Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മാലിന്യ നിർമ്മാർജനത്തിന് ഐസിഡിഎസ് ജീവനക്കാരുടേയും അങ്കൻവാടി പ്രവർത്തകരുടേയും സേവനം ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി; ക്യാമ്പുകളിലുള്ളവർക്ക് സുരക്ഷിത ഭവനമൊരുക്കുമെന്ന് സർക്കാർ

മാലിന്യ നിർമ്മാർജനത്തിന് ഐസിഡിഎസ് ജീവനക്കാരുടേയും അങ്കൻവാടി പ്രവർത്തകരുടേയും സേവനം ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി; ക്യാമ്പുകളിലുള്ളവർക്ക് സുരക്ഷിത ഭവനമൊരുക്കുമെന്ന് സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനം അഭിമുഖീകരിക്കുന്ന പ്രളയത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങളിൽ വനിതാ ശിശുവികസന വകുപ്പിലെ ഐ.സി.ഡി.എസ്. ജീവനക്കാരുടേയും അങ്കൻവാടി പ്രവർത്തകരുടേയും സേവനം ലഭ്യമാക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ.

ക്യാമ്പുകളിലേക്ക് മാറ്റപ്പെട്ടിട്ടുള്ള കുടുംബങ്ങൾ അവരവരുടെ സ്വന്തം ഭവനങ്ങളിലേക്ക് മടങ്ങിയെത്തുമ്പോൾ സുരക്ഷിതമായ താമസ സൗകര്യമൊരുക്കുന്നതിന് ആവശ്യമായ മാലിന്യ നിർമ്മാർജ്ജനം, വീട് വ്യത്തിയാക്കൽ, പരിസര ശുചീകരണം തുടങ്ങിയ പ്രവർത്തനങ്ങൾക്ക് ഒട്ടനേകം പേരുടെ സന്നദ്ധ സേവനം അനിവാര്യമാണ്. അതിനാലാണ് വനിതാ ശിശുവികസന വകുപ്പിലെ ജീവനക്കാരേയും പങ്കെപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കുടുംബങ്ങളിൽ തിരികെ എത്തുന്ന കുട്ടികൾ, കൗമാരക്കാർ, സ്ത്രീകൾ, വയോജനങ്ങൾ എന്നിവരിൽ ഉണ്ടായേക്കാവുന്ന മാനസിക സംഘർഷം ലഘൂകരിക്കുന്നതിനായി വകുപ്പിനു കീഴിലെ മുഴുവൻ സ്‌കൂൾ കൗൺസിലർമാരുടേയും സേവനം പ്രളയ ബാധിത പ്രദേശങ്ങളിലേക്ക് പ്രയോജനപ്പെടുത്തുന്നതാണെന്നും മന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP