവർത്തനങ്ങൾ ഉറപ്പാക്കാൻ ജനങ്ങൾ തന്നെ മുന്നോട്ടിറങ്ങുകയാണ് മുന്നിലുള്ള ഏക മാർഗമെന്നും ഗാഡ്ഗിൽ ചൂണ്ടിക്കാട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP